For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശന്നിട്ട് എന്തേലും വേണമെങ്കില്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥ; ആലീസ് ക്രിസ്റ്റിയുടെ വീഡിയോ വൈറല്‍

  |

  ഇന്നത്തെ കാലത്ത് താരങ്ങള്‍ക്കും ആരാധകര്‍ക്കും പരസ്പരം ബന്ധപ്പെടാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് അപ്പുറത്ത് വ്യക്തിയെന്ന നിലയില്‍ തങ്ങള്‍ ആരാണെന്നും എന്താണെന്നും ആരാധകരോട് പങ്കുവെക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ മിക്ക താരങ്ങള്‍ക്കും സാധിക്കാറുണ്ട്. ഇങ്ങനെ തങ്ങളുടെ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്ന താരമാണ് ആലീസ് ക്രിസ്റ്റി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആലീസ്.

  Also Read: 'ഇന്ന് എല്ലാവർക്കും സ്വന്തം കാര്യം, പക്ഷെ ഇതാണ് നല്ലത്'; സിനിമയിലെ മാറ്റത്തെക്കുറിച്ച് നിത്യ ദാസ്

  തന്റെ സീരിയലിലുകളിലൂടെയാണ് ആലീസ് ജനപ്രീയയാകുന്നത്. പിന്നാലെ താരം ഇന്‍സ്റ്റഗ്രാമിലൂടേയും യൂട്യൂബിലൂടേയും ആരാധകരുമായി കൂടുതല്‍ അടുക്കുകയായിരുന്നു. താരത്തിന്റെയും ഭര്‍ത്താവിന്റേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ അഭിമുഖങ്ങളും നടത്താറുണ്ട് ആലീസ്. ബിഗ് ബോസ് താരം റോബിനടക്കമുള്ളവരുമായി നടത്തിയ അഭിമുഖങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു.

  പ്രത്യേകിച്ചും ഭര്‍ത്താവിനൊപ്പമുള്ള തമാശ നിറഞ്ഞ നിമിഷങ്ങളാണ് ആലീസിന്റെ വീഡിയോയ്ക്ക് ടോപിക് ആയി വരാറുള്ളത്. ഇരുവരുടേയും തമാശകള്‍ക്ക് വലിയ ആരാധകരുണ്ട്്. മിക്കപ്പോഴും ഭര്‍ത്താവിനെ കുഴപ്പിക്കാനായി ആലീസ് ചെയ്യുന്ന കാര്യങ്ങള്‍ ആലീസിന് തന്നെ പാരയാവുന്നതും വീഡിയോയില്‍ കാണാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് ചര്‍ച്ചയായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: നിക്കിനോട് യെസ് പറയാൻ എടുത്തത് വെറും 45 സെക്കൻഡ്, കരണമിതായിരുന്നു; പ്രിയങ്ക ചോപ്ര പറഞ്ഞത്


  ആലീസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വീഡിയോയില്‍ വിവാഹ ശേഷം ഇച്ചായന്റെ ജീവിതത്തില്‍ വന്ന മാറ്റം എന്താണ് എന്ന് ആലീസ് ചോദിയ്ക്കുന്നതും, അതിന് സജിന്‍ വളരെ വ്യത്യസ്തമായ ഒരു മറുപടി പറയുന്നതും ആണ് വീഡിയോയില്‍ ഉള്ളത്. കല്യാണത്തിന് മുന്‍പ് എനിക്ക് വിശന്നാല്‍, എന്തെങ്കിലും വേണം എന്നുണ്ടെങ്കില്‍ എന്റെ അമ്മ കൈയ്യില്‍ കൊണ്ടുവന്ന് തരുമായിരുന്നു. കല്യാണ ശേഷം വിശന്നാല്‍ എന്തെങ്കിലും വേണം എന്ന് തോന്നിയാല്‍ ഭാര്യയുടെ കാല് പിടിക്കേണ്ട അവസ്ഥയാണ് എന്നായിരുന്നു സജിന്റെ മറുപടി.

  Also Read: വിവാഹമോതിരം അഴിച്ചുമാറ്റി ദീപിക! രണ്‍വീറുമായി പിരിയാന്‍ ഉറച്ച് താരം! വൈറലായി വീഡിയോ

  പിന്നാലെ അതിനിപ്പോള്‍ എന്താണ് വേണ്ടത് എന്ന് ആലീസ് ചോദിയ്ക്കുന്നുണ്ട്. എനിക്കൊരു ചായ വേണം, പോയി എടുത്തിട്ട് വാ എന്ന് സജിന്‍ പറയുമ്പോള്‍, എനിക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന് സ്വയം ചോദിക്കുന്ന ആലീസാണ് വീഡിയോയിലുള്ളത്. ആലീസ് ഇതേ ചോദ്യം ക്യാപ്ഷനായി നല്‍കിക്കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  വിവാഹ ശേഷം എന്റെ ജീവിതം തന്നെ മാറി, വേറെ ലെവലിലെത്തി, ആലീസ് ക്രിസ്റ്റി ജീവിതത്തിലേക്ക് വന്നത് തന്റെ ഭാഗ്യമാണ് എന്നൊക്കെ സജിന്‍ പറയും എന്ന് പ്രതീക്ഷിച്ച് ആയിരിക്കണം ആലീസ് ചോദ്യം ചോദിച്ചതെന്നാണ് ആരാധകര്‍ താരത്തെ പരിഹസിച്ചു കൊണ്ട് പറയുന്നത്. എല്ലായിടത്തും ഇങ്ങനൊക്കെ തന്നെ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ചിരിക്കുന്ന ഇമോജി കമന്റായി നല്‍കിയിരിക്കുന്നത്.

  എന്നാല്‍ ഈ വീഡിയോയിലെ തമാശ അത്ര നല്ല തമാശയല്ലെന്നാണ് ചിലരുടെ അഭിപ്രായം. താരദമ്പതികള്‍ തമാശയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും വീഡിയോയില്‍ ഒളിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധതയും അതിനെ തമാശയാക്കുന്നതുമൊന്നും ശരിയല്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട് ചിലര്‍. ആണുങ്ങള്‍ കുക്ക് ചെയ്യാന്‍ പാടില്ല എന്നുണ്ടോ എന്നും അടുക്കള സ്ത്രീകള്‍ക്കുള്ളതാണോ എന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതെന്താ തന്റെ കൈ പൊന്തില്ലേ എന്നും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയവിലൂടെയാണ് ആലീസ് ക്രിസ്റ്റിയുടെ സീരിയല്‍ കരിയറിന്റെ തുടക്കം. പിന്നീട് നിരവധി സീരിയലുകള്‍ ചെയ്തു. ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലൂടെയാണ് കയ്യടി നേടുന്നത്. ഈ പരമ്പരയില്‍ പ്രിയ എന്ന കഥാപാത്രമായാണ് ആലീസ് അഭിനയിക്കുന്നത്. യൂട്യൂബ് ചാനലിലൂടേയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ആലീസ് ക്രിസ്റ്റി.

  Read more about: alice christy
  English summary
  Alice Christy Shares A Funny Instagram Video Husband As He Spots The Change Post Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X