twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയ്ക്ക് മകളെ അറിയില്ല, അല്ലെങ്കില്‍ മകള്‍ക്ക് അച്ഛനെ.. ജാരസന്തതികളുടെ കഥ പറയുന്ന മലയാള സീരിയല്‍

    |

    അമ്മയി അമ്മ പോരും നാത്തൂന്‍ പോരും പറയുന്ന സീരിയലുകളുടെ കാലം മലയാളത്തില്‍ അവസാനിച്ചു. ഇപ്പോള്‍ പറയുന്നതെല്ലാ ജാരസന്തതികളുടെ കഥയാണ്. അച്ഛന് മകളെ അറിയില്ല, അല്ലെങ്കില്‍ അമ്മ മകളെ തിരഞ്ഞുകൊണ്ടിരിയ്ക്കുന്നു. അതാണ് മിക്ക കഥകളുടെയും അടിസ്ഥാനം.

    മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഹോളിവുഡിലേക്കും
    ഹിന്ദിയില്‍ നായികാ - നായകന്മാരുടെ റൊമാന്‍സാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. തമിഴില്‍ അമ്മായിയമ്മ പോരും നാത്തൂന്‍ പോരുമാണ് വിഷയം. മലയാളത്തിലെ സ്ഥിതി എന്താണെന്ന് ചില സീരിയലുകളിലൂടെ പറയാം

    നീലക്കുയില്‍

    നീലക്കുയില്‍

    മഞ്ജു ധര്‍മന്‍ സംവിധാനം ചെയ്യുന്ന നീലക്കുയില്‍ ഏഷ്യനെറ്റ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. കസ്തൂരി എന്ന ആദിവാസി പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍. കസ്തൂരിയ്ക്ക് അച്ഛന്‍ ആരാണെന്ന് അറിയില്ല. പക്ഷെ അച്ഛന് മകളെ അറിയാം. ആ അച്ഛന്‍ ശരിക്കും കല്യാണം കഴിച്ചതിലുള്ള മകളും കസ്തൂരിയും ഒരാളുടെ ഭാര്യയാണ്. അങ്ങനെ ആകെ 'കോംബ്ലിക്കേഷന്‍' ആണ് നീലക്കുയിലിന്റെ കഥ

    സീതാ കല്യാണം

    സീതാ കല്യാണം

    ആദ്യകാല ഹിറ്റ് സീരിയല്‍ താരം സംഗീത കഥയും തിരക്കഥയും സംഭാഷണവും എഴുതി, സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന സീരിയലാണ് സീതാ കല്യാണം. സീതയുടെയും കല്യാണിന്റെയും ദാമ്പത്യ ജീവിതമാണ് കഥ. ഇടയില്‍ കുറച്ചധികം അമ്മായിയമ്മ പോരും. എന്നാല്‍ പോരെടുക്കുന്ന ഈ അമ്മ കല്യാണിന്റെ സ്വന്തം അമ്മയല്ല. അമ്മയുടെ അനുജത്തിയാണ്. ആ സത്യം കല്യാണിന് അറിയില്ല എന്നതാണ് സസ്‌പെന്‍സ്.

    വാനമ്പാടി

    വാനമ്പാടി

    സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയിരിയ്ക്കുന്ന സീരിയലാണ് വാനമ്പാടി. വാനമ്പാടിയായ മകളുടെയും അവളുടെ അമ്മയുടെയും കഥയാണ് സീരിയല്‍. അമ്മയും ജ്യേഷ്ടനും അറിയാതെ മോഹന്‍ വിവാഹം ചെയ്ത നന്ദിനിയുടെ മകളാണ് അനുഗ്രഹ എന്ന അനു. ആ സത്യം കുഞ്ഞിന്റെ അച്ഛനും അയാളുടെ ഇപ്പോഴത്തെ ഭാര്യയ്ക്കുമൊഴികെ എല്ലാവര്‍ക്കും അറിയാം.

