തെറ്റിദ്ധരിക്കാന്‍ ഉറപ്പിച്ചവരെ കണ്ട ഭാവം നടിക്കാതെ മുന്നോട്ട്; വിവാദത്തിനിടെ വൈറലായി അന്‍ചിയുടെ പ്രതികരണം

മലയാളികള്‍ക്ക് സുപരിചിതയാണ് അന്‍ഷിത എന്ന അന്‍ചിത. കൂടെവിടെ എന്ന പരമ്പരയിലെ നായികയായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരം തമിഴ് പരമ്പരയിലും നായികയായി കയ്യടി നേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്‍ഷിതയുടെ പേര് ഒരു വിവാദത്തിലാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. താരത്തിന്റെ ആരാധകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് താരത്തിനെതിരേയും ആരോപണങ്ങള്‍.

അന്‍ഷിതയുടെ തമിഴ് പരമ്പരയാണ് ചെല്ലമ്മ. ഈ പരമ്പരയുടെ ലൊക്കേഷനില്‍ വച്ച് നടന്ന സംഭവങ്ങളാണ് താരത്തെ വിവാദത്തില്‍ ചാടിച്ചിരിക്കുന്നത്. താരത്തിനെതിരെ ആരോപണവുമായി പരമ്പരയിലെ മറ്റൊരു താരത്തിന്റെ ഭാര്യ തന്നെ രംഗത്ത് എത്തിയതോടെയാണ് വിവാദത്തിന്റെ തുടക്കം. എന്നാല്‍ ആരോപണങ്ങള്‍ നടന്‍ നിഷേധിച്ചിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ആരോപണവുമായി

തമിഴ് സീരിയല്‍ നടി ദിവ്യയാണ് അന്‍ഷിതയ്ക്ക് എതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. അന്‍ഷിത തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് ദിവ്യ ആരോപിച്ചിരിക്കുന്നത്. മാധ്യമങ്ങളോടായിരുന്നു ദിവ്യയുടെ പ്രതികരണം. അന്‍ഷിത ഗര്‍ഭിണിയായ തന്നെ വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലിയെന്നും ദിവ്യ ആരോപിക്കുന്നുണ്ട്. അന്‍ഷിതയും തന്റെ ഭര്‍ത്താവായ നടന്‍ അര്‍ണവും തമ്മില്‍ അടുപ്പത്തിലാണെന്നാണ് ദിവ്യ പറയുന്നത്. എന്നാല്‍ ദിവ്യയുടെ ആരോപണങ്ങളെ നിഷേധിച്ചു കൊണ്ട് അര്‍ണവ് രംഗത്തെത്തിയിരുന്നു.

അര്‍ണവിന്റെ ആരോപണം

ദിവ്യയാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് അര്‍ണവിന്റെ ആരോപണം. താനും മറ്റ് സഹപ്രവര്‍ത്തകും ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുന്ന ഇടത്ത് വന്ന് ദിവ്യ അനാവശ്യമായി പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്നാണ് അര്‍ണവ് പറയുന്നത്. ദിവ്യയാണ് അന്‍ഷിതയെ തല്ലിയതെന്നും അര്‍ണവ് പറയുന്നുണ്ട്. പക്ഷെ അപ്പോഴും അന്‍ഷിത തന്റെ മര്യദ കൈവിടാതെ നിന്നുവെന്നും അര്‍ണവ് പറയുന്നു. എന്നാല്‍ ഒരു പരിതി കടന്നപ്പോള്‍ ബോട്ടില്‍ വലിച്ചെറിയുകയും അത് ദിവ്യയുടെ തോളില്‍ കൊള്ളുകയായിരുന്നു എന്നുമാണ് അര്‍ണവ് പറയുന്നത്.

വിവാദം

വിവാദം ഒരു വശത്ത് ഇങ്ങനെ കൊടുംപിരി കൊള്ളുമ്പോഴും വാര്‍ത്തകളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല അന്‍ഷിത. സോഷ്യല്‍ മീഡിയയിലും തന്റെ യൂട്യൂബ് ചാനലിലുമെല്ലാം സജീവമായ അന്‍ഷിത പക്ഷെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ കമന്റ് ബോക്‌സ് ഓഫാക്കി വച്ചിരിക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. താന്‍ ജീവിതം ആസ്വദിയ്ക്കുകയാണ് എന്നും, തന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാത് കൊടുക്കില്ല എന്നും ഓരോ പോസ്റ്റിലും അന്‍ഷിത വ്യക്തമാക്കുന്നു.

എല്ലാം ശരിയാവും

നിങ്ങളെ തെറ്റിദ്ധരിയ്ക്കും എന്ന് ഉറപ്പിച്ചവരോട് നിങ്ങള്‍ എന്താണ് എന്ന് വിശദീകരിച്ച് സമയം കളയുന്നതിലും നല്ലത്, കണ്ട ഭാവം നടിക്കാതെ മുന്നോട്ട് പോകുന്നതാണ് എന്നും എല്ലാം ശരിയാവും എന്നാണ് അന്‍ഷിത ഒരു പോസ്റ്റില്‍ പറയുന്നത്. നെഗറ്റീവ് ആയിട്ടുള്ള ആള്‍ക്കാരോട് പ്രതികരിക്കാതിരിയ്ക്കുന്നത് ജീവിതത്തെ കൂടുതല്‍ പവര്‍ഫുള്‍ ആക്കും എന്നും താരം മറ്റൊരു പോസ്റ്റില്‍ പറയുന്നുണ്ട്. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ താരത്തിന്റെ വാക്കുകള്‍ക്ക് പിന്നിലെ അര്‍ത്ഥം കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ.

സംഭവത്തില്‍ താരം വൈകാതെ തന്നെ പ്രതികരണവുമായി എത്തുമെന്നും വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ദിവ്യയുടെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയ അര്‍ണവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X