ചേട്ടനെ അവര്‍ക്ക് ഇഷ്ടമായിരുന്നു, പക്ഷെ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തു; പ്രണയകഥ പറഞ്ഞ് അനില

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അ്‌നില ശ്രീകുമാര്‍. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുളള താരമാണ് അനില. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സീരിയലുകള്‍ ചെയ്തിട്ടുണ്ട് അനില. പ്രണയ വിവാഹമായിരുന്നു അനിലയുടേയും ശ്രീകുമാറിന്റേയേും. ഒരിക്കല്‍ കൈരളി ടിവിയില്‍ നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ കഥ അനിലയും ശ്രീകുമാറും വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോ ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിവാഹത്തിന് എതിര്‍പ്പുകളുണ്ടായിരുന്നുവോ എന്ന അവതാരകയായ ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന്് മറുപടി നല്‍കുകയായിരുന്നു ഇരുവരും. എതിര്‍ത്തത് അനിലയുടെ അച്ഛനായിരുന്നു എന്നാണ് ശ്രീകുമാര്‍ പറയുന്നത്. എന്നാല്‍ അനിലയുടെ അച്ഛനും അമ്മയ്ക്കും എന്നെ ഒരുപാട് ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നാലെ തങ്ങളുടെ പ്രണയ കഥയിലേക്ക് കടക്കുകയായിരുന്നു ശ്രീകുമാര്‍.

പ്രണയം

റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പ്രണയം എന്റെ പ്രണയം തുടങ്ങുന്നത്. ദീപനാളത്തിന് ചുവട്ടില്‍ എന്ന സീരിയില്‍ അഭിനയിക്കാനായി അനില വരുമ്പോള്‍ കൂട്ടാനായി റെയില്‍വെ സ്‌റ്റേഷനിലേക്ക് പോയത് ഞാനായിരുന്നു. അവിടെ വച്ചായിരുന്നു അനിലയെ ആദ്യമായി കാണുന്നത്. നേരത്തെ സംസാരിച്ചിട്ടുണ്ടെങ്കിലും. കണ്ടപ്പോള്‍ തന്നെ എന്റെ മനസിലൊരു ഇഷ്ടം തോന്നി. പക്ഷെ ഞാന്‍ ഒന്നും പറഞ്ഞതൊന്നുമില്ല. അത് പിന്നെ വളര്‍ത്തിയെടുത്ത് ഇവിടെ വരെ എത്തി എന്നാണ് ശ്രീകുമാര്‍ ്പറയുന്നത്.

പിന്നീട് താന്‍ വീട്ടില്‍ ചെന്ന് അനിലയുടെ അച്ഛനോട് കാര്യം പറഞ്ഞു. അനില ഭയങ്കര വായാടിയാണ്. ഷൂട്ടിനൊക്കെ പോകുമ്പോള്‍ പലരും കണ്ട് അറിഞ്ഞാല്‍ ഇത് നടക്കില്ലെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അതുകൊണ്ട് എന്റെയടുത്ത് വരുമ്പോള്‍ വേണ്ട പൊക്കോ എന്ന് ഞാന്‍ പറയുമായിരുന്നു. നടന്നില്ലെങ്കില്‍ ഇവളെക്കുറിച്ച് ആള്‍ക്കാരെന്തെങ്കിലും മോശം പറയുമെന്നായിരുന്നു എന്നായിരുന്നു താന്‍ അന്ന് ചിന്തിച്ചിരുന്നതെന്നും ശ്രീകുമാര്‍ പറയുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമാണ് ശ്രീകുമാര്‍.

ഇഷ്ടപ്പെട്ട ക്വാളിറ്റി

എനിക്ക് ചേട്ടനില്‍ ഇഷ്ടപ്പെട്ട ക്വാളിറ്റിയും അതായിരുന്നു. ഒരു ആണിനെ സംബന്ധിച്ച് അങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ പോട്ടെ എന്ന് വെക്കാം. പക്ഷെ എന്നെ പറ്റി വളരെയധികം കെയറുണ്ടായിരുന്നുവെന്നാണ് അനില പറയുന്നത്. അനിലയുടെ അച്ഛനോട് പോയി പറഞ്ഞു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്നതും ഈ ഫീല്‍ഡിനോടും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. പിന്നാലെ അ്തിന് പിന്നിലെ കാരണം അ്‌നില വ്യക്തമാക്കുകയാണ്.

ഈ ഫീല്‍ഡില്‍ സ്ഥിരവരുമാനമില്ലെന്നതായിരുന്നു അവരുടെ പ്രശ്‌നം. ഡാഡിയും മമ്മിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. പിന്നെ പുറമെയുള്ളവര്‍് സിനിമാ രംഗത്തെക്കുറിച്ച് പറയുന്ന മോശം കാര്യങ്ങളും. എന്റെ ആദ്യത്തെ സീരിയലായിരുന്നു ദീപനാളത്തിന്് ചുറ്റും. അങ്ങനെയൊക്കെയുള്ളത് കൊണ്ടുള്ള ചെറിയ എതിര്‍പ്പായിരുന്നു. പക്ഷെ ചേട്ടനെ അവര്‍ക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അവരുടെ ആഗ്രഹം ഡോക്ടറെയോ എഞ്ചിനിയറയോ കല്യാണം കഴിക്കണമെന്നതായിരുന്നുവെന്നാണ് അനില പറയുന്നത്.

വീട്ടുകാരുടെ എതിർപ്പ്

ആദ്യമൊക്കെ എതിര്‍പ്പായിരുന്നു. പക്ഷെ ഓപ്പണ്‍ ആയി നോ പറഞ്ഞിരുന്നില്ലെന്നാണ്് ശ്രീകുമാര്‍ പറയുന്നത്. ഒടുവില്‍ കല്യാണത്തിന് കൂടെ നിന്നു. അമ്പലത്തില്‍ വച്ചായിരുന്നു വിവാഹമെന്നുമാണ് ശ്രീകുമാര്‍ പറയുന്നത്. വിവാഹത്തിന് ജാതി പ്രശ്‌നമുണ്ടായിരുന്നുവോ എന്ന ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് എന്ന് അതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് അനില പറയുന്നത്. ആരോടും ജാതി ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ ഇതുവരെ അതേക്കുറിച്ച് സംസാരിച്ചിട്ടില്ല. മക്കളുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നും അനില പറയുന്നു.

അനിലയുടെ അച്ഛനും അമ്മയും തന്നെ മകനെ പോലെയാണ് സ്‌നേഹിക്കുന്നതെന്നും അവരുടെ എല്ലാകാര്യങ്ങള്‍ക്കും താന്‍ ഓടിയെത്താറുണ്ടെന്നും ശ്രീകുമാര്‍ ്പറയുന്നു. അവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തി കൊടുക്കാതെ ഓവര്‍ ടേക്ക് ചെയ്തതാണ് ഞാന്‍. അതുകൊണ്ട് തന്നെ അത് എന്റെ മനസിലുണ്ട്. അതിനാല്‍ കൂടുതല്‍ സ്‌നേഹം അങ്ങോട്ട് കൊടുക്കും. അവരുടെ എന്ത് കാര്യത്തിനും ഞാന്‍ ഓടിച്ചെല്ലാറുണ്ട്. ആ വീട്ടിലെ മൂത്ത മകനായിട്ടാണ് എന്നെ അവര്‍ കാണുന്നതെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X