For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാണാന്‍ ആഗ്രഹിച്ചപ്പോള്‍ മകനെ പോലെ അടുത്തെത്തി; അമൃതയുടെ അമ്മയെ കാണാന്‍ റോബിനെത്തി; കൂട്ടിന് ഒരാളും!

  |

  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസണും അവസാനിച്ചിരിക്കുകയാണ്. ബിഗ് ബോസിന് അവസാനമായെങ്കിലും ബിഗ് ബോസ് തീര്‍ത്ത ഓളവും ആരവവുമൊന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. താരങ്ങളുടെ അഭിമുഖങ്ങളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയും ബിഗ് ബോസ് ആവേശം നിലനിര്‍ത്തി പോവുകയാണ്. നാടകീയമായ രംഗങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.

  Also Read: അമ്മയാകാന്‍ ആണിനെ കല്യാണം കഴിക്കുമോ എന്ന് അവതാരക; ഏത് കാലത്താണ് ജീവിക്കുന്നതെന്ന് ജാസ്മിന്‍

  ബിഗ് ബോസ് മലയാളത്തിലൂടെ താരമായി മാറിയവരില്‍ ഒരാളാണ് ഡോക്ടര്‍ റോബിന്‍ എന്ന റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ റോബിനെക്കുറിച്ച് പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് റോബിന്‍. അമ്പരപ്പിക്കുന്ന ആരാധക പിന്തുണയുള്ള താരമാണിന്ന് റോബിന്‍.

  റോബിന്റെ ആരാധകരില്‍ വലിയൊരു പങ്കും സ്ത്രീകളാണ്. പ്രത്യേകിച്ചും അമ്മമാര്‍. അക്കൂട്ടത്തില്‍ ഒരാളാണ് ഗായിക അമൃത സുരേഷിന്റെ അമ്മ ലൈല സുരേഷും. ഇപ്പോഴിതാ ലൈല പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. റോബിന്‍ തന്നെ കാണാന്‍ വന്നതിനെക്കുറിച്ചാണ് അമൃതയുടെ അമ്മ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്റെ ആരാധികയായ ലൈലയെ കാണാനായി ഇന്നലെ റോബിന്‍ എത്തിയിരുന്നു. തന്നെ കാണാനെത്തിയ റോബിനൊപ്പമുള്ള ചിത്രമാണ് ലൈല പങ്കുവച്ചിരിക്കുന്നത്. കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോള്‍ മകനെ പോലെ എന്റെ അടുത്തേക്ക് ഓടി എത്തിയ റോബിന്‍. ദൈവം എന്നും റോബിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് ചിത്രത്തോടൊപ്പം റോബിനെക്കുറിച്ച് അമൃതയുടെ അമ്മ കുറിച്ചിരിക്കുന്നത്. ലൈലയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  പിന്നാലെ റോബിനൊപ്പമുള്ള ചിത്രം അമൃതയും പങ്കുവച്ചിട്ടുണ്ട്. ബിഗ് ബോസ് 2 ബിഗ് ബോസ് 4നെ കണ്ടപ്പോള്‍ എന്നായിരുന്നു ചിത്രത്തോടൊപ്പം അമൃത കുറിച്ചത്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. സഹോദരി അഭിരാമിക്കൊപ്പം ഒറ്റ മത്സരാര്‍ത്ഥിയായിട്ടായിരുന്നു അമൃത ബിഗ് ബോസ് വീട്ടിലെത്തിയത്. ബിഗ് ബോസ് വീട്ടിലെ ശക്തമായ സാന്നിധ്യമായി മാറാന്‍ അമൃതയ്ക്കും അഭിരാമിയ്ക്കും സാധിച്ചിരുന്നു. ഫൈനലിലെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചവരായിരുന്നു അമൃതയും അഭിരാമിയും. എന്നാല്‍ ഷോ തന്നെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.


  ഇതിനിടെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. സ്‌റ്റോറിയില്‍ അമൃതയ്ക്കും റോബിനുമൊപ്പം അവതാരക ആരതി പൊടിയുമുണ്ട്. നേരത്തെ റോബിനെ ഇന്റര്‍വ്യു ചെയ്ത് താരമായി മാറിയ അവതാരകയാണ് ആരതി. റോബിനോടുള്ള ആരതിയുടെ ആരാധന ചര്‍ച്ചയായിരുന്നു. ചില കടുത്ത ആരാധകര്‍ റോബിനേയും ആരതിയേയും ചേര്‍ന്ന് ഗോസിപ്പുകളും അടിച്ചിറക്കുക വരെയുണ്ടായിരുന്നു.

  വലിയ ആരാധക പിന്തുണയുണ്ടായിരുന്നിട്ടും ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ ഫൈനലിലെത്താന്‍ പോലും സാധിക്കാതെ വന്ന താരമാണ് റോബിന്‍. ഒരു ടാസ്‌കിനിടെ സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പുറത്താക്കപ്പെട്ട റോബിന് വലിയ സ്വീകരണമാണ് ആരാധകര്‍ വിമാനത്താവളത്തില്‍ നല്‍കിയത്. പിന്നാലെ താരം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം വലിയ ജനപ്രവാഹം തന്നെയുണ്ടാകാറുണ്ട്.

  Recommended Video

  Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss

  റോബിന്റെ ആരാധകരില്‍ നിന്നുമുള്ള ടോക്‌സിക് പെരുമാറ്റത്തെ കളിയാക്കി കൊണ്ടുള്ള ജാസ്മിന്റേയും നിമിഷയുടേയും വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. വീഡിയോയില്‍ നിമിഷ റോബിനായി എത്തിയപ്പോള്‍ റോബിന്റെ ആരാധികയായി ജാസ്മിനെത്തി. ഡോക്ടറേ എന്റെ വീട്ടിലെ പട്ടിയും ചെടിയും ചെടിച്ചട്ടിയും വരെ ഡോക്ടറുടെ ഫാന്‍ ആണെന്നാണ് വീഡിയോയില്‍ ജാസ്മിന്‍ പറയുന്നത്. ഇതാണ് കപ്പ് എന്ന് നിമിഷ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ ഹിറ്റായി മാറിയിരുന്നു.

  English summary
  Amritha Suresh And Her Mother Met Dr Robin, Laila Suresh About Robin Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X