സായിയെ ബിഗ് ബോസിലെത്തിക്കാന്‍ സഹായം, ഓളമുണ്ടാക്കാന്‍ 20000 കൊടുത്തു; റോബിനെതിരെ അഖില്‍ മാരാര്‍
ബിഗ് ബോസ് താരം റോബിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായി മാറിയ ആളാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന് മുമ്പ് ആര്‍ക്കുമറിയാതിരുന്ന റോബിന്‍ ഇന്ന് ധാരാളം ആരാധകരുള്ള താരമാണ്. എന്നാല്‍ റോബിന്‍ കാശ് കൊടുത്താണ് താനും ഉണ്ണി മുകുന്ദനും ഒരുമിച്ചെത്തിയ പരിപാടിയില്‍ തനിക്ക് വേണ്ടി ഓളമുണ്ടാക്കിയതെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
കൂടെ പോയ പയ്യന്റെ വീഡിയോ ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആ പയ്യന്‍ പറയുന്നത് കൂവാന്‍ പറഞ്ഞിട്ടില്ല, പക്ഷെ അവിടെ പോയി ഒരു ഓളം ഉണ്ടാക്കണം എന്ന് പറഞ്ഞിരുന്നുവെന്നാണ്. അതിനപ്പുറത്തേക്ക് ആര്‍ക്കേലും എന്തെങ്കിലും പറയാന്‍ പറ്റുമോ? എന്നാണ് അഖില്‍ മാരാര്‍ ചോദിക്കുന്നത്. അല്ലാതെ റോബിന്‍ ചേട്ടന്‍ കൂവാന്‍ പറഞ്ഞെന്ന് പറഞ്ഞാല്‍ സ്‌പോട്ടില്‍ കേസെടുക്കില്ലേ? ഉണ്ണിയ്ക്കും കേസ് കൊടുക്കാം. ഇതിനൊന്നും ഒരു തെളിവ് തരാനുണ്ടാകില്ല. കേട്ടവന്റെ മൊഴിക്കപ്പുറം. അല്ലാതെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് തരാന്‍ പറ്റില്ലെന്നും സംവിധായകന്‍ പറയുന്നു.

പൈസ കൊടുത്തിട്ടില്ല എന്നാണ് റോബിന്‍ പറഞ്ഞത്. പക്ഷെ കാശ് കൊടുത്തത്തിന്റെ ഡേറ്റ് അടക്കമുള്ള വിവരം ഞാന്‍ പുറത്ത് വിട്ടിട്ടുണ്ട്. ചെലവിനായിരിക്കാം കൊടുത്തത്, പക്ഷെ അതിന്റെ ഉദ്ദേശം ഇത് തന്നെയാണ്. ഒപ്പമുണ്ടായിരുന്നവര്‍ കേട്ടത് കൊണ്ടാണല്ലോ അവര്‍ അത് പറയുന്നത്.
ആദ്യമൊക്കെ ആളുകള്‍ക്ക് നല്ലത് എന്ന് തോന്നിയിരുന്നു. ഉണ്ണിയ്ക്ക് പോലും പ്രശ്‌നമൊന്നും തോന്നിയിരുന്നു. പിന്നീട് റോബിനാണ് പടത്തിലെ വില്ലന്‍ എന്ന് വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ ഉണ്ണിയോട് ചോദിച്ചു. എന്റെ പൊന്നഖിലേ എനിക്കറയില്ലെന്നാണ് ഉണ്ണി പറഞ്ഞത്. അവസാനം സഹികെട്ടാണ് ഉണ്ണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നത് ഈ സിനിമയ്ക്ക് റോബിനുമായി ബന്ധമില്ലെന്ന്. ഗോകുലേട്ടന് വേണമെങ്കില്‍ റോബിനെ വച്ച് സിനിമയെടുക്കാം. പക്ഷെ അറിയാന്‍ സാധിക്കുന്നത് അങ്ങനെ ഒരു പ്രൊജക്ട് ഇല്ലെന്നാണെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍ ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടവരെ സ്റ്റേജിലേക്ക്ക് വിളിക്കുമ്പോള് കൂവുന്നത് കൃത്യമായി കേള്‍ക്കാവുന്നതാണ്. അത് വ്യക്തമാക്കുന്ന വീഡിയോ ഞാന്‍ പുറത്ത് വിട്ടിട്ടുണ്ടെന്നും അഖില്‍ മാരാര്‍ പറയുന്നുണ്ട്. സമാന സംഭവം ഉണ്ണി മുകുന്ദനെക്കുറിച്ച് മറ്റൊരാള്‍ സംസാരിക്കുമ്പോഴും ഉണ്ട്. ഇതൊക്കെ മഹാ അപരാധം ആണെന്നോ, റോബിന്‍ എന്തോ വലിയ തെറ്റ് ചെയ്‌തെന്നോ അല്ല ഞാന്‍ പറയുന്നത്. ആ ചര്‍ച്ചയില്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോള്‍ പറഞ്ഞതാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

റോബിനും സായിയും തമ്മില്‍ അടുപ്പമാണെന്നും, സായിയെ ബിഗ് ബോസിലേക്ക് കയറ്റാന്‍ റോബിന്‍ ശ്രമം നടത്തുന്നുവെന്നും അറിഞ്ഞുവെന്നും അഖില്‍ മാരാര്‍ ആരോപിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെയാണ് മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദവും ഉയര്‍ന്ന് വരുന്നതെന്നും ഇതുമായി ഒക്കെ കൂട്ടിവായിക്കപ്പെടുകയാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

റോബിന്റെ ഫാന്‍സിന് റോബിന്‍ സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കും, പക്ഷെ റോബിനെ തിരിച്ചറിയാത്തവരും കേരളത്തിലുണ്ട്. അത് റോബിന്‍ തിരിച്ചറിയണം. മലയാള സിനിമയിലെ ആരും ഇതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല. അവര്‍ ചിലപ്പോള്‍ റീല്‍സ് ചെയ്യുന്നവരേയും അഞ്ച് മിനുറ്റ് വീഡിയോയില്‍ അഭിനയിക്കുന്നവരെ നോട്ട് ചെയ്‌തേക്കാം. അതിനപ്പുറത്തേക്ക് ഈയ്യൊരു പ്‌ളാറ്റ്‌ഫോമില്‍ നിന്നും ആരേയും സിനിമയിലെടുക്കാമെന്ന് ആരും ചിന്തിച്ചു കാണില്ല. കാരണം അങ്ങനെയുള്ളൊരു പ്‌ളാറ്റ്‌ഫോമല്ല ബിഗ് ബോസ് എന്നും അഖില്‍ മാരാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. അഖിലിന്റെ ആരോപണങ്ങളെ തള്ളി റോബിനും നേരത്തെ രംഗത്തെത്തിയിരുന്നു. പുതിയ ആരോപണത്തോട് റോബിന്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നത് കണ്ടറിയണം.


Click it and Unblock the Notifications