For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലീന പടിക്കല്‍ ഗര്‍ഭിണിയോ? വിശേഷം തിരക്കി സോഷ്യല്‍ മീഡിയ; ഒടുവില്‍ പ്രതികരണവുമായി എലീന

  |

  താരജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. തങ്ങളുടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങളും വാര്‍ത്തകളും താരങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടേയാണ് പങ്കുവെക്കുന്നത്. ഗ്ലാമറിന്റെ ലോകത്തിന് പിന്നിലെ തങ്ങളുടെ ജീവിതം എന്താണെന്ന് ആരാധകരെ അറിയിക്കാനും അവരുമായി കൂടുതല്‍ അടുക്കാനും ഇന്ന് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഈ സോഷ്യല്‍ മീഡിയ തന്നെ താരങ്ങള്‍ക്ക് മുട്ടന്‍ പാരയുമാകാറുണ്ട്. വ്യാജ വാര്‍ത്തകളുടെ രൂപത്തില്‍ പല താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയ പണി കൊടുത്തിട്ടുണ്ട്.

  ഈ മനുഷ്യനെ എനിക്കൊരുപാട് ഇഷ്ടമാണ്; നീരവ് ഷായ്‌ക്കൊപ്പം പേളി മാണിയും നിലയും

  തങ്ങളുടെ പ്രിയ താരത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആരാധകരുടെ ആകാംഷയെ മുതലെടുത്തു കൊണ്ട് ഒരുപാട് കപട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. പ്രണയവും വിവാഹവും വിവാഹ മോചനവും മുതല്‍ മരണം വരെ ഇങ്ങനെ ചിലരുടെ ഭാവനയില്‍ വിടരാറുണ്ട്. ഇതിന്റെ പേരില്‍ തലേവദന അനുഭവിക്കുന്നതാകട്ടെ താരങ്ങളാണ്. ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ എലീന പടിക്കല്‍.

  മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് എലീന. ചാനല്‍ പരിപാടികളിലേയും മറ്റും അവതാരകയായും നടിയായും കയ്യടി നേടിയ താരമാണ എലീന. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ ശക്തയായ മത്സാര്‍ത്ഥിയുമായിരുന്നു എലീന. ഈയ്യടുത്തായിരുന്നു എലീനയുടെ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ എലീന ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായി മാറിയിരിക്കുകയാണ്. ചില യൂട്യൂബ് ചാനലുകളാണ് ഒരു ഫങ്്ഷനില്‍ നിന്നുമുള്ള എലീനയുടെ വീഡിയോ ഉപയോഗിച്ച് താരം ഗര്‍ഭിണിയാണമെന്ന വാര്‍ത്തകളുമായി എത്തിയിരിക്കുന്നത്. ഇതിനെതിരെയാണ്് എലീന രംഗത്ത് എത്തിയിരിക്കുന്നത്.

  തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു എലീനയുടെ പ്രതികരണം. സുഹൃത്തുക്കളേ, അത് രോഹിത്തിന്റെ പിറന്നാള്‍ ആയിരുന്നു. എന്റെ ബേബി ഷവര്‍ ആയിരുന്നില്ല. എന്റെ വസ്ത്രം കുറച്ചധികം ലൂസ് ആണെന്നേയുള്ളൂ. ഇത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് സോഷ്യല്‍ മീഡിയയോട് അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു എലീനയുടെ പ്രതികരണം. പിറന്നാല്‍ ആഘോഷത്തില്‍ നിന്നുമുള്ള തന്റെ ചിത്ര്ം പങ്കുവച്ചുകൊണ്ടായിരുന്നു എലീനയുടെ മറുപടി. തന്‍്‌റെ മറ്റൊരു ചിത്രവും എലീന പങ്കുവച്ചിട്ടുണ്ട്. 'പരന്ന വയറുള്ള ആളല്ല. കാരണം എനിക്ക് തടി കൂടിയിട്ടുണ്ട്. കാണാന്‍ ഇങ്ങനെയാണ്. ലൂസായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍'' എന്നാണ് ഈ സ്‌റ്റോറിയില്‍ എലീന പറയുന്നത്.

  എലീന പടിക്കല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായത്. ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ രോഹിത്ത് പ്രദീപും എലീനയും വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും പ്രണയകഥയും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയാണ് രോഹിത്ത്. കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി്. രോഹിത്തും ഞാനും തമ്മില്‍ ലവ് റിലേഷന്‍ ആയിരുന്നു. ഏഴ് വര്‍ഷം പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല. ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു എന്നാണ് നേരത്തെ വിവാഹത്തെക്കുറിച്ച് എലീന പറഞ്ഞത്.

  Recommended Video

  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന

  തങ്ങള്‍ രണ്ട് പേരും അത്രയ്ക്ക് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങള്‍ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണെന്നും എലീന പറഞ്ഞിരുന്നു. പങ്കാളി എന്ന നിലയില്‍ രോഹിത് എങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് അടിപൊളിയാണെന്നായിരുന്നു എലീന നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട് എലീന പടിക്കല്‍.

  Read more about: alina padikkal
  English summary
  Alina Padikkal Reacted To Pregnancy Rumours After Her Latest Video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X