37 വയസേ ഉണ്ടായിരുന്നുള്ളൂ, രണ്ട് ചെറിയ മക്കളാണ്; ചേട്ടന്റെ മരണത്തെപ്പറ്റി അമൃത നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത നായര്‍. ടെലിവിഷന്‍ പരമ്പരകൡലൂടെയാണ് അമൃത താരമാകുന്നത്. സ്റ്റാര്‍ മാജിക്കിലും അമൃത എത്താറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വെബ് സീരീസുകളിലുമെല്ലാം സജീവമായി തന്നെ അമൃതയുണ്ട്.

അമൃതയുടെ യൂട്യൂബ് ചാനലിലും ധാരാളം ആരാധകരുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അമൃതയെ യൂട്യൂബില്‍ കണ്ടിരുന്നില്ല. താരം ബിഗ് ബോസിലേക്ക് പോവുകയാണോ എന്ന് വരെ ചിലര്‍ ചോദിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് താന്‍ ഇടവേളയെടുത്തുവെന്ന് വ്യക്തമാക്കുകയാണ് അമൃത. പുതിയ വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

Amrutha Nair

കഴിഞ്ഞ കുറേ ദിവസങ്ങളായി യൂട്യൂബില്‍ വ്‌ളോഗുകളൊന്നും ഇട്ടിരുന്നില്ല. ഈ ഇടവേള മനപ്പൂര്‍വ്വം എടുത്തതല്ല. കുറേ ആളുകള്‍ എന്തുപറ്റിയെന്ന ചോദിച്ചിരുന്നു. കുടുംബത്തില്‍ ഒരു നഷ്ടം സംഭവിച്ചിരുന്നു. എല്ലാവരും അതിന്റെ കാര്യങ്ങളിലായിരുന്നു. എന്റെ ഒരു കസിന്‍ ചേട്ടന്‍ മരിച്ചു. അതുകൊണ്ടായിരുന്നു വ്‌ളോഗുകളില്‍ ഇടാതിരുന്നതും ആക്ടീവല്ലാതിരുന്നതും.

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായിരുന്നല്ലോ എന്ന് ചോദിക്കാം. ഇന്‍സ്റ്റഗ്രാം കൈകാര്യം ചെയ്യുന്നത് വേറെ ആളുകളാണ്. അവരാണ് എല്ലാം നോക്കുന്നത്. പക്ഷെ യൂട്യൂബ് നോക്കുന്നത് ഞാന്‍ തന്നെയാണ്. അതുകൊണ്ട് വീഡിയോ ഒന്നും ഇടാതിരുന്നത്.

എന്റെ സ്വന്തം ചേട്ടനാണ് മരിച്ചത്. അമ്മൂമ്മയുടെ അനിയത്തിയുടെ മകനാണ്. 37 വയസേ ഉണ്ടായിരുന്നുള്ളൂ. നമുക്ക് വേണ്ടപ്പെട്ടൊരാള്‍ പോകുമ്പോള്‍ തീര്‍ച്ചയായും വിഷമം കാണും. രാവിലെ പാലു കറന്ന് സൊസൈറ്റില്‍ പോകുന്ന വഴിയ്ക്ക് ഓട്ടോ മറയുകയായിരുന്നു. ഏട്ടന്‍ തല്‍സ്ഥലത്തു വച്ച് തന്നെ പോയി. അന്ന് രാവിലെ ഫോണ്‍ വിളിച്ചാണ് അറിയിക്കുന്നത്. വലിയ അപകടം ആണെന്നല്ല ആദ്യം അറിയുന്നത്. പിന്നീടൊരു പതിനഞ്ച് മിനുറ്റ് കഴിഞ്ഞ് നാട്ടില്‍ നിന്നും വിളിച്ചാണ് പറയുന്നത് മരിച്ചു പോയെന്ന്.

ഞങ്ങള്‍ക്ക് വലിയൊരു ഞെട്ടലായിരുന്നു. കുടുംബത്തിന്റെ നെടുംതൂണാണ് പോയത്. രണ്ട് ചെറിയ മക്കളായിരുന്നു. ആ കുടുംബം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. എല്ലാ കാര്യങ്ങളും എട്ടനായിരുന്നു ഓടി നടന്ന് നോക്കിയിരുന്നത്. ആ നഷ്ടം ഒട്ടും അംഗീകരിക്കാന്‍ സാധിക്കാത്തതും നികത്താന്‍ സാധിക്കാത്തതുമാണ്.

Amrutha Nair

അടക്കം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ തിരികെ വന്നു. ഷൂട്ടുണ്ടായിരുന്നു. നമ്മളുടെ വ്യക്തിപരമായ കാരണങ്ങള്‍ കാരണം ഷൂട്ട് മുടക്കാന്‍ സാധിക്കില്ല. പതിനാറിന് ശേഷം വ്‌ളോഗുകള്‍ ചെയ്യാമെന്ന് കരുതി. ഇനി പഴയത് പോലെ തന്നെ വരും. എന്തു വന്നാലും അതിനെ മറി കടക്കണം എന്നാണല്ലോ.

യൂട്യൂബ് വീഡിയോസ് ഒന്നും ചെയ്യാത്തത് കാരണം, ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൊടുക്കുകയാണോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. തീര്‍ച്ചയായും ഇല്ല. എനിക്കൊട്ടും താത്പര്യമില്ലാത്ത ഷോ ആണ് അത്. അവിടെ പോയാല്‍ നില്‍ക്കാനൊന്നും എനിക്ക് പറ്റില്ല. ഞാന്‍ ഒരിക്കലും ബിഗ് ബോസില്‍ പോകത്തില്ല. എന്റെ ക്യാരക്ടറിന് പറ്റിയ ഷോ അല്ല അത്. അതിനുള്ള ധൈര്യം എനിക്കില്ല. യൂട്യൂബിലെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ എല്ലാം എന്റെ പേര് കണ്ടിരുന്നു. പക്ഷെ ഇനി ഭാവിയിലും ഞാന്‍ പോകാന്‍ സാധ്യതയില്ലെന്നും അമൃത പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X