സീരിയല്‍ സെറ്റിലെ പ്രണയം, അച്ഛനും അമ്മയ്ക്കും താല്‍പര്യമില്ലായിരുന്നു; പ്രണയകഥ പറഞ്ഞ് അനില
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനില ശ്രീകുമാര്‍. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുളള താരമാണ് അനില. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീരിയലുകള്‍ ചെയ്തിട്ടുണ്ട് അനില. പ്രണയ വിവാഹമായിരുന്നു അനിലയുടേയും ശ്രീകുമാറിന്റേയേും. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് അനില.
വിവാഹത്തിന് വീട്ടില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നു എന്നാണ് അനില പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. സീരിയലില്‍ അഭിനയിക്കുന്നതിനിടെയാണ് അനിലയും ശ്രീകുമാറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ആദ്യ സീരിയല്‍ 'ദീപനാളങ്ങള്‍ക്കു ചുറ്റും' ചെയ്യുമ്പോഴാണ് ഞാനും ചേട്ടനും തമ്മില്‍ കാണുന്നത്. ആ സീരിയലിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു അദ്ദേഹം. സൗഹൃദം വളര്‍ന്ന് പ്രണയമായി. അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമൊക്കെയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയ്ക്കും ഞങ്ങളുടെ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു. എന്റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി'' എന്നാണ് അനില പറയുന്നത്.
''ഞങ്ങള്‍ക്ക് രണ്ട് മക്കള്‍. മകന്‍ അഭിനവ് ജോലി ചെയ്യുന്നു. മകള്‍ ആദിലക്ഷ്മി പ്ലസ് വണ്ണിന് പഠിക്കുന്നു. ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. പിന്നെ യൂട്യൂബ് ചാനലുണ്ട്. ഒഴിവുനേരങ്ങളില്‍ മ്യൂറല്‍ പെയിന്റ് ചെയ്യും, നെറ്റിപ്പട്ടം ഉണ്ടാക്കും. ഓര്‍ഡറുകള്‍ വരുന്നതിനനുസരിച്ച് ചെയ്തുനല്‍കും. ഇതൊക്കെയാണ് മനസ്സിന് സന്തോഷവും സംതൃപ്തിയും നല്‍കുന്ന കാര്യങ്ങള്‍. പിന്നെ, ഒരു വരുമാനമാര്‍ഗം കൂടിയാണല്ലോ. എല്ലാത്തിനും കുടുംബത്തിന്റെ പിന്തുണയുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ കരുത്ത്. പരസ്പരം തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും വിമര്‍ശിച്ചും അഭിനന്ദിച്ചും അംഗീകരിച്ചും ജീവിതം സുന്ദരമായി പോവുന്നു.'' എന്നും അനില പറയുന്നുണ്ട്.
നേരത്തെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനിലയും ശ്രീകുമാറും തങ്ങളുടെ പ്രണയ കഥ വിശദമായി തന്നെ പങ്കുവച്ചിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രണയം എന്റെ പ്രണയം തുടങ്ങുന്നത്. ദീപനാളത്തിന് ചുവട്ടില്‍ എന്ന സീരിയില്‍ അഭിനയിക്കാനായി അനില വരുമ്പോള്‍ കൂട്ടാനായി റെയില്‍വെ സ്റ്റേഷനിലേക്ക് പോയത് ഞാനായിരുന്നു. അവിടെ വച്ചായിരുന്നു അനിലയെ ആദ്യമായി കാണുന്നത് എന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.
നേരത്തെ സംസാരിച്ചിട്ടുണ്ടെങ്കിലും. കണ്ടപ്പോള്‍ തന്നെ എന്റെ മനസിലൊരു ഇഷ്ടം തോന്നി. പക്ഷെ ഞാന്‍ ഒന്നും പറഞ്ഞതൊന്നുമില്ല. അത് പിന്നെ വളര്‍ത്തിയെടുത്ത് ഇവിടെ വരെ എത്തി എന്നാണ് ശ്രീകുമാര്‍ അന്ന് പറഞ്ഞത്. അനിലയുടെ അച്ഛനോട് പോയി പറഞ്ഞു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നതും ഈ ഫീല്‍ഡിനോടും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്.

ഈ ഫീല്‍ഡില്‍ സ്ഥിരവരുമാനമില്ലെന്നതായിരുന്നു അവരുടെ പ്രശ്നം. ഡാഡിയും മമ്മിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. പിന്നെ പുറമെയുള്ളവര്‍് സിനിമാ രംഗത്തെക്കുറിച്ച് പറയുന്ന മോശം കാര്യങ്ങളും. എന്റെ ആദ്യത്തെ സീരിയലായിരുന്നു ദീപനാളത്തിന്് ചുറ്റും. അങ്ങനെയൊക്കെയുള്ളത് കൊണ്ടുള്ള ചെറിയ എതിര്‍പ്പായിരുന്നു. പക്ഷെ ചേട്ടനെ അവര്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവരുടെ ആഗ്രഹം ഡോക്ടറെയോ എഞ്ചിനിയറയോ കല്യാണം കഴിക്കണമെന്നതായിരുന്നുവെന്നാണ് അനില പറഞ്ഞത്.
ആദ്യമൊക്കെ എതിര്‍പ്പായിരുന്നു. പക്ഷെ ഓപ്പണ്‍ ആയി നോ പറഞ്ഞിരുന്നില്ലെന്നാണ്് ശ്രീകുമാര്‍ പറയുന്നത്. ഒടുവില്‍ കല്യാണത്തിന് കൂടെ നിന്നു. അമ്പലത്തില്‍ വച്ചായിരുന്നു വിവാഹമെന്നും ശ്രീകുമാര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications