കുടുംബവിളക്കില്‍ നിന്നും പിന്മാറിയോ? ശീതളായി ഇനി വരില്ലേ? മറുപടി നല്‍കി അമൃത

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അമൃത നായര്‍. കുടുംബവിളിക്കെന്ന ജനപ്രീയ പരമ്പരയില്‍ ശീതള്‍ ആയാണ് അമൃത ഇപ്പോള്‍ കൈയ്യടി നേടുന്നത്. വളരെ പെട്ടെന്നു തന്നെ ശീതളായി ജനപ്രീതി നേടാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. നേരത്തെ ശീതളിനെ അവതരിപ്പിച്ചിരുന്ന പാര്‍വതി വിജയ് പിന്മാറിയതോടെയായിരുന്നു അമൃത പരമ്പരയിലേക്ക് എത്തുന്നത്. പരമ്പര ഇപ്പോള്‍ മുന്നോട്ട് പോകുന്നത് ശീതളുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലൂടെയാണ്.

ചിരിച്ച് മയക്കി സഞ്ജന; സ്‌റ്റൈലിഷ് ചിത്രങ്ങളിതാ

ഇതിനിടെ അമൃത പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അമൃത സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു അമൃത ആരാധകര്‍ക്ക് സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയത്. ആരാധകര്‍ ഉന്നയിക്കുന്ന ധാരാളം ചോദ്യങ്ങള്‍ക്ക് അമൃത മറുപടി നല്‍കുന്നുണ്ട്.

പരമ്പരയിലേക്ക് എത്തുന്നത്

മീര വാസുദേവ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ മകളായ ശീതളിനെയാണ് അമൃത അവതരിപ്പിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് അമൃത പരമ്പരയിലേക്ക് എത്തുന്നത്. പാര്‍വതി പിന്മാറിയപ്പോഴാണ് അമൃത ശീതളാകുന്നത്. പാര്‍വതിയുടെ പിന്മാറ്റം ആരാധകരില്‍ നിരാശയുണ്ടാക്കിയെങ്കിലും അമൃത ആ നിരാശകളെ എല്ലാം ഇല്ലാതാക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളിലൊന്നാണ് അമൃത പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന്. ഇത് താരത്തോട് ആരാധകരില്‍ ഒരാള്‍ തന്നെ ചോദിക്കുകയായിരുന്നു.

പറഞ്ഞു വിട്ടാലും പോകില്ല

ഞാനോ എപ്പോ, എന്നെ പറഞ്ഞു വിട്ടാലും പോകില്ല എന്നായിരുന്നു അമൃത ഇതിന് നല്‍കിയ മറുപടി. ഇതോടെ ആരാധകര്‍ ഹാപ്പിയായിരിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് സീരിയലുകളുടെ എല്ലാം ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. കുടുംബവിളക്കിന്റെ കഥ മുന്നോട്ട് പോകുന്നത് ശീതളുമായി ബന്ധപ്പെട്ടാണ്. ശീതളിന്റെ വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പരമ്പരയെ സംഭവബഹുലമാക്കി മാറ്റിയിട്ടുണ്ട്. നേരത്തെ തനിക്ക് ശീതള്‍ ആയതോടെ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് അമൃത മനസ് തുറന്നിരുന്നു.

എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

പ്രേക്ഷകരുടെ സ്‌നേഹത്തിനും അംഗീകാരത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അതിനുള്ള വാക്കുകള്‍ കിട്ടുന്നില്ലെന്നുമായിരുന്നു അമൃത പറഞ്ഞത്. താന്‍ മാസ്‌ക് ഇട്ട് പുറത്ത് പോയാല്‍ പോലും ആളുകള്‍ തിരിച്ചറിയുമെന്നും കൊവിഡ് ടെസ്റ്റിന് ആശുപത്രിയില്‍ പോയാല്‍ നഴ്‌സുമാര്‍ തിരിച്ചറിഞ്ഞ് ശീതള്‍ എന്ന് വിളിക്കുമെന്നും അമൃത പറയുന്നു.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
വെബ് സീരീസുകളിലും

സീരിയലുകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഭിനയിക്കാറുണ്ട് അമൃത നായര്‍. അടുത്തിടെ വെബ് സീരിസ് ഷൂട്ടിംഗിനിടെ എടുത്തൊരു ചിത്രം നടിയുടെതായി വൈറലായിരുന്നു. ചിത്രീകരണത്തിനായി ഗര്‍ഭിണിയെ പോലെ അണിഞ്ഞൊരുങ്ങിയ ഒരു ചിത്രമായിരുന്നു നടിയുടെതായി അന്ന് വൈറലായത്. തുടര്‍ന്ന് ഇതിന് പലതരത്തിലുളള കമന്റുകളാണ് വന്നത്. തുടര്‍ന്ന് എല്ലാവര്‍ക്കുമുളള മറുപടിയുമായി നടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമൃത. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X