ഞാന്‍ ജയിലിലല്ല, ദുബായിലുണ്ട്! നല്ല അരി വാങ്ങാന്‍ വന്നതാണ്; വിവാദത്തില്‍ പ്രതികരിച്ച് ഷിയാസ് കരീം
നടന്‍ ഷിയാസ് കരീമിനെതിരെയുയര്‍ന്ന് വന്നിരിക്കുന്ന പീഡന ആരോപണവും കേസുമെല്ലാം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബോസിലൂടെ പരിചയപ്പെട്ട, സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ഷിയാസ് കരീം. കഴിഞ്ഞ ദിവസമാണ് ഷിയാസ് കരീം പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയത്.
വിവാദത്തിനിടെ ഇപ്പോഴിതാ പ്രതികരണവുമായി ഷിയാസ് രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയായിരുന്നു ഷിയാസിന്റെ പ്രതികരണം. താന്‍ ജയിലിലല്ലെന്നും ദുബായിലാണെന്നും ഷിയാസ് കരീം വീഡിയോയില്‍ പറയുന്നുണ്ട്. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ കേസെടുത്തത്.

''കുറേ ആളുകള്‍ എന്റെ പേരില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ജയിലിലല്ല. ഞാന്‍ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്. നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്.' എന്നാണ് ഷിയാസ് പറയുന്നത്. നേരത്തെ കമന്റുകൡലൂടേയും തനിക്കെതിരെയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് ഷിയാസ് പറഞ്ഞിരുന്നു.
അതേസമയം ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയം ഇന്നലെയായിരുന്നു നടന്നത്. ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ഷിയാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത. യാതൊരു സൂചനകളും നല്‍കാതെയായിരുന്നു ഷിയാസ് വിവാഹ നിശ്ചയം നടത്തിയത്. അഭിമുഖങ്ങളിലോ സ്റ്റാര്‍ മാജിക്കിലോ ഷിയാസ് നേരത്തെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേസും വിവാഹ നിശ്ചയവും ഒരേ ദിവസം സംഭവിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഷിയാസ് പങ്കുവച്ചിട്ടുണ്ട്. രഹാനയാണ് ഷിയാസിന്റെ പ്രതിശ്രുത വധു. ഡോക്ടറാണ് രഹാന. എന്നന്നേക്കുമായിലുള്ള ഞങ്ങളുടെ തുടക്കം എന്ന് പറഞ്ഞാണ് ചിത്രം ഷിയാസ് പങ്കുവച്ചിരിക്കുന്നത്. സ്നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കം. എന്റെ ജീവിതത്തിലേക്ക് സ്വാഗതം എന്നും ഷിയാസ് പോസ്റ്റില്‍ പറയുന്നുണ്ട്. പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേര്‍ എത്തുകയും ചെയ്തു.
എന്നാല്‍ യാതൊരു സൂചനകളും നല്‍കാതെ വിവാഹ നിശ്ചയം നടത്തിയതിന്റെ പരിഭവവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം, വിവാഹനിശ്ചയം നടന്ന അതേ ദിവസം വന്ന വിവാദവും കമന്റുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. ഫിറ്റ്നസ് ട്രെയിനറായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഷിയാസിനെതിരെ പീഡനത്തിന് കേസെടുത്തത്. .കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷത്തോളം രൂപ യുവതിയില്‍ നിന്നും തട്ടിയെടുത്തുന്നുവെന്നുമാണ് ഷിയാസിനെതിരെയുള്ള പരാതി. ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെ പരാതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കേസ് വ്യാജമാണെന്നാണ് ഷിയാസ് പറയുന്നത്. കേസിന് പിന്നാലെ വിവാഹ നിശ്ചയ വാർത്തയും പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഷിയാസ്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റില്‍ കമന്‍റുമായി എത്തിയിരിക്കുന്നത്. ഒരുത്തിയെ ചതിച്ച് മറ്റൊരുത്തിയെ കല്യാണം കഴിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അധികം വെെകാതെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications