For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോളേജിൽ പോയതേ പ്രണയിക്കാനാണ്; പ്രേമിച്ച് കെട്ടിയ കഥ പറഞ്ഞ് അഖില

  |

  സുരേഷ് ഗോപി നായകനായി എത്തിയ, ജയരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു അശ്വാരൂഡന്‍. സിനിമ പ്രതീക്ഷിച്ചത് പോലൊരു വിജയമായില്ലെങ്കിലും ചിത്രത്തിലെ അഴകാലില മഞ്ഞ ചരടിലെ പൂത്താലി എന്ന ജാസി ഗിഫ്റ്റ് ഒരുക്കിയ പാട്ട് വന്‍ ഹിറ്റായി മാറി. ഈ പാട്ടിലൂടെയാണ് അഖില ആനന്ദ് എന്ന ഗായിക മലയാള സിനിമയിലേക്ക് എത്തിയത്.

  ഗായിക എന്നത് പോലെ തന്നെ അവതാരകയായും നിറസാന്നിധ്യമാണ് അഖില. ഇപ്പോഴിതാ തന്റെ പ്രണയ കഥ പറയുന്ന അഖിലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമൃത ടിവിയില്‍ നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചണില്‍ അഖിയും ഭര്‍ത്താവും ശ്യാമും അതിഥിയായി എത്തിയിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'എന്നെതന്നെ സന്തോഷിപ്പിക്കാൻ', ഒറ്റയ്ക്ക് പിറന്നാൾ ആഘോഷിച്ച് താര കല്യാൺ; കണ്ണുനിറയുന്നുവെന്ന് ആരാധകർ

  ശ്യാമാണ് പ്രണയ കഥ പറയുന്നത്. താന്‍ നേരത്തെ പഠിച്ചത് എംജി കോളേജിലായിരുന്നു. അവിടെ ഫുള്‍ ടൈം ക്രിക്കറ്റും സിനിമയുമൊക്കെയായിരുന്നു. അതിനാല്‍ പ്രണയിക്കാന്‍ പറ്റിയിരുന്നില്ല. അതുകൊണ്ട് ടാന്‍ഡം കോളേജിലേക്ക് വരുമ്പോള്‍ തന്നെ തന്റെ ഉദ്ദേശം ആരെയെങ്കിലും പ്രണയിക്കുക എന്നതായിരുന്നുവെന്നാണ് ശ്യാം പറയുന്നത്. ആ പുള്ളിക്കാരി ഏഷ്യാനെറ്റില്‍ പാട്ട് പാടുന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നത് ക്ലാസില്‍ ഇരിക്കുമ്പോള്‍ അടുത്തിരുന്ന കുട്ടിയായിരുന്നുവെന്നും ശ്യാം പറയുന്നു.

  അപ്പോള്‍ മുതല്‍ തന്നെ താന്‍ അഖിലയെ ശ്രദ്ധിച്ചു. പിന്നാലെ അഖിലയുടെ പിന്നാലെ നടന്ന് ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നുവെന്നാണ് ശ്യാം പറയുന്നത്. അഖില ബസില്‍ എവിടെ പോവുകയാണെങ്കിലും താനും പുറകെ കയറി അഖിലയുടെ ടിക്കറ്റ് കൂടെ എടുക്കുമായിരുന്നുവെന്നും ശ്യാം പറയുന്നു. സ്വന്തം ടിക്കറ്റിനുള്ള കാശ് പോലുമില്ലായിരുന്നു, അമ്മയുടെ കാശ് കൊണ്ട് വന്നാണ് അഖിലയുടെ മുന്നില്‍ ആളായിരുന്നതെന്നും ശ്യാം ഓര്‍ക്കുന്നുണ്ട്.

  Also Read: ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍, വിഷമഘട്ടങ്ങളെ അതിജീവിച്ചത് മക്കള്‍ കൂടെ ഉള്ളതിനാല്‍

  പതിയെ അഖിലയുമായി അടുപ്പത്തിലാവുകയായിരുന്നുവെന്നും ഒടുവില്‍ പ്രണയം തുറന്നു പറഞ്ഞുവെന്നും ശ്യാം പറയുന്നു. അതേസമയം ഇഷ്ടമാണ് എന്ന് മാത്രമാണ് പറഞ്ഞതെന്നും കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നൊന്നും അപ്പോള്‍ പറഞ്ഞിരുന്നില്ലെന്നും ശ്യാം പറയുന്നു. അതേസമയം താനും ശ്യാമിനെ ആദ്യ ദിവസം മുതല്‍ക്കു തന്നെ ശ്രദ്ധിച്ചിരുന്നുവെന്നാണ് അഖില പറയുന്നത്. കാരണം ക്ലാസില്‍ അത്രയധികം ബഹളമുണ്ടാക്കുമായിരുന്നു ശ്യാമെന്നാണ് അഖില പറയുന്നത്. താന്‍ ബഹളമുണ്ടാക്കിയത് പെണ്‍കുട്ടികളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്നായിരുന്നു ശ്യാമിന്റെ മറുപടി.

  തന്റെ ഭര്‍ത്താവിനെക്കുറിച്ച് അഖില പറയുന്നത് ജീവിതത്തില്‍ ഒട്ടും സീരിയസ് അല്ലാത്തയാള്‍ എന്നാണ്. വളരെ സീരിയസായ കാര്യവും വളരെ ലാഘവത്തോടെയാണ് ശ്യാം പറയുക. ഒരു കാര്യത്തേയും ഗൗരവ്വത്തോടെ സമീപിക്കാനുള്ള പക്വത ശ്യാമിന് ഇപ്പോഴും വന്നുവോ എന്ന് തനിക്ക് അറിയില്ലെന്നും അഖില പറയുന്നു. പെട്ടെന്ന് ദേഷ്യം വരികയും അത് പോലെ തന്നെ ശാന്തനാവുകയും ചെയ്യുന്നായാളാണ് ശ്യാമെന്നും അഖില പറയുന്നുണ്ട്.

  അശ്വാരൂഢന് ശേഷം നിരവധി സിനിമകളില്‍ അഖില പാട്ടുപാടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി പാടി പുറത്തിറങ്ങിയത് ജോസഫ് എന്ന ചിത്രത്തിലെ കരിനീല കണ്ണുള്ള പെണ്ണ് എന്ന പാട്ടാണ്. ഗായിക എന്നതിലുപരിയായി അവതാരകയുമാണ് അഖില. സിംഫണി, സുവര്‍ണ ഗീതങ്ങള്‍, ക്ലൈമാക്‌സ്, തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. സരിഗമപ കേരളം ലിറ്റില്‍ ചാംപ്‌സിന്റെ പന്ത്രണ്ടംഗ ജൂറിയിലും അഖിലയുണ്ടായിരുന്നു. ജോസഫ് വരെ നിരവധി സിനിമകളില്‍ ഹിറ്റ് പാട്ടുകള്‍ പാടിയിട്ടുണ്ട് അഖില.

  Read more about: serial actress
  English summary
  Akhila Anand And Husband Shyam Recalls Their Love Story And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X