For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം ജാഡയില്‍ നോ പറഞ്ഞു, പിന്നെ പ്രശാന്ത് മാത്രം മതിയെന്നായി; കാരണം പറഞ്ഞ് അമൃത

  |

  കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത പ്രശാന്ത്. നിരവധി പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയ താരമാണ് അമൃത. ഈയ്യടുത്തായിരുന്നു അമൃതയുടെ വിവാഹം. പ്രശാന്താണ് താരത്തിന്റെ ജീവിതപങ്കാളി. നേരത്തെ പരിചയമുണ്ടായിരുന്നുവെങ്കിലും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത് കഴിഞ്ഞ വര്‍ഷമാണെന്നാണ് അമൃതയും പ്രശാന്തും പറയുന്നത്.

  Also Read: ആ നടി അച്ഛന്റെ രണ്ടാം ഭാര്യ, അമ്മയെന്ന് വിളിക്കാന്‍ പറ്റില്ല; രാധികയോട് വെറുപ്പില്ലെന്ന് താരപുത്രി വരലക്ഷ്മി

  ഇതിനിടെ പ്രശാന്തും സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കല്യാണത്തിന്റെ കഥ പറയുകയാണ് അമൃതയും പ്രശാന്തും. താന്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താല്‍പര്യമില്ലെന്നായിരുന്നു അമൃത ആദ്യം പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. സി ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരദമ്പതികള്‍ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  താനും അമൃതയും ആദ്യമായി കാണുന്നത് കോമഡി സ്റ്റാറില്‍ വച്ചായിരുന്നു. സീരിയലൊന്നും കണ്ടപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് പ്രശാന്ത് പറയുന്നത്. എന്നാല്‍ പ്രശാന്തിന് അന്ന് കാവ്യ മാധവനോടും കാര്യസ്ഥനിലെ നായികയായി അഭിനയിച്ച അഖിലയോടുമായിരുന്നു ഇഷ്ടമെന്നാണ് അമൃത കളിയായി പറയുന്നത്. അതെ പക്ഷെ തനിക്ക് അവരോട് പറയാന്‍ പറ്റിയില്ല. അവരൊന്നും എന്നെ കണ്ടില്ലെന്നും പ്രശാന്ത് പറയുന്നുണ്ട്.

  Also Read: 'എനിക്ക് ഏറ്റവും കൂടുതൽ ആകുലതയുള്ള സമയം'; ശസ്ത്രക്രിയയ്ക്ക് വിധേയനായി തെന്നിന്ത്യൻ താരം അബ്ബാസ്!

  ഞങ്ങളുടെ കൂടെയുള്ള സൂര്യ ചേച്ചിയും ഒപ്പമുണ്ടായിരുന്നു. ചേച്ചിയോട് ഞാന്‍ പറഞ്ഞു. ചേച്ചിയാണ് അമൃതയോട് പറയുന്നത്. പക്ഷെ അമൃത ജാഡയില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഞാന്‍ മൈന്റ് ചെയ്യാന്‍ പോയില്ല പിന്നെ. ഞാന്‍ ദുബായില്‍ പോയെന്നും പ്രശാന്ത് പറയുന്നു. പിന്നെ ഒരു വര്‍ഷം കഴിഞ്ഞ് അമൃത എന്നെ ഇങ്ങോട്ട് വിളിച്ചു. എന്നാല്‍ ഞാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞുവെന്നാണ് പ്രശാന്ത് പറയന്നത്. പിന്നേയും കുറേക്കഴിഞ്ഞ് കോവിഡ് വന്ന സമയത്താണ് വീണ്ടും ബന്ധപ്പെടുന്നത്. ഞാന്‍ നാട്ടില്‍ വന്നിരുന്നു അപ്പോഴേക്കുമെന്നാണ് പ്രശാന്ത് പറയുന്നത്.

  ഒരു വര്‍ഷത്തിന് ശേഷം തീരുമാനം മാറ്റാനുള്ള കാരണവും അമൃത പറയുന്നുണ്ട്. വീട്ടില്‍ കല്യാണം ആലോചിച്ച് തുടങ്ങി. ഒത്തിരി പേര് കല്യാണാഭ്യര്‍ത്ഥന നടത്തിയ ശേഷം നോ പറഞ്ഞാലും പിന്നേയും മെസേജ് അയക്കുകയും വിളിക്കുകയുമൊക്കെ ചെയ്യും. പക്ഷെ അതില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ഒരാള്‍ പിന്നെ ശല്യം ചെയ്യാന്‍ വന്നതേയില്ല. അതാണ് എനിക്ക് സ്‌ട്രൈക്ക് ചെയ്തത്. അതിനാല്‍ നോക്കിയോക്കാം എന്നു കരുതി അച്ഛനോട് പറയുകയായിരുന്നുവെന്നാണ് അമൃത പറയുന്നത്.


