'ഇറങ്ങി പോടീ...'; വീഡിയോയ്ക്കിടെ അമൃതയ്ക്ക് അനിയന്റെ മുട്ടന്‍ പണി; മനം കവര്‍ന്ന് ചേച്ചിയും അനിയനും

മുമ്പത്തെ കാലത്തെ അപേക്ഷിച്ച് ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ വിശേഷങ്ങള്‍ അറിയുക എന്നത് ആരാധകര്‍ കുറേക്കൂടി എളുപ്പമാണ്. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാന്‍ താരങ്ങള്‍ക്ക് മുന്നിലും ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. സോഷ്യല്‍ മീഡിയ ആണ് താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടയിലെ ആ അകലം കുറയ്ക്കുന്ന പാലം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമൊക്കെ സജീവമായിരിക്കുക എന്നത് തന്നെ ഇന്നത്തെ കാലത്ത് താരജീവിതത്തിന്റെ പ്രധാന ഭാഗമാണ്. സീരിയില്‍ രംഗത്തും അതങ്ങനെ തന്നെയാണ്.

താരങ്ങളുടെ ജീവിതത്തെ അടുത്തറിയാന്‍ ആരാധകരെ സഹായിക്കുന്ന മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ് യുട്യൂബ് ചാനലുകള്‍. ഇന്ന് മിക്ക താരങ്ങളും തങ്ങളുടേതായ യൂട്യൂബ് ചാനലുകളുള്ളവരാണ്. ലോക്ക്ഡൗണ്‍ സമയത്താണ് മിക്കതാരങ്ങളും ഇങ്ങനൊരു മാര്‍ഗ്ഗം തിരഞ്ഞെടുത്തത്. ഇതിലൂടെ ഓഫ്‌സ്‌ക്രീനിലെ തങ്ങള്‍ എങ്ങനെയാണെന്നും തങ്ങളുടെ ജീവിതവുമെല്ലാം ആരാധകരെ പരിചയപ്പെടുത്താന്‍ താരങ്ങള്‍ക്ക് സാധിക്കും. സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശ്‌സ്തമായ യൂട്യൂബ് ചാനലുകള്‍ നടത്തുന്ന ഒരുപാട് താരങ്ങള്‍ ഇന്നുണ്ട്.

യൂട്യൂബ് ചാനലുകള്‍

മലയാള സീരിയല്‍ രംഗത്തെ പല താരങ്ങളും തങ്ങളുടെ സ്വന്തം യൂട്യൂബ് ചാനലുകള്‍ നടത്തുന്നവരാണ്. അത്തരത്തില്‍ ആരാധകര്‍ക്കിടയില്‍ വളരെയധികം പ്രശ്‌സതിയുള്ള യൂട്യൂബ് ചാനലാണ് അമൃത നായരുടേത്. അമൃത തന്റെ ചാനലിലൂടെ പങ്കുവെച്ച ഡേ ഇന്‍ മൈ ലൈഫ് വീഡിയോയാണ് ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുന്നത്. കുടുംബവിളക്ക് പരമ്പയിലൂടയാണ് അമൃത നായര്‍ ആരാധകരുടെ പ്രിയങ്കരിയായി മാറുന്നത്. പരമ്പരയില്‍് ശീതള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു അമൃത എത്തിയത്. കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ മകളായിരുന്നു ശീതള്‍. എന്നാല്‍ പിന്നീട് അമൃത പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. അതേസമയം സ്റ്റാര്‍ മാജിക്കിലൂടേയും മറ്റും സജീവമാണ് അമൃത. തന്റെ യൂട്യൂബ് ്ചാനലിലും വളരെ സജീവമാണ് അമൃത.

 ഡേ ഇന്‍ മൈ ലൈഫ്

അമൃതയുടെ ഡേ ഇന്‍ മൈ ലൈഫ് വീഡിയോ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഹൃദയം സിനിമ കാണാന്‍ പോയി തിരിച്ചെത്താന്‍ വൈകിയത് കൊണ്ട് ഉണരാനും വൈകി എന്നാണ് വീഡിയോയില്‍ അമൃത പറയുന്നത്. രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ ഉറങ്ങാന്‍ പോകുന്നത് വരെയുള്ള തന്റെ വിശേഷം അമൃത നായര്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി വന്ന് കഴുകുന്നത് എല്ലാം അമൃത തന്നെയാണ്. ഷൂട്ടിങ് ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യേണ്ടായിരുന്നു എന്ന് നടി ഇടയ്ക്ക് പറയുന്നുണ്ട്. രസകരമായ നിമിഷങ്ങളാണ് താരം വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

അമൃതയും അനിയനും

അമൃതയും അനിയനും തമ്മിലുള്ള രസകരമായ നിമിഷങ്ങളും വീഡിയോയിലുണ്ട്. ഇരുവരുടേയും കോമ്പിനേഷന്‍ കലക്കിയെന്നാണ് ആരാധകരും പറയുന്നത്. 12 മണിയായിട്ടും ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാന്‍ പോയപ്പോള്‍ 'ഇറങ്ങി പോടീ' എന്ന് പറഞ്ഞ് തിരിഞ്ഞ് കിടക്കുന്ന അനിയനെ വീഡിയോയില്‍ കാണാം. ഈ രംഗം ചിരിപടര്‍ത്തുന്നതായാണ് കമന്റുകളില്‍ നിന്നും മനസിലാകുന്നത്. പിന്നീട് വണ്ടി കഴുകുന്ന ഇടത്ത് നിന്ന് രണ്ട് പേരും തമ്മില്‍ തല്ലുണ്ടാക്കുന്നതും കാണിക്കുന്നുണ്ട് വീഡിയോയില്‍. നിനക്കിട്ട് ഒരു പണി തരാം എന്ന് പറഞ്ഞ് അനിയന്‍ ആണ് ആദ്യം അമൃതയ്ക്ക് നേരെ പൈപ്പ് പിടിയ്ക്കുകയായിരുന്നു. പിന്നെ അതൊരു യുദ്ധക്കളമായി മാറുകയായിരുന്നു. മിക്ക വീട്ടിലേയും അതേ അവസ്ഥ തന്നെയാണ് അമൃതയുടെ വീട്ടിലേതും എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം അമ്മയോടൊപ്പമുള്ള രംഗങ്ങളും ആരാധകരുടെ മനസ് കവരുന്നുണ്ട്. വളര്‍ത്ത് മൃഗങ്ങളെ കളിപ്പിക്കുന്നതുമൊക്കെയായ രംഗങ്ങള്‍ കാണാമായിരുന്നു. എന്തായാലും വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Read more about: Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X