'എനിക്ക് ഒരു മഹാരോഗവും ഇല്ല'; വീഡിയോ കണ്ട് പലരും വിളിച്ചു; യൂട്യൂബ് ചാനലിനെതിരെ ആലീസ് ക്രിസ്റ്റി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആലീസ് ക്രിസ്റ്റി. നായികയായും വില്ലത്തിയായും സഹനടിയായുമെല്ലാം ആലീസ് കയ്യടി നേടിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയിലും സജീവമാണ് ആലീസ്. താരത്തിന്റെ യൂട്യൂബ് ചാനലിന് ഒരുപാട് സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇപ്പോഴിതാ തനിക്കെതിരായ വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിക്കുകയാണ് ആലീസ് ക്രിസ്റ്റി.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആലീസിന്റെ പ്രതികരണം. എനിക്ക് ഒരു മഹാരോഗവും ഇല്ല എന്ന തലക്കെട്ടോടെയാണ് ആലീസ് ക്രിസ്റ്റി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്നെക്കുറിച്ച് ഒരു യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് ആലീസ് വീഡിയോ ആരംഭിക്കുന്നത്.

Alice Christy

നായ്ക്കളെ വളരെ ഇഷ്ടമുള്ളയാളാണ് ആലീസ്, പക്ഷെ ഇപ്പോള്‍ നായയെ തൊടാന്‍ പോലും സാധിക്കാത്ത ദുരവസ്ഥ ആണെന്നാണ് വീഡിയോയില്‍ പറയുന്നുണ്ട്. ആലീസിന് അപൂര്‍വ്വം ചിലര്‍ക്ക് വരുന്ന രോഗമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ആലീസിന് അലര്‍ജിയാണ്. അതിനാല്‍ വളര്‍ത്തു നായയുടെ അടുത്ത് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

ഇതിനുള്ള തന്റെ പ്രതികരണമാണ് ആലീസ് വീഡിയോയിലൂടെ നടത്തിയിരിക്കുന്നത്. ആദ്യം വീഡിയോ കണ്ടപ്പോള്‍ സംഭവം എന്താണെന്ന് മനസിലായില്ല. ഒന്ന് റീവൈന്‍ഡ് ചെയ്തു നോക്കിയെന്നാണ് ആളീസ് പറയുന്നത്. അപ്പോഴാണ് ഒരു മാസം മുമ്പ് ഒരു റീല്‍ ഇട്ടത് ഓര്‍മ്മ വന്നത്. പണ്ട് മുതലേ അലര്‍ജിയുടെ പ്രശ്‌നമുണ്ട്. പൊടിയൊന്നും പറ്റില്ല. അതിന്റെ കൂടെ സേറയുടെ അടുത്ത് കളിക്കുമ്പോള്‍ അലര്‍ജി കൂടാന്‍ തുടങ്ങി. അതുമായി ബന്ധപ്പെട്ട് ഒരു റീല്‍ ഇട്ടിരുന്നുവെന്നാണ് ആലീസ് പറയുന്നത്.

തന്റെ വളര്‍ത്തു നായയെ അലര്‍ജി കാരണം ഓമനിക്കാന്‍ പറ്റാത്തതിനെക്കുറിച്ചുള്ളൊരു വീഡിയോ നേരത്തെ ആലീസ് പങ്കുവച്ചിരുന്നു. ഇതാണ് വാര്‍ത്തയായി മാറിയത്. എന്നാല്‍ വാര്‍ത്തയില്‍ പറയുന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യമാണെന്നാണ് ആലീസ് പറയുന്നത്. വീഡിയോയില്‍ ഞാന്‍ പറഞ്ഞത് എനിക്ക് ചെറിയൊരു അലര്‍ജിയുടെ പ്രശ്‌നമുണ്ട്. അതിനാല്‍ സേറ കുട്ടിയെ കളിപ്പിക്കാനും കൊഞ്ചിക്കാനുമൊന്നും പറ്റിയില്ല എന്നാണ് എന്നും ആലീസ് വ്യക്തമാക്കുന്നുണ്ട്.

തുമ്മലിന്റെ പ്രശ്‌നം കൂടിയപ്പോള്‍ ഡോക്ടറാണ് പറഞ്ഞത് പെറ്റ് ഉണ്ടെങ്കില്‍ കുറച്ച് നാള്‍ മാറി നില്‍ക്കാന്‍. മെഡിസിന്‍ എടുത്ത് അലര്‍ജി മാറിയ ശേഷം ഇഷ്ടം പോലെ ആകാം എന്നും ഡോക്ടര്‍ പറഞ്ഞു. അതിനാല്‍ കുറച്ച് നാളായി ഞാനും സേറയും തമ്മില്‍ അകലം വന്നിരുന്നുവെന്നും താരം പറയുന്നുണ്ട്. നേരത്തെ അലര്‍ജി വന്ന ദിവസം ഞാന്‍ സേറയെ കൊഞ്ചിക്കാന്‍ പോയിരുന്നില്ല. ഞാന്‍ അകല്‍ച്ച കാണിക്കുന്നത് സേറയ്ക്ക് മനസിലായിരുന്നു. രണ്ടാം തവണ വന്നപ്പോഴാണ് ഈ വീഡിയോ ചെയ്തതെന്നും ആലീസ് ചൂണ്ടിക്കാണിക്കുന്നു.

Alice Christy

അതേസമയം എനിക്ക് മാറാരോഗം ആണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ കയ്യില്‍ നിന്നും ഇട്ടിരിക്കുകയാണെന്നും താരം പറയുന്നു. ഈ വീഡിയോ കണ്ട് എന്നെ പരിചയമുള്ള ഒന്നുരണ്ടു പേര്‍ വിളിച്ച് നിനക്ക് എന്തുപറ്റിയെന്ന് ചോദിച്ചു. ശരിക്കും പറഞ്ഞാല്‍ ഇത്രയും വലിയൊരു രോഗത്തിന് ഇവര്‍ എന്നെ അടിമപ്പെടുത്തുമെന്ന് വിചാരിച്ചില്ല. എനിക്കൊന്നുമില്ല. ചെറിയ ഡസ്റ്റ് അലര്‍ജിയും തുമ്മലുമാണെന്നും ആലീസ് പറയുന്നു.

അധികമാര്‍ക്കും വരാത്ത രോഗമാണെന്നൊക്കെയാണ് പറഞ്ഞു പരത്തുന്നത്. ചാനലിന്റെ പേരൊന്നും പറയുന്നില്ല. അങ്ങനെയിപ്പോള്‍ പബ്ലിസിറ്റി കൊടുക്കുന്നില്ലെന്നും ആലീസ് പറയുന്നുണ്ട്. പിന്നാലെ വീഡിയോയുടെ തുടര്‍ച്ചയായി തന്റെ വയലിലെ ഫോട്ടോഷൂട്ടിനെക്കുറിച്ച് പറയുന്നതിനോടും ആലീസ് പ്രതികരിക്കുന്നുണ്ട്. എന്തായാലും വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആലീസ് ക്രിസ്റ്റി നടത്തിയ പ്രതികരണത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. അവര്‍ക്കും ജീവിക്കണ്ടേ, ആര്‍ക്കാണ് നിങ്ങളോട് ഇത്ര ദേഷ്യം എന്നൊക്കെയാണ് ആരാധകര്‍ തമാശയായി ചോദിക്കുന്നത്.

More from Filmibeat

Read more about: alice christy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X