വലിയ പ്രതീക്ഷയോടെ ഡോക്ടറെ കാണാന്‍, പക്ഷെ റിസള്‍ട്ട് നിരാശപ്പെടുത്തി; ഒരു മാസം കഴിഞ്ഞ് സര്‍ജറിയെന്ന് ആലീസ്

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആലീസ് ക്രിസ്റ്റി. ടെലിവിഷന്‍ പരമ്പരകൡലൂടെയാണ് ആലീസ് ക്രിസ്റ്റി ശ്രദ്ധ നേടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലും സാന്നിധ്യമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആലീസ് ക്രിസ്റ്റി. ആലീസിന്റെ യൂട്യൂബ് ചാനലിന് ഒരുപാട് ആരാധകരുണ്ട്.

യൂട്യൂബ് ചാനലിലൂടെയാണ് ആലീസ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. താരത്തിന്റെ ചാനലില്‍ പങ്കുവെക്കുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ആലീസിന്റെ ചാനലിലൂടെയാണ് ഭര്‍ത്താവ് സജിനെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ആലീസും സജിനും.

Alice Christy

ഇപ്പോഴിതാ ആലീസ് ക്രിസ്റ്റി പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. താന്‍ ഒരു സര്‍ജറി ചെയ്യാന്‍ പോകുന്നതിനെക്കുറിച്ചാണ് പുതിയ വീഡിയോയില്‍ ആലീസ് ക്രിസ്റ്റി പറയുന്നത്. ഒരുപാട് പ്രതീക്ഷകളോടെ ഡോക്ടറെ കാണാന്‍ എന്നാണ് വീഡിയോയ്ക്ക് ആലീസ് ക്രിസ്റ്റി നല്‍കിയിരിക്കുന്ന തലക്കെട്ട്. പിന്നാലെ താന്‍ പ്രതീക്ഷിച്ചത് പോലെയല്ല ടെസ്റ്റ് റിസള്‍ട്ടെന്നും ആലീസ് ക്രിസ്റ്റി പറയുന്നുണ്ട്. ഇതോടെ വീഡിയോ കാണാനായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

തന്റെ കണ്ണിനുള്ള സര്‍ജറിയ്‌ക്കെുറിച്ചാണ് ആലീസ് ക്രിസ്റ്റി വീഡിയോയില്‍ പറയുന്നത്. കാലങ്ങളായി ആലീസ് ക്രിസ്റ്റിയുടെ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ താന്‍ കണ്ണട വെക്കുന്നുണ്ടെന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്. ദൂരക്കാഴ്ചയില്ലെന്നും താരം പറയുന്നു. അതുകാരണം ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായും ആലീസ് പറയുന്നു. നേരത്തെ ലെന്‍സ് ഉപയോഗിച്ചിരുന്നുവെങ്കിലും അത് കണ്ണിന് ഇന്‍ഫെക്ഷന്‍ വരാന്‍ ഇടയാക്കിയതോടെയാണ് ആലീസ് കണ്ണട വെക്കുന്നത്.

കണ്ണട എങ്ങനെ ഒഴിവാക്കാം എന്ന ആലോചനയിലായിരുന്നു ആലീസ്. അങ്ങനെയിരിക്കെയാണ് തന്റെ കസിന്‍ സര്‍ജര്‍ജറിയിലൂടെ കാഴ്ച പ്രശ്‌നം പരിഹരിക്കുന്നത്. ഇതോടെ ആ സര്‍ജി ചെയ്യാമെന്ന് ആലീസും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അത് ചെയ്യണമെങ്കില്‍ കണ്ണിന്റെ ഞരമ്പുകള്‍ പൂര്‍ണ ആരോഗ്യത്തോടെയിരിക്കണമെന്നാണ് ആലീസ് പറയുന്നത്. അങ്ങനെയാണ് ഡോക്ടറെ കാണാന്‍ ആലീസ് പ്രതീക്ഷയോടെ എത്തുന്നത്.

തന്റെ കണ്ണിന് നടത്തുന്ന ടെസ്റ്റും സ്‌കാനിംഗുമെല്ലാം ആലീസിന്റെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആദ്യത്തെ ടെസ്റ്റില്‍ കണ്ണിന് കുഴപ്പമൊന്നും കണ്ടിരുന്നില്ല. ഇതോടെ രണ്ട് ദിവസം കൊണ്ട് സര്‍ജറി ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണിന്റെ റെറ്റിനയിലെ ഞരമ്പുകള്‍ ദുര്‍ബലമാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തുകയായിരുന്നു. അതിനുള്ള ട്രീറ്റ്‌മെന്റ് എടുത്താന്‍ മാത്രമേ സര്‍ജറി ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നാണ് ആലീസ് പറയുന്നത്.

Alice Christy

അതിനായി ഒരു മാസം വേണ്ടി വരും. എങ്കിലും അതിന് ശേഷം സര്‍ജറി നടത്താം എന്ന ആശ്വാസത്തിലാണ് താനെന്നാണ് ആലീസ് ക്രിസ്റ്റി പറയുന്നത്. പിന്നാലെ വീഡിയോയില്‍ ആലീസിന് ലേസര്‍ ട്രീറ്റ്‌മെന്റ് എടുക്കുന്നതും വീഡിയോയിലുണ്ട്. സര്‍ജറിയുടെ ഡേറ്റ് തീരുമാനിച്ചിട്ടില്ല. താന്‍ ഇപ്പോള്‍ അതിനായി കാ്ത്തിരിക്കുകയാണെന്നാണ് ആലീസ് പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

മഴവില്‍ മനോരമായില്‍ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളി അഭിനയിച്ചു. ല്‍തന്റെ വിശേഷങ്ങളും മേക്ക് ഓവർ വീഡിയോകളും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ആലീസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കാറുമുണ്ട്.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X