ഒരുപാട് കരഞ്ഞിട്ടുണ്ട്; പള്ളിയില്‍ പറഞ്ഞാ മതിയെന്ന് പറഞ്ഞ് രാത്രിയ്ക്ക് രാത്രി തന്നെ ഇറങ്ങിപ്പോന്നു: വരദ
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വരദ. സിനിമയില്‍ നിന്നും സീരിയലിലെത്തിയ ശേഷമാണ് വരദ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. അമല എന്ന പരമ്പരയിലൂടെയാണ് വരദ താരമാകുന്നത്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ വച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് വരദ. ആദ്യ സീരിയില്‍ നിന്നും ഇറങ്ങിപ്പോന്ന അനുഭവമാണ് താരം പങ്കുവെക്കുന്നത്.
വളരെ കുറച്ചായിരുന്നു പ്രതിഫലം. അതും തരുന്നില്ല. എന്റെ ആദ്യത്തെ സീരിയല്‍ ആയിരുന്നതിനാല്‍ എനിക്ക് പ്രതിഫലത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അവര്‍ തരുമെന്ന് പറഞ്ഞ പൈസയ്ക്ക് ഞാന്‍ ഓക്കെ പറഞ്ഞു. അതും തന്നിരുന്നില്ല. അവസാനം എന്നോട് ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ സംസാരിക്കാന്‍ തുടങ്ങി. നിങ്ങളിങ്ങനെ സഹകരിക്കാതെ എന്ന ലൈനൊക്കെയായി. നടക്കില്ല, പ്രതിഫലമുണ്ടെങ്കില്‍ ഞാന്‍ വരാം. ഇല്ലെങ്കില്‍ നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞു.

സീരിയലില്‍ നിന്നും തന്നോട് ആരും മോശമായ അര്‍ത്ഥത്തില്‍ സമീപിച്ചിട്ടില്ലെന്നും വരദ പറയുന്നുണ്ട്. അയാള്‍ പൈസ തരാതിരിക്കാന്‍ വെറുതെ കണാകുണ വര്‍ത്തമാനം പറയുകയായിരുന്നുവെന്നാണ് വരദ പറയുന്നത്. അവസാനം പറഞ്ഞത് നിനക്ക് ധൈര്യമുണ്ടെങ്കില്‍ വാങ്ങിക്കെടി എന്നൊക്കെയായി. എടി പോടി എന്നൊക്കെ വീട്ടിലിരിക്കുന്നവരെ വിളിച്ചാല്‍ മതി, ഞാന്‍ ഈ പരിപാടി പാടി നിര്‍ത്തുകയാണെന്ന് ഞാന്‍ പറഞ്ഞു. 79 എപ്പോസിഡ് ആയപ്പോഴേക്കും ഞാന്‍ നിര്‍ത്തിയിറങ്ങി പോന്നുവെന്നും വരദ പറയുന്നു.
കാശ് ചോദിച്ച് വാങ്ങുന്നതിനാല്‍ തനിക്ക് അഹങ്കാരി എന്ന് പേരുണ്ട്. അതുകൊണ്ട് ഗുണവുമുണ്ട്. ആവശ്യമില്ലാതെ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടും. വാതില്‍ മുട്ടലോ വിളികളോ ഇല്ല. വല്ലാത്ത ഞരമ്പന്മാര്‍ മാത്രമാണ് മെസേജ് അയക്കുക. അതുപോലെ തന്നെ തന്നെക്കുറിച്ച് ഗോസിപ്പുകളും കുറവാണെന്നാണ് താരം പറയുന്നത്. താന്‍ ആയിരിക്കും എന്തെങ്കിലും ഗോസിപ്പുണ്ടെങ്കില്‍ ഏറ്റവും അവസാനം അറിയുക എന്നും വരദ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായതിനെക്കുറിച്ചും വരദ തുറന്ന് സംസാരിക്കുന്നുണ്ട്. താനൊക്കെ ഒരുപാട് കരഞ്ഞിട്ടുണ്ട് അത്തരത്തിലുള്ള ചോദ്യങ്ങള്‍ കേട്ടിട്ട്. അവസാനം ഇനി മേലാല്‍ സിനിമയില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് നിര്‍ത്തി പോയിട്ടുണ്ടെന്നും വരദ പറയുന്നു. എന്നാല്‍ ഈ ഫീല്‍ഡിനോടുള്ള ഇഷ്ടം കാരണമാണ് തിരികെ വന്നതെന്നും താരം പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറെ പോലെ ഇടയിലുള്ളവരായിരിക്കും ചോദിക്കുക. സംവിധായകനോ നിര്‍മ്മാതാവോ അറിഞ്ഞിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നും താരം പറയുന്നു.
താന്‍ ഇറങ്ങിപ്പോന്നൊരു അനുഭവവും താരം പങ്കുവെക്കുന്നു. തന്നെ വിളിച്ച് പറഞ്ഞ കഥാപാത്രമല്ലായിരുന്നുവെന്നാണ് താരം പറയുന്നു. അഭിനയിക്കാന്‍ തയ്യാറായി ഹോട്ടലിലെത്തി. തലേദിവസമാണ് പറയുന്നത് മറ്റൊരു കഥാപാത്രമാണ്. കഥയില്‍ വഴിത്തിരിവാകുന്ന കഥാപാത്രമാണ്. ഏതാണ് എന്ന് ചോദിച്ചപ്പോള്‍ വാര്‍ത്ത വായിക്കുന്നയാള്‍. പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് രാത്രിയ്ക്ക് രാത്രി തന്നെ ഇറങ്ങിപ്പോന്നുവെന്നും വരദ പറയുന്നു.

പൃഥിരാജ് നായകനായ വാസ്തവം എന്ന സിനിമയിലാണ് വരദ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് യെസ് യുവര്‍ ഓണര്‍, സുല്‍ത്താന്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പക്ഷെ സിനിമയേക്കാള്‍ കൂടുതല്‍ വരദയെ ജനപ്രീയയാക്കുന്നത് ടെലിവിഷന്‍ പരമ്പരകളാണ്.
നായികയായി അഭിനയിച്ച അമല എന്ന പരമ്പരയാണ് വരദയെ താരമാക്കുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരയും കഥാപാത്രവുമായിരുന്നു അമല. ആ പരമ്പരയില്‍ അഭിനയിക്കുമ്പോഴാണ് വരദ ജിഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. എന്നാല്‍ ഈയ്യടുത്തായി വരദയും ജിഷിനും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളും സജീവമാണ്.


Click it and Unblock the Notifications