ജീവിതം വേണ്ടെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍, വിഷമഘട്ടങ്ങളെ അതിജീവിച്ചത് മക്കള്‍ കൂടെ ഉള്ളതിനാല്‍
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അമ്പിളി ദേവി. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് അമ്പിളി ദേവി. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അമ്പിളി ദേവിയെ താരമാക്കുന്നത് സീരിയലുകളാണെന്ന് പറയേണ്ടി വരും. മികച്ചൊരു നര്‍ത്തകി കൂടിയായ അമ്പിളി ദേവി കലോത്സവ വേദിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ അമ്പിളി ദേവി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ താരം തിരിച്ചെത്തുകയും ചെയ്തു.
അഭിനയത്തില്‍ സജീവമായതോടെ സോഷ്യല്‍ മീഡിയയിലും സജീവമായി മാറിയിരിക്കുകയാണ് അമ്പിളി ദേവി. തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ അമ്പിളി ദേവി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മക്കളാണ് അമ്പിൡയുടെ ലോകം എന്ന് വ്യക്തമാക്കുന്നതാണ് താരം പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം. ഇപ്പോഴിതാ അമ്പിളി ദേവി പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജീവിതം തന്നെ വേണ്ടെന്ന് തോന്നിയ നിമിഷങ്ങളെക്കുറിച്ചാണ് വീഡിയോയില്‍ താരം പറയുന്നത്. എന്നാല്‍ ആ സമയത്ത് തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് തന്റെ മക്കളാണെന്നാണ് അമ്പിളി ദേവി പറയുന്നത്. ജീവിതത്തില്‍ എത്ര വലിയ പ്രശ്‌നങ്ങളും ദുഖങ്ങളും ഉണ്ടായാലും നമ്മളുടെ മക്കളുടെ കൂടെയുള്ള നല്ല നിമിഷങ്ങളില്‍ അതൊക്കെ മറക്കുമല്ലോയെന്നാണ് അമ്പിളി ദേവി വീഡിയോയിലൂടെ ചോദിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ജീവിതത്തില്‍ കുറേ വിഷമങ്ങളുണ്ടായപ്പോഴും, ജീവിതം തന്നെ വേണ്ടാ എന്ന് തോന്നിയപ്പോഴും ജീവിക്കാന്‍ പ്രേരിപ്പിച്ച നിമിഷങ്ങള്‍ ഉണ്ടെന്നാണ് അമ്പിളി പറയുന്നത്. എന്നും കാണാന്‍ ആഗ്രഹിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ആണ് മക്കളുടെ ഒപ്പമുള്ളതെന്നാണ് അമ്പിളി വീഡിയോയില്‍ പറയുന്നത്. നവംബര്‍ 20, ഇന്ന് അമ്പിളിയുടെ ഇളയമകന്‍ അര്‍ജുന്റെ പിറന്നാളാണ്. അതേക്കുറിച്ചാണ് താരം വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ പിറന്നാളിന്റെ ആഘോഷ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ടാം പിറന്നാളിന് കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സംഭവം കളറായിരുന്നു.

വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രിയ താരത്തിനും മകനും ആശംസകള്‍ നേരുകയാണ് സോഷ്യല്‍ മീഡിയ. പിറന്നാള്‍ ആശംസ നേരുന്നതിനൊപ്പം തന്നെ അമ്പിളിയ്ക്ക് മുന്നോട്ട് പോകാനുള്ള യാത്രയ്ക്ക് ആശംസ നേരുകയും ചെയ്യുന്നുണ്ട് ആരാധകര്‍. എത്ര വലിയ പ്രതിസന്ധികള്‍ വന്നാലും തളരാതെ മുന്നോട്ട് പോകണമെന്നും കേരളക്കര മുഴുവന്‍ അമ്പിളിയുടെ കൂടെയുണ്ടെന്നും ആരാധകര്‍ പറയുന്നു. അമ്പിളിയെ പണ്ടേ ഒത്തിരി ഇഷ്ടമാണെന്നും ഇപ്പോഴും ആ ഇഷ്ടത്തിന് കുറവില്ലെന്നും ആരാധകര്‍ പറയുന്നു.

വലിയ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതം. നേരത്തെ നടന്‍ ആദിത്യന്‍ ജയനും അമ്പിൡും തമ്മിലുള്ള വിവാഹ മോചനം വലിയ വാര്‍ത്തയായിരുന്നു. ആദിത്യന് മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു അമ്പിളി ഉന്നയിച്ച ആരോപണം. താന്‍ ഗര്‍ഭിണിയാകുന്നത് വരെ സന്തോഷകരമായ ജീവിതമായിരുന്നു തങ്ങളുടേത്. എന്നാല്‍ താന്‍ ഗര്‍ഭിണിയായത് മുതല്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു അമ്പിളി പറഞ്ഞത്. ഈ തുറന്ന് പറച്ചിലും മറുപടിയുമൊക്കെ വലിയ ചര്‍ച്ചയായി മാറിയ വിവാദമായിരുന്നു.


Click it and Unblock the Notifications











