'ഏതാണീ അമ്മായി?'; വായടപ്പിച്ച് അപര്‍ണ; ഗര്‍ഭിണിയാണോ എന്നും ചോദ്യങ്ങള്‍; മറുപടി ഇങ്ങനെ
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അപര്‍ണ പ്രേംരാജ്. അവതാരകയായും സോഷ്യല്‍ മീഡിയ താരമായുമെല്ലാം നിറ സാന്നിധ്യമാണ് അപര്‍ണ. ഈയ്യടുത്തായിരുന്നു അപര്‍ണയുടെ വിവാഹം. യൂട്യൂബറായ അര്‍ജുനെയാണ് അപര്‍ണ വിവാഹം കഴിച്ചത്. ഇരുവരും തങ്ങളുടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ടത് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു.
ഇപ്പോഴിതാ അപര്‍ണയുടെ പുതിയ പോസ്റ്റും അതിനുള്ള കമന്റുകളുമൊക്കെ ശ്രദ്ധ നേടുകയാണ്. ഈയ്യടുത്താണ് അപര്‍ണയുടെ ചേച്ചിയ്ക്ക് കുഞ്ഞുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നടന്നൊരു ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് അപര്‍ണ പങ്കുവച്ചത്. സാരിയണിഞ്ഞെത്തിയ അപര്‍ണ റീലും പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ചില കമന്റുകള്‍ക്ക് അപര്‍ണ നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരുപാട് പേര്‍ നല്ല കമന്റുകളും ആശംസകളുമൊക്കെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ മോശം കമന്റുമായി എത്തിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ കമന്റ് ഏതാണീ അമ്മായി? എന്നായിരുന്നു. അതിന് അപര്‍ണ മറുപടിയും നല്‍കി. 'അറിയില്ലേല്‍ സ്വയ്പ് ചെയ്ത് പൊക്കോളുക. എല്ലാം അറിയണം എന്നുണ്ടോ മധുരപതിനാറുകാരന്' എന്നായിരുന്നു അപര്‍ണയുടെ മറുപടി.
അതേസമയം കൊച്ചിനെ കയ്യിലെടുത്തിരിക്കുന്ന ചിത്രം കണ്ട് ചിലര്‍ അപര്‍ണ പ്രസവിച്ചോ എന്നും ചോദിക്കുന്നുണ്ട്. അര്‍ജുന്‍ അച്ഛനായോ എന്നൊരു കമന്റിന് അപര്‍ണ നല്‍കിയ മറുപടി ക്യാപ്ഷന്‍ വായിക്കാന്‍ ആയിരുന്നു. 'എല്ലാവരും അമ്മയാകുമ്പോഴുള്ള തിളക്കത്തെക്കുറിച്ച് സംസാരിക്കും. പക്ഷെ ഈ ചിറ്റ ഗ്ലോയെക്കുറിച്ച് എന്താണ് പറയാനുള്ളത്' എന്ന ക്യാപ്ഷനോടെയാണ് അപര്‍ണ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ അപര്‍ണയുടെ ക്യു ആന്റ് എയിലും ചിലര്‍ ചോദ്യങ്ങളുമായി എത്തുന്നുണ്ട്. നിങ്ങള്‍ ഒരു റീല്‍ ലൈക്ക് ചെയ്തത് കണ്ടു. അതൊരു ഗര്‍ഭിണിയ്ക്ക് വേണ്ടിയുള്ളതായിരുന്നു. നിങ്ങള്‍ ഗര്‍ഭിണിയാണോ? എന്നായിരുന്നു ഒരു ചോദ്യം. 'അല്ല. ഗര്‍ഭിണിയല്ല. എന്റെ സഹോദരി ആയിരുന്നു. ഇപ്പോള്‍ ഈ കുഞ്ഞ് വാവയുടെ ആന്റിയാണ്. റീല്‍ ലൈക്ക് ചെയ്താല്‍ മാജിക് സംഭവിക്കുമെങ്കില്‍ എനിക്കിപ്പോള്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറുടേത് പോലുള്ള വയറുണ്ടായേനെ' എന്നാണ് അതിന് അപര്‍ണ നല്‍കിയ മറുപടി.

ഈയ്യടുത്തായിരുന്നു യൂട്യൂബേഴ്സായ അപര്‍ണ പ്രേംരാജും അര്‍ജുനും വിവാഹം കഴിച്ചത്. ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. റിയാക്ഷന്‍ വീഡിയോകളിലൂടെയാണ് അര്‍ജുന്‍ എന്ന അര്‍ജ്യു താരമാകുന്നത്. അവതാരകയായും യൂട്യൂബറായുമെല്ലാം പേരെടുത്ത താരമാണ് അപര്‍ണ. എന്നാല്‍ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് ആരാധകര്‍ക്ക് അറിവുണ്ടായിരുന്നില്ല. ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞപ്പോള്‍ ആരാധകര്‍ക്ക് അത് വലിയ സര്‍പ്രൈസായി മാറി.
കഴിഞ്ഞ ഒന്നര വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നാണ് അപര്‍ണയും അര്‍ജുനും പറഞ്ഞത്. 2022 ലാണ് ഇരുവരും പരിചയപ്പെടുന്നത്. ''ഞങ്ങള്‍ പരിചയപ്പെടുന്നത് 2022 ഡിസംബറിലാണ്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാന്‍ തുടങ്ങി. അര്‍ജുവിന്റെ ഫണ്ണി സ്റ്റോറിയ്ക്ക് ഞാനൊരു ലാഫിംഗ് റിയാക്ഷന്‍ അയച്ചു. അങ്ങനെയാണ് ഞങ്ങളുടെ സംസാരം ആരംഭിക്കുന്നത്. അതിന് മുമ്പ് ജീവിതത്തില്‍ കണ്ടിട്ടേയില്ലായിരുന്നു. 2023 ജനുവരി ആയപ്പോഴേക്കും ഡേറ്റ് ചെയ്യാന്‍ തുടങ്ങി. അധികം വൈകാതെ തന്നെ റിലേഷന്‍ഷിപ്പിലുമായി'' എന്നാണ് അപര്‍ണ പറഞ്ഞത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ സിഗ്മ കളിച്ച് നടന്ന അർജ്യു രഹസ്യമായി പ്രണയിക്കുകയായിരുന്നുവെന്നത് ആരാധകരില്‍ നിരാശയും ഞെട്ടലുമുണ്ടാക്കിയതാണ്. രസകരമായ കമന്റുകളുമായി അർജ്യുവിന്റെ ആരാധകർ ഈ സമയത്ത് രംഗത്തെത്തിയിരുന്നു. ഇരുവരും ഇന്ന് സോഷ്യല്‍ മീഡിയ ലോകത്തെ ജനപ്രീയ ജോഡിയാണ്.


Click it and Unblock the Notifications