വന്ന് വന്ന് ഇയാളുടെ പേരു പോലും വിളിക്കാന്‍ തോന്നുന്നില്ല! പഴയ വീഡിയോ വച്ച് റോബിനെ കുത്തി ജാസ്മിന്‍

റോബിനൊപ്പം ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്. തുറന്ന് പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ റോബിനിട്ട് ഒരു കൊട്ട് കൊടുത്തിരിക്കുകയാണ് ജാസ്മിന്‍.

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് ഏറെ നാളുകളായി. ഇപ്പോവിതാ അഞ്ചാം സീസണ്‍ തുടങ്ങാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

എങ്കിലും നാലാം സീസണ്‍ തുടങ്ങി വച്ച കാട്ടുതീ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്.

ബിഗ് ബോസ് വീട്ടില്‍ വച്ച് മുഖ്യ ശത്രുക്കളായിരുന്നു റോബിനും ജാസ്മിനും. ഇരുവരുടേയും പുറത്താകലില്‍ പോലും ഈ ശത്രുതയ്ക്ക് സ്ഥാനുണ്ടെന്നതാണ് സത്യം.

പുറത്ത് വന്ന ശേഷവും ഇവര്‍ക്കിടയിലെ ഭിന്നത തുടരുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം വിമര്‍ശനങ്ങളുമായി ഇരുവരുമെത്താറുണ്ട്.

Jasmine

ഇപ്പോഴിതാ റോബിനെതിരെയുള്ള തുറന്ന് പറച്ചിലുകളും വെളിപ്പെടുത്തലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ റോബിനെതിരെ ജാസ്മിനുമെത്തിയിരിക്കുകയാണ്.

റോബിനൊപ്പം ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയാണ് ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്. തുറന്ന് പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ റോബിനിട്ട് ഒരു കൊട്ട് കൊടുത്തിരിക്കുകയാണ് ജാസ്മിന്‍.

വാച്ച് ദിസ് വിത്തൗട്ട് അന്തം മൈന്‍ഡ്. ബൈദു ബൈ കാണാന്‍ ഒരു നാല്‍പ്പത് വയസ് തോന്നുമെങ്കിലും എനിക്ക് വെറും 26 വയസേയുള്ളൂ എന്ന കുറിപ്പോടെയാണ് പഴയൊരു വീഡിയോ ജാസ്മിന്‍ പങ്കുവച്ചിരിക്കുന്നത്.

ജാസ്മിന് എത്ര വയസുണ്ടെന്ന് റോബിന്‍ ചോദിക്കുമ്പോള്‍ തനിക്ക് 26 വയസാണെന്ന് ജാസ്മിന്‍ പറയുന്നു. പിന്നാലെ തനിക്ക് 32 വയസാണെന്നും റോബിന്‍ അറിയിക്കുന്നതാണ് വീഡിയോ.

അതിനാല്‍ തന്നെ നീ, പോടാ, എടാ വാടാ എന്നൊന്നും വിളിക്കരുതെന്ന് റോബിന്‍ പറയുന്നു. എന്നാല്‍ അങ്ങുന്നേ എന്ന് വിളിക്കാമെന്നാണ് ജാസ്മിന്‍ കളിയാക്കി കൊണ്ട് പറയുന്നത്.

നിന്നേക്കാള്‍ ആറ് ഓണം അധികം ഉണ്ടതാണെന്നും അതിന്റെ ബഹുമാനം കാണിക്കണമെന്നും റോബിന്‍ ആവര്‍ത്തിക്കുന്നുണ്ട് വീഡിയോയില്‍. എന്നാല്‍ ഡോക്ടര്‍ റോബിന്‍ എന്ന് എന്ന് ജാസ്മിന്‍ വിളിക്കുമ്പോള്‍ അങ്ങനെ വിളിച്ചാല്‍ മതിയെന്ന് റോബിന്‍ പറയുന്നു.

എന്നാല്‍ അങ്ങനെ വിളിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ് റോബിന്റെ വായടപ്പിച്ചു കളയുകയാണ് ജാസ്മിന്‍. നേരത്തെ ബിഗ് ബോസ് സമയത്ത് വൈറലായി മാറിയതാണ് ജാസ്മിന്റെ ഈ മറുപടി.

എന്നെ ബഹുമാനിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് കമന്റുമായി ജാസ്മിനുമെത്തുകയായിരുന്നു.

വന്ന് വന്ന് ഇയാള്‍ടെ പേര് പോലും വിളിക്കാന്‍ തോന്നാത്ത പോലെയായല്ലോ ന്റെ ബെളാങ്കണ്ണി ഭഗവതീ എന്നായിരുന്നു ജാസ്മിന്റെ കമന്റ്. ധാരാളം പേരാണ് ജാസ്മിന് മറുപടിയുമായി എത്തുന്നത്.

ചിലര്‍ ജാസ്മിന് കയ്യടിക്കുമ്പോള്‍ ചിലര്‍ ജാസ്മിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും നീ അയാളുടെ പുറകെ തന്നെ അല്ലേ? അയാള്‍ നിന്നെ മൈന്‍ഡ് ചെയ്യുന്നത് പോലുമില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം.

കേരളം കത്തുമ്പോ ഒരു കുപ്പി വെള്ളം എങ്കിലും ഒഴിക്കാമെന്നു വിചാരിച്ചു കുഞ്ഞേ. പിന്നെ രാജാവിന് കല്പന കൊടുത്താ പോരെ ബാക്കി ഉള്ളത് ഭടന്മാര്‍ നോക്കിക്കൊള്ളുമല്ലോ എന്നായിരുന്നു ഇയാള്‍ക്ക് ജാസ്മിന്‍ നല്‍കിയ മറുപടി.

പിന്നാലെ ജാസ്മിന് എല്ലാവരെയും പുച്ഛമാണ്. അസൂയ കുശുമ്പ് ഇത് മാത്രമേ ഉള്ളു എന്ന് അയാള്‍ പറയുന്നുണ്ട്. എ്ന്നാല്‍ കരഞ്ഞു കൊണ്ടിരിക്കൂവെന്നാണ് സോഷ്യല്‍ മീഡിയ ഇയാള്‍ക്ക് നല്‍കുന്ന മറുപടി.

Jasmine

നീ,നിന്നെ,നിന്റെ എന്നൊക്കെ പറയുന്നത് മൂക്കമണ്ട രായാവിന്റെ റെസ്‌പെക്ട് ആണെല്ലോ, ഇവനെപ്പോലൊരു അല്‍പ്പന്‍.. അന്യായ കുരുട്ട് ബുദ്ധിയാണ് ലവന്റെ അന്തം അടിമകളെ പറ്റിക്കാന്‍. എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ഒരുക്കത്തിലാണ് റോബിന്‍ ഇപ്പോള്‍. വിവാദങ്ങളില്‍ നിന്നെല്ലാം താനൊരു ലോങ് ലീവെടുക്കുകയാണെന്നാണ് റോബിന്‍ പറയുന്നത്.

ഇതിനായി വേള്‍ഡ് ടൂറിന് പോവുകയാണ് താനെന്നാണ് റോബിന്‍ പറഞ്ഞത്. ഒറ്റയ്ക്കായിരിക്കും യാത്രയെന്നും പ്രതിശ്രുത വധുവായ ആരതി പൊടി കൂടെ ഉണ്ടാകില്ലെന്നും റോബിന്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X