'മകളുടെ പിറന്നാളായിരുന്നു! ഞാൻ ഇന്ന് മോൾടെ അടുത്തില്ല'; നൊമ്പരമായി മകളുടെ പിറന്നാളിന് രഞ്ജുഷ എഴുതിയ കുറിപ്പ്

സിനിമാ-സീരിയൽ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് പ്രിയപ്പെട്ടവർ. കഴിഞ്ഞ ദിവസമാണ് രഞ്ജുഷ ആത്മഹത്യ ചെയ്‌തെന്ന വാർത്ത പുറത്തുവരുന്നത്. തിരുവനന്തപുരത്തെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ ജന്മദിനം തന്നെയാണ് രഞ്ജുഷ ജീവനൊടുക്കാനായി തിരഞ്ഞെടുത്തത്. രാവിലെ ലൊക്കേഷനിൽ എത്താതിരുന്ന രഞ്ജുഷയെ സീരിയലിലെ അണിയറ പ്രവർത്തകർ ഫോണിൽ ബന്ധപ്പെടുകയും കിട്ടാതെ വന്നതോടെ പങ്കാളി മനോജിനെ വിവരം അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് മനോജും രഞ്ജുഷയെ വിളിച്ചുവെങ്കിലും നടി ഫോണെടുത്തില്ല. ഇതോടെ മനോജ് വീട്ടില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് രഞ്ജുഷയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. രഞ്ജുഷയുടെ മരണത്തിന് പിന്നാലെ നടി എന്തിന് ഇതു ചെയ്തു എന്ന ചർച്ചകൾ സജീവമാണ്. നടിയുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളടക്കം വെച്ചാണ് ആരാധകർ നടിയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി വിഷാദത്തിലൂടെ കടന്നുപോവുകയായിരുന്നു രഞ്ജുഷ എന്ന് തോന്നിപ്പിക്കുന്ന പോസ്റ്റുകളാണ് നടിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഉള്ളത്.

Renjusha Menon

അതേസമയം മകളെ കുറിച്ചടക്കം രഞ്ജുഷ കുറിച്ച വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളാണ് രഞ്ജുഷയ്ക്ക് ഉള്ളത്. രഞ്ജുഷ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ആയതിനാൽ നടിയുടെ മാതാപിതാക്കളാണ് മകളെ നോക്കിയിരുന്നത്. അങ്ങനെ ഒരിക്കൽ മകളുടെ പിറന്നാൾ ദിനത്തിൽ മാറി നിൽക്കേണ്ടി വന്നതും, സുഹൃത്തുക്കൾ ചേർന്ന് മകളുടെ പിറന്നാൾ വീട്ടിൽ വെച്ച് ആഘോഷിച്ചതിന്റെയും സന്തോഷം പങ്കുവച്ച് രഞ്ജുഷ കുറിച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

"ഇന്ന് എന്റെ മകളുടെ പിറന്നാൾ ആയിരുന്നു... ഞാൻ എന്റെ പേർസണൽ കാര്യങ്ങൾ ഒന്നും എഫ്ബിയിൽ പോസ്റ്റ്‌ ചെയ്യാറില്ല. ഇന്ന് ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യാൻ ഒരു കാരണം ഉണ്ട്... ഞാൻ തിരുവനന്തപുരത്ത് ഷൂട്ടിംഗിൽ ആണ്. ഞാൻ ഇന്ന് മോൾടെ അടുത്തില്ല എന്ന് മനസിലാക്കി എന്റെ കൂടെപ്പിറക്കാത്ത കൂടപ്പിറപ്പു സരിഗ (കലാഭവൻ സരിഗ) അവളുടെ ഭർത്താവ് ഡയറക്ടർ ദിലീപേട്ടൻ, ആഞ്ജു കുട്ടൻ എന്നെ അറിയിക്കാതെ എന്റെ വീട്ടിൽ പോയി മോൾടെ പിറന്നാൾ ആഘോഷിച്ചു...

Renjusha Menon

സന്തോഷം കൊണ്ട് എന്ത് പറയണം എന്ന് എനിക്കറിയില്ല... ലവ് യൂ ടീ... ലവ് യു സോ മച്ച്... (ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജീഷിൻ മോഹൻ, ബൈജു ജോസ്, അപ്സര... നിങ്ങളെ ഞാൻ പ്രത്യേകം കാണുന്നുണ്ട്ട്ടോ" എന്നിങ്ങനെ ഒരു കുറിപ്പും മകൾ കേക്ക് മുറിക്കുന്ന വിഡിയോയുമാണ് രഞ്ജുഷ പങ്കുവെച്ചത്. 2021 ഓഗസ്റ്റ് 31 ന് ആണ് രഞ്ജുഷയുടെ പോസ്റ്റ്. മകളെ ഇത്രമാത്രം സ്നേഹിച്ചിരുന്ന അമ്മ എന്തിനിത് ചെയ്തു എന്നാണ് പോസ്റ്റ് കണ്ടവർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മകളെ കുറിച്ച് ഒരു അഭിമുഖത്തിൽ രഞ്ജുഷ സംസാരിച്ചതും വൈറലായി മാറിയിരുന്നു.

"എനിക്കൊരു മകളാണ് ഉള്ളത് എന്നും അവള്‍ രണ്ടാം ക്ലാസില്‍ പഠിയ്ക്കുകയാണ്. മാസത്തില്‍ ഒരു 20 ദിവസവും ഷൂട്ടിങ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ തിരുവനന്തപുരത്ത് തന്നെയാവും. അതുകൊണ്ട് തന്നെ അവള്‍ ആലുവയിലെ വീട്ടിൽ അമ്മയ്‌ക്കൊപ്പമാണ്. അവളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതുമെല്ലാം അമ്മയാണ്. ഞാൻ വീട്ടിലേക്ക് ചെന്നാൽ ആദ്യം അവൾ ചോദിയ്ക്കുന്നത് അമ്മ എപ്പോഴാണ് തിരിച്ചു പോകുന്നത് എന്നാണ്. അമ്മയ്ക്ക് ഓരോ മാസവും ഷൂട്ടിങ് കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ എന്നാണ് അവളുടെ പ്രാര്‍ത്ഥന," എന്നായിരുന്നു രഞ്ജുഷയുടെ ആ വാക്കുകൾ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X