'വീട്ടിലേക്ക് വരേണ്ട ആളാണെന്ന് അന്നേ തോന്നിയിരുന്നു'; ഭാര്യയുടെ കുടുബം മാറിനിന്നോ?; ദേവപ്രസാദ്‌ പറയുന്നു

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദേവപ്രസാദ്. അനിയത്തിപ്രാവ് എന്ന പരമ്പരയിലെ ശ്രീകാന്ത് എന്ന കഥാപാത്രത്തിലൂടെയാണ് നടൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. സീരിയലിലെ നായക കഥാപാത്രമാണ് ദേവപ്രസാദിന്റേത്. വലിയ സ്വീകാര്യതയാണ് ദേവപ്രസാദിന് അനിയത്തിപ്രാവിലൂടെ ലഭിക്കുന്നത്. അതിനിടെ ജീവിതത്തിലും പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് നടൻ.

അടുത്തിടെയാണ് ദേവപ്രസാദ്‌ വിവാഹിതനായത്. ക്ലാസിക്കല്‍ ഡാന്‍സറും നൃത്താധ്യാപികയുമായ ധന്യയാണ് വധു. സ്വകാര്യ കമ്പിനിയില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന ധന്യ സ്വന്തമായി നൃത്ത വിദ്യാലയവും നടത്തി വരുകയാണ്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങളുമായി ദേവപ്രസാദും ധന്യയും മാധ്യമങ്ങൾക്ക് മുന്നിലെത്തുകയും ചെയ്തു.

Deva Prasad

ഭാര്യ ധന്യയുടേത് രണ്ടാം വിവാഹമാണെന്നും ഒരു മകനുണ്ടെന്നും സുഹൃത്തുക്കളായിരുന്ന തങ്ങൾ ഒരു ഘട്ടത്തിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും ദേവപ്രസാദ്‌ പറയുകയുണ്ടായി. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ദേവപ്രസാദും ധന്യയും. വിവാഹത്തിന് ശേഷം ഉയർന്ന ചില ചോദ്യങ്ങൾക്കുള്ള മറുപടിയും ഇരുവരും നൽകുന്നുണ്ട്.

തന്റെ ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളും കണ്ടറിഞ്ഞ ആളാണ് ഭാര്യ ധന്യ എന്ന് ദേവപ്രസാദ് പറയുന്നു. ഭാര്യയിൽ ഇഷ്ടപ്പെട്ട കുറെ കാര്യങ്ങൾ ഉണ്ടെന്നും നമ്മുടെ വീട്ടിലേക്ക് വരണമെന്ന് തോന്നിയ ഒരാളാണെന്നും ദേവൻ പറഞ്ഞു. 'ഒരു ഷോർട്ട് ഫിലിം ചെയ്യുന്ന സമയം, എങ്ങനെയെങ്കിലും ഒന്ന് അഭിനയിക്കണം എന്ന് പറഞ്ഞു നടന്ന കാലമാണ്. ഒരു തവണ എങ്കിലും അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം. അനൂപിനോടും (നടൻ അനൂപ് കൃഷ്ണൻ) ഇക്കാര്യം പറഞ്ഞിട്ടുണ്ട്,'

'അങ്ങനെ ഒരു ഷോർട്ട് ഫിലിം ചെയ്തു. ഷൂട്ട് ചെയ്തു. ഇത്ര രൂപ ബഡ്ജറ്റ് എന്ന് പറഞ്ഞാണ് നടത്തുന്നത്... പക്ഷെ നമ്മൾ പ്രതീക്ഷിച്ചതിനെക്കാളും കുറച്ചധികം പണം ആയിപോയി. എന്ത് ചെയ്യും എന്ന് ചിന്തിച്ചു നിൽക്കുന്ന അവസ്ഥ. ഇവൾ അത്ര സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയൊന്നുമല്ല, എന്നിട്ടും അവൾ ഒരു ദിവസം എന്റെ കൈയ്യിൽ ഒരു ലക്ഷം രൂപ കൊണ്ട് തന്നു. ഞാൻ അവളോട് ചോദിച്ചിട്ടില്ല, എന്നോട് പറഞ്ഞിട്ടുമില്ല,'

'അവൾ പൈസ കൊണ്ട് തന്നതുകൊണ്ടല്ല ഇത് പറയുന്നത്. എന്റെ സ്വപ്നം മനസിലാക്കി അവൾ അത് ചെയ്തപ്പോ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ആ സമയത്ത് ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിരുന്നില്ല. ആ സംഭവം എനിക്ക് വലിയ ഒരു തിരിച്ചറിവ് കൂടി ആയിരുന്നു. അങ്ങോട്ട് പറയാതെ അവൾ അത് ചെയ്തപ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു', ദേവപ്രസാദ്‌ പറഞ്ഞു. താൻ ദുബായിലും ഖത്തറിലുമൊക്കെയായി കുറെ വർഷങ്ങൾ ജോലി ചെയ്തിരുന്നു എന്നാൽ അപ്പോഴൊക്കെ അഭിനയം തന്നെയായിരുന്നു മനസിലെന്നും നടൻ പറഞ്ഞു.

Deva Prasad

വിവാഹശേഷം ദേവപ്രസാദിന്റെ വീട്ടിലേക്ക് പോകുമ്പോൾ ധന്യയുടെ കുടുബം ഉണ്ടായിരുന്നില്ല എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു. അതിന്റെ സത്യവസ്ഥയും ഇരുവരും പങ്കുവെച്ചു. 'വീട്ടുകാർ ഇല്ലാതിരുന്നതല്ല. നമ്മൾ ആ ഓഡിറ്റോറിയം ബുക്ക് ചെയ്യുന്നത് തന്നെ നല്ല കുറെ ഫോട്ടോസ് എടുക്കണം, റീൽസ് എടുക്കണം എന്ന ചിന്തയിലാണ്. പക്ഷെ നമ്മൾ ഗുരുവായൂരിൽ നിന്നും എത്തിയപ്പോൾ ഒരുപാട് ലേറ്റായി.

പിന്നീട് ആണ് പുടവ മാറ്റുന്ന ചടങ്ങുകളൊക്കെ നടക്കുന്നത്. അപ്പോഴേക്കും ലേറ്റായതിന്റെ പേരിൽ വീട്ടുകാർ ബഹളം വയ്ക്കാൻ തുടങ്ങി. അങ്ങനെ അവരെ വീട്ടിലെ കാര്യങ്ങൾ സെറ്റാക്കാൻ വേണ്ടി നേരത്തെ വീട്ടിലേക്ക് അയച്ചതാണ്. അല്ലാതെ അവർ ഇല്ലാതിരുന്നതല്ല. എന്റെ ചേച്ചിയും ചേട്ടനുമൊക്കെ അവിടെ ഉണ്ടായിരുന്നു. രണ്ടുകൂട്ടരുടെയും അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. അവരൊക്കെ പോയ ശേഷമാണ് ഞങ്ങൾ പോയത്,' ധന്യയും ദേവപ്രസാദും പറയുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X