For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജു തിരികെ സാന്ത്വനം വീട്ടില്‍; ഇനി ശിവാഞ്ജലി പ്രണയം; രണ്ടാഴ്ചത്തെ കാത്തിരിപ്പെന്ന് ആരാധകര്‍

  |

  ജനപ്രീയ പരമ്പരയാണ് സാന്ത്വനം. സംപ്രേക്ഷണം ആരംഭിച്ച കാലം മുതല്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. സാന്ത്വനം വീട്ടിലെ ഓരോ അംഗത്തേയും തങ്ങളുടെ വീട്ടിലെ ഒരാളെന്ന പോലെയാണ് പ്രേക്ഷകര്‍ കാണുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്നു തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടാന്‍ സാന്ത്വനത്തിന് സാധിച്ചിട്ടുണ്ട്. സംഭവബഹുലമായ രംഗങ്ങളിലൂടെയാണ് പരമ്പര ഇപ്പോള്‍ കടന്നു പോകുന്നത്. ആരാധകരുടെ ആകാംഷ വളര്‍ത്തുന്ന രംഗങ്ങള്‍ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്.

  ലളിതം, മനോഹരം; അതിസുന്ദര ചിത്രങ്ങളുമായി ആന്‍ ശീതല്‍

  പരസ്പരം എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അറിയാതേയും പറയാതേയും പുറമെ പിണങ്ങി നടക്കുകയാണ് അഞ്ജലിയും ശിവനും. അപ്പു ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത അറിഞ്ഞതോടെ സാന്ത്വനം വീട്ടിലെ എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്. എന്നാല്‍ അഞ്ജുവും ശിവനും തമ്മിലുള്ള പ്രശ്‌നം എന്തെന്നറിയാതെ അവരെല്ലാം ഒരുപോലെ സങ്കടപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തുകയാണ്. അഞ്ജു സാന്ത്വനത്തിലേക്ക് മടങ്ങി വരികയാണ്.

  Santhwanam

  നേരത്തെ ശിവന്‍ വന്ന് വിളിച്ചാല്‍ മാത്രമേ തിരികെ വരികയുള്ളൂവെന്നായിരുന്നു അഞ്ജു പറഞ്ഞിരുന്നു. ശിവനോട് അഞ്ജുവിനെ കൂട്ടി കൊണ്ടു വരാന്‍ ബാലന്‍ ആവശ്യപ്പെട്ടുവെങ്കിലും ശിവന്‍ അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ പ്രൊമോ പറയുന്നത് അഞ്ജു സാന്ത്വനം വീട്ടിലേക്ക് മടങ്ങി വരുകയാണെന്നാണ്. ശങ്കരാമ്മയാണ് അഞ്ജുവിനെ സാന്ത്വനത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. ഇതോടെ തങ്ങള്‍ കാത്തിരുന്ന ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ക്കും ഉടന്‍ തന്നെ സാന്ത്വനം പരമ്പര സാക്ഷ്യം വഹിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  അഞ്ജലിയും ശിവനും തങ്ങളുടെ ഉള്ളിലുള്ള സ്‌നേഹം തുറന്നു പറയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ജു തിരികെ വന്നതിന്റെ സന്തോഷം ശിവന്റെ മുഖത്തു നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു. അഞ്ജുവും ശിവനും തമ്മിലുള്ള പ്രണയ നിമിഷങ്ങളും പ്രൊമോ വീഡിയോയിലുണ്ട്. ആരാധകര്‍ കാത്തിരുന്ന നിമിഷങ്ങളാണിതെന്നാണ് കമന്റുകൡലൂടെ അവര്‍ അറിയിക്കുന്നത്. ശിവാഞ്ജലി പ്രണയം പൂത്തുലയുന്നത് കാണാനായി ഓരോ സ്വാന്ത്വനം ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

  മലയാളികള്‍ ഫുള്‍ ഈ നിമിഷത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 2 ആഴ്ച ആയി.... ഇനി പൊളിച്ച് അടുക്കും ശിവാഞ്ജലി, അഞ്ജലിയുടെ ആ നോട്ടത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ട് പൊളിച്ചു, കൊറേ നാളത്തെ കാത്തിരിപ്പിന് ഒരു വലിയ സമ്മാനം തന്നല്ലോ സാന്ത്വനം, കുറച്ചു നാള്‍ പിരിഞ്ഞു ഇരുന്നാലും അവസാനം അത് റൊമാന്‍സ് വരെ എത്തിയല്ലോ ??സന്തോഷമായി ഇതൊക്കെ കാണാന്‍ കട്ട വെയിറ്റിഗില്‍ ആണ്, ഇപോളെകിലും ഇവര്‍ ഒന്നിച്ചാലോ അത് തന്നെ ഒരു വലിയ ആശ്വാസമാണ് എന്തായാലും എന്റെ പ്രാര്‍ത്ഥന കേട്ടു, ഇന്നത്തെ എപ്പിസോഡ് തുടങ്ങിയപ്പോള്‍ മുതല്‍ എത്രയും പെട്ടെന്നു തീര്‍ന്നു പ്രൊമൊ കാണാനുള്ള ഒരു ആകാംക്ഷ ആയിരുന്നു ആ കാത്തിരുപ്പ് വെറുതെ ആയില്ല...???? വെറുതെ ഒരു സീരിയല്‍ മാത്രം ആണിതെന്നറിയാം...എങ്കിലും ഇവരൊക്കെ നമ്മുടെ ആരൊക്കെയൊ ആണെന്ന തോന്നല്‍...ഇവരുടെ പ്രണയ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു, എന്നിങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകള്‍.

  പുള്ളിക്കാരന്‍ മകളായി അംഗീകരിച്ചിട്ടുണ്ട്, മകന്‍ മാത്രമേയുള്ളൂവെന്ന് ആര്‍ക്കാണ് സംശയം? ശ്രുതി ചോദിക്കുന്നു

  സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്

  തെറ്റിദ്ധാരണയുടെ പേരില്‍ അകന്ന് ജീവിക്കുകയാണ് ശിവനും അഞ്ജലിയും ഇപ്പോള്‍. അഞ്ജലിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും കേള്‍ക്കാതെ ശിവന്‍ തെറ്റിദ്ധരിക്കുകയായിരുന്നു. ശിവന്റെ പെരുമാറ്റം താങ്ങാനാവാതെ വന്നപ്പോള്‍ അഞ്ജല വീട്ടിലേയ്ക്ക് പോവുകയും ചെയ്തു. ഇതോടെയാണ് ആരാധകരുടെ ഹൃദയം തതകര്‍ക്കുന്ന രംഗങ്ങളിലേക്ക് കടന്നത്. എന്നാല്‍ ശിവനും അഞ്ജലിയു തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് സ്വാന്തനം കുടുംബത്തിലുള്ളവര്‍ക്ക് അറിയില്ലായിരുന്നു. ഇരുവര്‍ക്കുമിടയില്‍ എന്തോ സൗന്ദര്യ പ്രശ്‌നം എന്നു മാത്രമായിരുന്നു അവരുടെ ധാരണ. എന്നാല്‍ പ്രശ്‌നം ഗുരുതരമാണെന്ന് അവര്‍ ഇപ്പോള്‍ മനസിലാക്കുന്നുണ്ട്. ഇതോടെ പ്രശ്‌നം പരിഹരിക്കാന്‍ പതിവ് പോലെ ബാലനും ദേവിയും ഇടപെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  Read more about: serial
  English summary
  Anjali Is Back In Santhwanam House Fans Are Excited To Watch Shivan And Anjali Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X