ഇട്ട ഡ്രസ് പോലും ചോദിച്ചിട്ട് തന്നില്ല, കാര്‍ വാങ്ങിയപ്പോള്‍ കുറ്റം പറഞ്ഞവര്‍ വരെ വന്നു: അമൃത നായര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അമൃത നായര്‍. ടെലിവിഷന്‍ പരമ്പരകളിലെ നിറ സാന്നിധ്യമാണ് അമൃത. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. അമൃതയുടെ ചാനലിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് അമൃത നായര്‍. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഒന്ന് ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എന്നെ കൊണ്ടു പോകാതിരുന്നിട്ടുണ്ട്. വണ്ടിയില്‍ ആളാണ്, അത് വഴിയല്ല പോകുന്നത് എന്നൊക്കെ പറയും. ആ വാശിയില്‍ ഞാനൊരു കാറെടുത്തു. കാര്‍ വന്നപ്പോള്‍ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു. കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ വന്നു. നൂറ് പേരില്‍ പത്ത് പേര്‍ക്കെങ്കിലും അമൃതയെ അറിയണം, അതുപോലെ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഇപ്പോള്‍ അമൃതയെന്ന് പറഞ്ഞാല്‍ പത്ത് പേര്‍ക്ക് അറിയാം. എവിടെ പോയാലും അമൃതയുടെ അമ്മയാണെന്ന പ്രത്യേക പരിഗണന എന്റെ അമ്മയ്ക്ക് കിട്ടും'' അമൃത പറയുന്നു.

''ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്ന സമയത്ത് സാമ്പത്തികമായി ഞങ്ങള്‍ക്ക് ഒന്നുമില്ലായിരുന്നു. ഈ ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ വസ്ത്രങ്ങള്‍ നമ്മള്‍ തന്നെ വാങ്ങണം. കൊളാബൊന്നുമില്ല. കൊളാബൊക്കെ കൊവിഡിന് ശേഷമാണ് വരുന്നത്. കഥാപാത്രത്തിന് അനുസരിച്ചുള്ള വസ്ത്രം വേണം. റിച്ച് കഥാപാത്രമാണെങ്കില്‍ വിലകൂടിയ വസ്ത്രം വേണം. അതുപോലെ തന്നെയാണ്. മേക്കപ്പിന്റെ സാധാനങ്ങളും'' എന്നും അമൃത പറയുന്നുണ്ട്.
പല സുഹൃത്തുക്കളോടും മേക്കപ്പിന്റെ കാര്യങ്ങള്‍ പറഞ്ഞു തരാമോ, ഡ്രസ് തരാമോ ഇട്ടാതാണെങ്കിലും മതിയെന്ന് ചോദിച്ചിട്ടുണ്ട്. അന്ന് തരാത്തവരുണ്ടെന്നാണ് അമൃത പറയുന്നത്. പക്ഷെ നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍ ആളുകള്‍ തരാന്‍ തയ്യാറാകും. നശിച്ചു പോയാലും വാങ്ങിത്തരാന്‍ സാധിക്കുമല്ലോ എന്ന് മനസിലാക്കും. പൈസയ്ക്ക് പൈസ തന്നെ വേണം. ഇല്ലാത്ത പല ബന്ധങ്ങളും വരും എന്നാണ് അമൃത പറയുന്നത്.
അമ്മയെ വിളിക്കാറുണ്ട്. എവിടെയെങ്കിലും വച്ച് കാണുമ്പോള്‍ ഇന്ന ബന്ധുക്കാരാണ്, അമ്മുവിനെപ്പറ്റി അഭിമാനമുണ്ട് എന്നൊക്കെ പറയും. അവളുടെ പരിപാടി കാണും യൂട്യൂബ് ചാനല്‍ കാണുമെന്നും പറയും. രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ ഒന്നോ രണ്ടോ പേരെ ഒഴിച്ച് നിര്‍ത്തിയാല്‍ എന്റെ വീട്ടിലേക്ക് അധികം ബന്ധുക്കള്‍ വരുന്നത് കണ്ടിട്ടില്ല. ആരും വിളിക്കുന്നതും കണ്ടിട്ടില്ല. അവരുടെ വീട്ടിലെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നതും ഓര്‍മ്മയില്ലെന്ന് അമൃത പറയുന്നു.

സാമ്പത്തികമായി ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. പക്ഷെ ഒന്നും ഇല്ല എന്ന് പറയില്ല. എനിക്ക് വര്‍ക്കുണ്ട്. വളരെ നല്ല വര്‍ക്കുണ്ട്. കൗമുദിയില്‍ നായികയായി സീരിയല്‍ വരുന്നുണ്ട്. ഏഷ്യാനെറ്റിലും സീരിയല്‍ ചെയ്യുന്നുണ്ട്. നല്ല നല്ല വര്‍ക്കുകള്‍ തേടി വരുന്നുണ്ട്. അതിനര്‍ത്ഥം ഒരിക്കലും പട്ടിണി കിടക്കില്ലെന്നാണെന്നും അമൃത പറയുന്നുണ്ട്.
എന്റേത് വളരെ ചെറിയ, ഓടിട്ട വീടായിരുന്നു. മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്ത് പോകില്ല. അതിനകത്താണ് ഇത്രയും വര്‍ഷം ജീവിച്ചത്. 24-25 വര്‍ഷം ഈ വീടുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് വീട് വെക്കണം എന്ന ആഗ്രഹമുണ്ടായി. അത് എന്റെ സ്വന്തം നാട്ടില്‍, ഞങ്ങളെക്കുറിച്ച് നല്ലതും മോശവും പറഞ്ഞവരുടെ മുന്നില്‍ തന്നെ വീട് വെക്കണമെന്നായിരുന്നു ആഗ്രഹമെന്നും താരം പറയുന്നു. സ്വന്തം സേവിംഗ്‌സില്‍ നിന്നും ആദ്യം വാങ്ങിയത് സ്വര്‍ണമാണെന്നും അമൃത പറയുന്നു.


Click it and Unblock the Notifications