    കറുത്തമുത്ത്

    കറുത്തമുത്ത്

    അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിയ്ക്കുകയാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കറുത്തമുത്ത്. കഥയും കഥാപാത്രങ്ങളുമൊക്കെ മാറായിട്ടും കറുത്ത മുത്ത് ഇപ്പോഴും ജൈത്രയാത്ര തുടരുന്നു. ഇപ്പോള്‍ കഥ മുത്തിനെ ചുറ്റിപ്പറ്റിയാണ്. മുത്ത് ബാലയുടെ മകളാണെന്ന സത്യം ആര്‍ക്കുമറിയില്ല. ബാലയുടെ അനിയത്തി ഗായത്രിയാണ് അവളെ എടുത്ത് വളര്‍ത്തുന്നത്.

    ഭ്രമരം

    ഭ്രമരം

    നോവലിസ്റ്റായ ജോയ്‌സിയാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭ്രമരം സംവിധാനം ചെയ്യുന്നത്. വിവാഹ മോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിലാലും അനിതയും യാദൃശ്ചികമായി ഒന്നിച്ചു. ഒന്നിച്ചു എന്ന് പറഞ്ഞാല്‍, ഹരിലാലിന്റെ വീട്ടില്‍ അനിത വേലക്കാരിയെ പോലെ ഹോം നഴ്‌സായി ജോലി ചെയ്യുന്നു. രണ്ട് പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. പക്ഷെ മക്കള്‍ അമ്മയെ തിരിച്ചറിയുന്നില്ല. അതേ സമയം മൂത്തമകള്‍ വിവാഹിതയാണ്. എന്നാല്‍ കാമുകന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നു.

    അമ്മ

    അമ്മ

    ഏഷ്യനെറ്റില്‍ ഏറ്റവുമധികം റേറ്റിങില്‍ ഓടിയ സീരിയലാണ് അമ്മ. ഒരു മകള്‍ അമ്മയെ അന്വേഷിച്ച് എത്തുന്നതാണ് കഥ. അമ്മയ്ക്കും മകള്‍ക്കുമൊഴികെ ബാക്കി പലര്‍ക്കുമറിയാമായിരുന്നു ഇത് അമ്മയും മകളുമാണെന്ന്. എന്നാല്‍ സീരിയല്‍ മുന്നോട്ട് പോകേണ്ടതുകൊണ്ട് ആ സത്യം മറച്ചുവച്ചു.

    ആത്മസഖി

    ആത്മസഖി

    മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ആത്മസഖി എന്ന സീരിയലിലും ഉണ്ടായിരുന്നു ഇത്തരം ചില സംഭവങ്ങള്‍. മകള്‍ പ്രേമിച്ച ആളെ ജാരസന്തതിയ്ക്ക് വിവാഹം ചെയ്തുകൊടുത്ത അച്ഛന്‍. ഒടുവില്‍ കാമുകന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് നായിക മറ്റൊരാളെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹ ശേഷം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ നായിക നാടുവിട്ടു. ഇങ്ങനെയൊക്കെ പോയ ആത്മസഖി അവസാനം ലക്ഷ്യം കാണാതെ അവസാനിപ്പിയ്ക്കുകയായിരുന്നു.

    കുങ്കുമപ്പൂവ്

    കുങ്കുമപ്പൂവ്

    മലയാളത്തിലെ മറ്റൊരു ഹിറ്റ് സീരിയലാണ് കുങ്കുമപ്പൂവ്. ആശ ശരത്ത് എന്ന നടിയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സീരിയല്‍ എന്ന പ്രത്യേകത കുങ്കുമപ്പൂവിനുണ്ട്. കണ്‍മുന്നിലുള്ള മകളെ തിരിച്ചറിയാതെ അവളെ വേദനിപ്പിക്കുന്ന പ്രൊഫസറായിരുന്നു കുങ്കുമപ്പൂവിലുള്ള ആശ ശരത്ത്. കോളേജ് കാലത്തെ ഒരു പ്രണയത്തിന്റെ അവശേഷിപ്പാണ് ആ മകള്‍ എന്ന് തിരിച്ചറിഞ്ഞതോടെ കഥാഗതി മാറി.

    English summary
    All Malayalam serials telling almost same story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X