സാരി ഉടുക്കുമ്പോള്‍ വയര്‍ കാണിക്ക്! ഞരമ്പനെ മര്യാദ പഠിപ്പിച്ച് അമൃത; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയ എന്നത് ഇന്നത്തെ കാലത്ത് താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരങ്ങളിലേക്ക് എത്താനും അധികവരുമാനം കണ്ടെത്താനുമൊക്കെ സോഷ്യല്‍ മീഡിയ താരങ്ങളെ സഹായിക്കാറുണ്ട്. അഭിനയത്തിലൂടെ നേടിയതിലും സ്വീകാര്യത സോഷ്യല്‍ മീഡിയയിലൂടെ നേടിയെടുത്തവരുമുണ്ട്. സോഷ്യല്‍ മീഡിയ മാറ്റി നിര്‍ത്തുക എന്നത് ഇന്നത്തെ കാലത്ത് അഭിനയ രംഗത്തുള്ളവര്‍ക്ക് ഏറെക്കുറെ അസാധ്യമായ കാര്യമാണ്.
അതേസമയം സോഷ്യല്‍ മീഡിയ എന്നത് ഒരേ സമയം അനുഗ്രഹും ശാപവുമാണ്. ആരാധകരുമായി അടുക്കാനും അവസരങ്ങളിലേക്ക് എത്താനുമൊക്കെ സോഷ്യല്‍ മീഡിയ സഹായിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നെഗറ്റീവ് കമന്റുകളും അവഹേളനങ്ങളും സദാചാര ആക്രമണവുമൊക്കെ പലപ്പോഴും താരങ്ങള്‍ക്ക് അതിജീവിക്കേണ്ടി വരും. പ്രത്യേകിച്ചും നടിമാര്‍ക്കാണ് സോഷ്യല്‍ മീഡിയയിലെ ഞരമ്പരന്മാരെ നേരിടുന്നതില്‍ കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നത്.

ഒരുകാലത്ത് ഇത്തരം ആക്രമണങ്ങളിലും കമന്റുകളിലും അവര്‍ തളര്‍ന്നു പോവുകയോ ഒഴിഞ്ഞു മാറുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പുതിയ തലമുറയിലെ നടിമാര്‍ തങ്ങള്‍ക്കെതിരെ വരുന്ന മോശം കമന്റുകളെ നേരിടാനുള്ള കരുത്ത് നേടിയെടുക്കുന്നുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ മോശം കമന്റുമായി വന്നയാള്‍ക്ക് നടി അമൃത നായര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് അമൃത നായര്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ താരമായി മാറാന്‍ അമൃതയ്ക്ക് സാധിച്ചിട്ടുണ്ട്. കുടുംബവിളക്കിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലുമെത്തി. ഇപ്പോള്‍ പല ചാനലുകളിലായി നിരവധി പരമ്പരകളില്‍ അഭിനയിക്കുന്നുണ്ട് അമൃത. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരം പങ്കുവച്ചൊരു വീഡിയോയ്ക്കാണ് ഒരാള്‍ മോശം കമന്റുമായി വന്നത്. സാരിയണിഞ്ഞ് മനോഹരമായൊരു വീഡിയോയാണ് അമൃത പങ്കുവച്ചത്.
ഉടനെ ഒരാള്‍ മോശം കമന്റുമായി എത്തുകയായിരുന്നു. വയര്‍ കാണുന്നില്ല എന്താ ചെയ്യാ. സാരി ഉടുക്കുമ്പോല്‍ വയര്‍ ഒക്കെ കാണിക്ക് എന്നായിരുന്നു കമന്റ്. പിന്നാലെ അമൃത മറുപടിയുമായി എത്തുകയായിരുന്നു. തീരെ പറ്റുന്നില്ലെങ്കില്‍ വീട്ടില്‍ എന്തായാലും അമ്മയോ സഹോദരിയോ കാണുമല്ലോ. ചോദിച്ചു നോക്കൂ ഫ്രീയായിട്ട് കാണിച്ചു തരും എന്നായിരുന്നു അമൃതയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചുള്‌ള അമൃതയുടെ തുറന്ന് പറച്ചില്‍ വാര്‍ത്തയായിരുന്നു. താന്‍ പഠിച്ച സ്വന്തം സ്‌കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തന്നെയും ക്ഷണിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥികള്‍ക്കൊപ്പമാണ് തന്നെയും ക്ഷണിച്ചിരുന്നത്. എന്നാല്‍ പിന്നീട് തന്നെ അതില്‍ നിന്നും മാറ്റി. കാരണമായി പറഞ്ഞത് മന്ത്രി ഗണേഷ് കുമാറിനൊപ്പം ഇരിക്കാന്‍ യോഗ്യത ഇല്ല എന്നതായിരുന്നു എന്നാണെന്നായിരുന്നു അമൃത പറഞ്ഞത്.
എന്നാല്‍ ഈ പരിപാടി കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മന്ത്രി കെ ബി ഗണേഷ് കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രവുമായി എത്തി അമൃത തന്നെ അപമാനിച്ചവര്‍ക്ക് മറുപടി നല്‍കി. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ ഗണേഷ് കുമാറും എത്തിയിരുന്നു. ഈ സമയത്താണ് അമൃതയ്‌ക്കൊപ്പം അദ്ദേഹം ഫോട്ടോയെടുക്കാന്‍ ആവശ്യപ്പെടുന്നത്.
അമൃത അപമാനിക്കപ്പെട്ടതിനെ കുറിച്ച് അറിഞ്ഞ മന്ത്രി നടിയെ അടുത്ത് വിളിക്കുകയും ഒരുമിച്ച് കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ തയ്യാറാവുകയായിരുന്നു.


Click it and Unblock the Notifications











