അങ്ങനെ നോക്കിനോക്കിയിരുന്ന് ആളിങ്ങെത്തി; എനിക്ക് ചിരിക്കാന്‍ പറ്റില്ല, വേദനയുണ്ട്; പുതിയ വീഡിയോയുമായി ദീപ

മലയാളികൾക്ക് സുപരിചിതയാണ് നടിയും അവതാരകയുമായ ദീപ രാഹുൽ ഈശ്വർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ദീപ ശ്രദ്ധനേടുന്നത്. തുടർന്നാണ് സിനിമയിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നത്. എന്നാൽ പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് എന്ന സിനിമയിലും ഏതാനും പരസ്യ ചിത്രങ്ങളിലും മാത്രമാണ് ദീപ അഭിനയിച്ചിട്ടുള്ളത്. മികച്ചൊരു നർത്തകി കൂടെയാണ് ദീപ.

ദീപയുടെ ഭർത്താവ് രാഹുൽ ഈശ്വറും പ്രേക്ഷകർക്ക് സുപരിചിതനാണ്. ടെലിവിഷൻ അവതാരകനായും റിയാലിറ്റി ഷോ മത്സരാർത്ഥിയുമൊക്കെയായി മിനിസ്‌ക്രീനിൽ തിളങ്ങിയിട്ടുണ്ട് രാഹുൽ ഈശ്വർ. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് രാഹുൽ പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാകുന്നത്. പിന്നീട് മിനിസ്ക്രീലെ വിവിധ പരിപാടികളിൽ അവതാരകനായും ജഡ്ജായുമെല്ലാം രാഹുൽ എത്തിയിരുന്നു. ആനുകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറയുന്ന രാഹുൽ ചാനൽ ചർച്ചകളിലെയും സ്ഥിര സാന്നിധ്യമാണ്.

Deepa Rahul

സോഷ്യൽ മീഡിയയിലും സജീവമാണ് രാഹുലും ദീപയും. സ്വന്തമായി യൂട്യൂബ് ചാനലുള്ള ദീപ തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയത്. ഗർഭിണി ആയത് മുതലുള്ള വിശേഷങ്ങള്‍ ദീപ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞായതിനാൽ പാരന്റിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചൊക്കെ ദീപ വീഡിയോയിൽ സംസാരിച്ചിരുന്നു.

ഇപ്പോഴിതാ കുഞ്ഞ് ജനിച്ച ശേഷമുള്ള ആദ്യ വീഡിയോയുമായി എത്തിയിരിക്കുകയാണ് ദീപ. 'ഞങ്ങളുടെ കുഞ്ഞുവാവയെ സ്വാഗതം ചെയ്യാൻ ഒരു കുട്ടി വീഡിയോ' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആശുപത്രിയിൽ നിന്നുള്ള ഏതാനും ദൃശ്യങ്ങളും ഒപ്പം തന്നെ വീട്ടിൽ എത്തിയതിന്റെ വിശേഷങ്ങളൊക്കെ ചേർത്തുകൊണ്ടാണ് ദീപയുടെ കുട്ടി വീഡിയോ. മൂത്ത മകൻ പാച്ചു കുഞ്ഞിനെ താലോലിക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു. കുഞ്ഞനിയൻ വന്നതിന്റെ സന്തോഷത്തിലാണ് മൂത്തയാൾ.

കുഞ്ഞിന്റെ പേര് പരിചയപ്പെടുത്തിക്കൊണ്ടാണ് ദീപ വീഡിയോ ആരംഭിക്കുന്നത്. 'അങ്ങനെ നോക്കിനോക്കിയിരുന്ന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ആളിങ്ങെത്തി. യുഗ് രാഹുല്‍ ഈശ്വര്‍ എന്നാണ് മോന്റെ പേര്. മൂത്ത മോന്റെ പേര് യാഗ് രാഹുല്‍ ഈശ്വര്‍ എന്നാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി', എന്നാണ് ദീപ പറഞ്ഞത്. ഞാനൊന്ന് ഓക്കെയായതിന് ശേഷം എല്ലാ വിശേഷങ്ങളും പറയാംമെന്നും ദീപ പറഞ്ഞു.

ഇവന്‍ എന്റെ ബ്രദറാണ്, നിങ്ങളുടെയല്ലെന്നായിരുന്നു, മൂത്ത മകൻ യാഗ് കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട് അച്ഛനോട് പറഞ്ഞത്. കുഞ്ഞനിയന് താലോലിക്കുന്ന യാഗിനെ വീഡിയോയില്‍ കാണാം. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന്റെ വിശേഷങ്ങളും ദീപ പങ്കുവെച്ചു. ദീപയ്ക്കും കുഞ്ഞിനുമായി ഒരുപാട് അലങ്കാരങ്ങളോടെയാണ് റൂം ഒരുക്കിയിരുന്നത്.

Deepa Rahul

തൊട്ടില്‍ ബെഡിന്റെ അടുത്ത് ഇടണമെന്ന് മാത്രമേ ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നുള്ളൂ. ഇത്രയും നല്ല ഡെക്കറേഷന്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആശുപത്രിയില്‍ നിന്നും ഇവിടേക്ക് എത്തിയപ്പോള്‍ റിഫ്രഷായി. വാവയ്ക്ക് ഇതൊക്കെ അറിയാന്‍ പറ്റുന്ന പ്രായത്തിലാണ് വന്നതെങ്കില്‍ നന്നായേനെ. എനിക്ക് ചിരിക്കാന്‍ പറ്റില്ല, വയറിലൊക്കെ വേദനയുണ്ട്. അങ്ങനെ ഞങ്ങള്‍ ഒഫീഷ്യലി യുഗിനെ വരവേറ്റിരിക്കുകയാണ് എന്ന് പറഞ്ഞാണ് ദീപ വീഡിയോ അവസാനിപ്പിച്ചത്.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്. നിങ്ങള്‍ മാത്രമാണ് കുഞ്ഞിനെ കൃത്യമായി കാണിച്ചത്. കുറേ യൂട്യൂബര്‍മാര്‍ പ്രസവിച്ചിട്ടുണ്ടെങ്കിലും അവരൊന്നും കുഞ്ഞിനെ കാണിച്ചിരുന്നില്ല. കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെ എന്നായിരുന്നു ഒരാള്‍ കുറിച്ചത്. അങ്ങനെ നമ്മുടെ ചക്കരക്കുട്ടന്‍ വന്നു, എന്നും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ. ജാഡയില്ലാത്ത കപ്പിള്‍സ്, ഈ സന്തോഷം ജീവിതത്തില്‍ എന്നുമുണ്ടാവട്ടെയെന്നും ആരാധകർ കമന്റായി കുറിച്ചു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X