  പിന്നെ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. ഇവളുടെ സഹോദരന്റെ ജോലിക്കാര്യവും മറ്റുമൊക്കെ. അതും കാര്യമായൊരു സംസാരവുമൊന്നുമല്ല. എന്തെങ്കിലും കാണുകയാണെങ്കില്‍ ലിങ്ക് അയച്ചു കൊടുക്കുന്നതെക്കെയായിരുന്നു. പിന്നീട് സെപ്തംബര്‍ അഞ്ചിന്, തിയ്യതി ഓര്‍മ്മയുണ്ട് ദുരന്തം വരുന്നത് മറക്കില്ലല്ലോ, അമൃതയോട് ഞാന്‍ കല്യാണം എന്തെങ്കിലും ആയോ എന്ന് ചോദിച്ചു. ആയിട്ടില്ലെന്ന് അമൃത പറഞ്ഞു. എനിക്കും ആയിട്ടില്ല, എന്നാല്‍ നമ്മള്‍ക്ക് ആലോചിച്ചാലോ എന്ന് ചോദിച്ചു. പിന്നീട് സെപ്തംബര്‍ ഏഴാം തിയ്യതി ഞാന്‍ അമൃതയെ കാണാന്‍ ചെന്നു. കുറച്ച് കാര്യങ്ങളൊക്കെ സംസാരിച്ചു. അങ്ങനെ വീട്ടില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് പ്രശാന്ത് പറയുന്നത്.

  വീട്ടില്‍ വന്ന ശേഷം അമ്മയോട് എങ്ങനെ പറയുമെന്ന് അറിയില്ല. ആ സമയത്ത് അപ്പച്ചിയും പെങ്ങളുമൊക്കെ വീട്ടിലുണ്ടായിരുന്നു. ഇവരുടെയൊക്കെ മുന്നില്‍ വച്ച് എങ്ങനെ പറയുമെന്നുണ്ടായിരുന്നു. ഞാന്‍ അടുക്കളയില്‍ ചെന്ന് അമ്മ എനിക്ക് കല്യാണം കഴിക്കണമെന്ന് പറഞ്ഞു. നീ പോയേടാ എന്നായിരുന്നു അമ്മയുടെ പ്രതികരണം. പിന്നെ ഞാന്‍ സീരിയസായി സംസാരിച്ചപ്പോള്‍ അമ്മ പപ്പയോട് സംസാരിച്ചുവെന്നാണ് പ്രശാന്ത് പറയുന്നത്.

  ഇതിനിടെ പപ്പ എനിക്ക് വേറൊരു കല്യാണാലോചന കൊണ്ടു വന്നിരുന്നു. അത് വേണ്ട ഇതുമതി എനിക്ക് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. അമ്മയ്ക്കും പെങ്ങള്‍ക്കുമൊക്കെ അമൃതയെ അറിയാമായിരുന്നു. സീരിയല്‍ കാണുന്നവരായിരുന്നു. എന്നോട് അവര്‍ ഇന്നു വരെ വേണ്ട എന്ന് പറഞ്ഞിട്ടില്ല. അവര്‍ കരുതിയത് ഞാനും അമൃതയും വര്‍ഷങ്ങളായുള്ള പരിചയമാണെന്നായിരുന്നു. അങ്ങനെയൊന്നുമല്ലെന്ന് അവരോട് പറഞ്ഞു. പ്രണയിച്ചു നടക്കാനൊന്നും താല്‍പര്യമില്ലായിരുന്നു. അതിനാല്‍ ജനുവരിയായപ്പോള്‍ ഞങ്ങള്‍ കല്യാണം കഴിക്കുകയും ചെയ്തുവെന്നാണ് താരദമ്പതികള്‍ പറയുന്നു.

  Read more about: serial
  English summary
  Amrutha And Prasanth Talks About Their Marriage And How She Refused His Proposal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X