For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  |

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി നാസില നാസറുദ്ധീൻ. സോഷ്യൽ മീഡിയയിൽ താരമായിരുന്നു നാസില അനിയത്തിപ്രാവ് എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. പരമ്പരയിൽ അർച്ചിത എന്ന കഥാപത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ആദ്യ പരമ്പരയിലൂടെ തന്നെ ജനപ്രീതി നേടാൻ നാസിലക്ക് കഴിഞ്ഞിട്ടുണ്ട്.

  അവിചാരിതമായാണ് നാസില സീരിയലിലേക്ക് എത്തുന്നത്. ഇൻസ്റ്റാഗ്രാമിലെയും മറ്റും വിഡിയോകൾ വൈറലായതോടെയാണ് താരത്തിന് മിനിസ്ക്രീനിൽ നിന്നും അവസരം തേടി എത്തുന്നത്. ഇപ്പോഴിതാ, സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും അർച്ചിത എന്നൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് നാസില. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  Also Read: 'കടബാധ്യത തീർക്കാൻ വൃക്ക വിൽക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്, ഉറക്കമില്ലാത്ത രാത്രികളായിരുന്നു': മഞ്ജു

  'ഞാൻ ഒരു ഏവിയേഷൻ ഇൻസ്ട്രക്ടറായിരുന്നു, സോഷ്യൽ മീഡിയയിൽ ലിപ് സിങ്ക് വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്റെ ചില വീഡിയോകൾ അനിയത്തിപ്രാവ് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അവർ അർച്ചിത എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുകയും ചെയ്യുകയായിരുന്നു.

  നേരത്തെ എന്നും സമ്മതം എന്ന പരമ്പരയിൽ ഞാൻ ഒരു കഥാപാത്രം ചെയ്തിരുന്നു. എന്നാൽ വ്യക്തിപരമായ ചില കാരണങ്ങളാൽ അത് എനിക്ക് പൂർത്തിയാക്കാനായില്ല. പിന്നീട് അർച്ചിത എന്റെ വഴിക്ക് വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ അത് ചെയ്യുകയായിരുന്നു,' അനിയത്തിപ്രാവ് പരമ്പരയിലേക്ക് എത്തിയതിനെ കുറിച്ച് നാസില പറഞ്ഞു.

  അതേസമയം, ധീരയായ അർച്ചിത എന്ന തഹസിൽദാറുടെ വേഷം തനിക്ക് പ്രയാസകരമായിരുന്നു എന്നും നാസില പറയുന്നുണ്ട്. 'ഞാൻ ഇപ്പോഴും കുട്ടിത്തം മാറാത്ത ആളാണ്. പക്ഷേ, ഞാൻ ചെയ്യുന്ന അർച്ചിത, എന്ന ധീരയും എന്നാൽ മൃദുവായ സ്വഭാവമുള്ള വ്യക്തിയുമാണ്. ആദ്യം, ഈ വേഷം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.

  പിന്നീട്, സാരി ഉടുത്ത് പ്രകടനം നടത്തുക എന്നതായി ഏറ്റവും വലിയ വെല്ലുവിളി, സത്യം പറഞ്ഞാൽ, സാരി ഉടുത്ത് ശരിയായി നടക്കാൻ പോലും എനിക്കറിയില്ല, ദൈവമേ ഈ ചെറുപ്പക്കാർ എന്ന ഡയലോഗ് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല,' നാസില ഒരു ചിരിയോടെ പറഞ്ഞു.

  നാസില പരമ്പരയുടെ ഭാഗമായിട്ട് കുറച്ചു നാൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും ശ്രീകാന്ത് അർച്ചിത കോംബോയെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരന്തരം ഇവരുടെ വീഡിയോകൾ ചർച്ചയാവാറുണ്ട്. താങ്കളെപ്പോലെ വളർന്നുവരുന്ന താരങ്ങൾക്ക് സോഷ്യൽ മീഡിയ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് നാസില പറയുന്നു.

  Also Read: 'വേർപിരിയലിന് കാരണം രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എന്നില്ല'; വീണ നായരുടെ പോസ്റ്റ് വൈറൽ

  'പോസിറ്റീവോ നെഗറ്റീവോ ആകട്ടെ, നമ്മളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പ്രേക്ഷകരുടെ പ്രതികരണം അത്യന്താപേക്ഷിതമാണ്. അത് ഈ കാലഘട്ടത്തിന്റെ ആവശ്യമായതിനാൽ സോഷ്യൽ മീഡിയയിൽ സജീവമാകാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്,' നാസില പറഞ്ഞു. സഹതാരങ്ങളെല്ലാം തനിക്ക് ഏറ്റവും മികച്ച പിന്തുണയാണ് നൽകുന്നതെന്നും നാസില അഭിപ്രായപ്പെട്ടു.

  'അനിയത്തിപ്രാവ് എനിക്ക് പഠിക്കാനുള്ള ഒരു വേദിയാണ്. ദേവയെ പോലുള്ള നവാഗത നടനും റഷീദ് ഇക്കയെപ്പോലെ മുതിർന്ന നടനും അഭിനയത്തോടുള്ള ഇഷ്ടം ഒരുപോലെയാണ്. അവരെ പോലെ മുതിർന്ന താരങ്ങൾക്കൊപ്പം സ്‌ക്രീൻ പങ്കിടുന്നത് ഭാഗ്യമാണ്. ഞങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാനും ഞങ്ങളുടെ പ്രാഥമിക ആശങ്കകൾ മാറ്റാനും അവർ ശ്രമിക്കാറുണ്ട്, എല്ലാ ദിവസവും ലൊക്കേഷനിൽ അവർ കാണിക്കുന്ന അർപ്പണബോധം ശ്രദ്ധേയമാണ് നമുക്കെല്ലാം പ്രചോദനവുമാണ്,' എന്നും നാസില പറഞ്ഞു.

  Read more about: serial
  English summary
  Aniyathipraavu Serial Fame Nazila Nazarudeen Opens Up About Playing Architha Character And Her Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X