'ടോര്‍ച്ചറിന്റെ അങ്ങേയറ്റം, തുടര്‍ന്നാല്‍ കുടംബത്തെ ബാധിക്കുമെന്നായി'; സീതാകല്യാണം വിട്ടത് എന്തിനെന്ന് അനൂപ്
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അനൂപ് കൃഷ്ണന്‍. സീതാകല്യാണം എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് അനൂപ് താരമാകുന്നത്. പരമ്പരയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ അനൂപിന് സാധിച്ചിരുന്നു. പിന്നീട് ബിഗ് ബോസിലുമെത്തി അനൂപ്. ബി്ഗ് ബോസ് മലയാളം സീസണ്‍ 3 ലെ ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു അനൂപ്.
സീതാകല്യാണത്തില്‍ നിന്നും പാതിവഴിയില്‍ പിന്മാറുകയായിരുന്നു അനൂപ്. തുടര്‍ന്നാണ് ബിഗ് ബോസിലേക്ക് എത്തുന്നതെല്ലാം. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സീതാ കല്യാണത്തില്‍ നിന്നും പി്ന്മാറിയതെന്ന് വ്യക്തമാക്കുകയാണ് അനൂപ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനൂപിന്റെ തുറന്നു പറച്ചില്‍.

സീതാകല്യാണത്തില്‍ നിന്നും താന്‍ പിന്മാറിയത് ടോര്‍ച്ചര്‍ സഹിക്കാന്‍ പറ്റാതെ ആയതോടെയാണ് എന്നാണ് അനൂപ് പറയുന്നത്. സീരിയല്‍ ചെയ്തത് കരിയറിലെ തെറ്റായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അനൂപ്.
''ഇല്ല. ഞാന്‍ ചെയ്തതൊന്നും തെറ്റായി തോന്നിയിട്ടില്ല. ഇതുപോലെ തന്നെ ബിഗ് ബോസിന്റെ കാര്യവും എന്നോട് ചോദിക്കാറുണ്ട്. ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. സീതാ കല്യാണം എന്ന സീരിയലിലെ കല്യാണ്‍ എന്ന കഥാപാത്രം ചെയ്യും മുമ്പ് എട്ടോ ഒമ്പതോ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇഷ്ടി എന്ന് പറയുന്ന സിനിമ ഇന്ത്യന്‍ പനോരമയിലെ അംഗീകാരം കിട്ടിയ സിനിമയാണ്. റെഡ് കാര്‍പ്പറ്റില്‍ നടക്കാനുള്ള അവസരം കിട്ടിയ സിനിമയാണ്. അതിന് ശേഷം സീത കല്യാണം എന്ന സീരിയില്‍ ചെയ്ത ശേഷമാണ് എന്റെ മുഖം ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നത്.'' അനൂപ് പറയുന്നു.
''അത് വഴിയാണ് എനിക്ക് മറ്റ് അവസരങ്ങള്‍ വരുന്നത്. ആ സീരിയല്‍ പൂര്‍ത്തിയാക്കാതെയാണ് ഞാന്‍ പോരുന്നത്. അത് എനിക്ക് പ്രൊഡക്ഷനുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്. കുറേ പെന്‍ഡിംഗ് വരികയും അവരുമായുള്ള ഡിലീംഗ് മോശമാവുകയും നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥ വരികയും ചെയ്തു. ടോര്‍ച്ചര്‍ അസഹീനമായി മാറിയപ്പോഴാണ് പിന്മാറിയത്. ഒരുസ്ഥലത്തും ഞാന്‍ പരാതി പറഞ്ഞിട്ടില്ല. ഞാന്‍ തന്നെ പിന്മാറിയതാണ്. അവിടെ നിന്നാല്‍ എന്നെയത് ബാധിക്കുമെന്ന് കരുതി'' എന്നും അനൂപ് പറയുന്നു.
അപ്പോഴേക്കും എനിക്ക് മറ്റൊരു അവസരം കിട്ടി. സ്റ്റാര്‍ സിംഗറില്‍ അവതാരകനായി. അതിന്റെ ഒരു ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് എന്ന വലിയ പ്ലാറ്റ്‌ഫോം കിട്ടിയെന്നും അനൂപ് ചൂണ്ടിക്കാണിക്കുന്നു. എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കെഎസ് ചിത്ര എന്ന ലെജന്റ് മുന്നില്‍ ഇരുന്ന് പാടുന്നത് കണ്ടു. എന്നെ സംബന്ധിച്ച് അത് വലിയ മൊമന്റാണ്. ഇതൊക്കെ എന്റെ നേട്ടമായി ഞാന്‍ കരുതുന്നുണ്ടെന്നും താരം പറയുന്നു.

സീത കല്യാണത്തിലെ ടൈറ്റില്‍ കഥാപാത്രം മാറിയെങ്കിലും ഇപ്പുറത്ത് എനിക്ക് വേറെ അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. അതിനാല്‍ എന്റെ വഴി ശരിയാണ്, എന്റെ യാത്ര ശരിയാണെന്ന് മനസിലായെന്നും താരം പറയുന്നുണ്ട്. സീരിയല്‍ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് അനൂപ് ആവര്‍ത്തിച്ച് പറയുന്നു.
ആ സമയത്ത് ടോര്‍ച്ചര്‍ ചെയ്യപ്പെടുന്നു, ഇനിയും പോയാല്‍ എന്റെ ജീവിതത്തേയും കുടുംബത്തേയും ബാധിക്കുമെന്ന് തോന്നിയ നിമിഷം പിന്മാറിയതാണ്. അത് സംഭവിച്ചിട്ട് നാല് വര്‍ഷമാകുന്നു. ഞാന്‍ ഇതുവരേയും ആരോടും പരാതിപ്പെട്ടിട്ടില്ലെന്നും അനൂപ് പറയുന്നുണ്ട്. അതേസമയം ആ അനുഭവം നല്‍കിയ നെഗറ്റീവ് താന്‍ കൊണ്ടു നടക്കുന്നില്ലെന്നും വലിയ പ്ലാറ്റ്‌ഫോം നല്‍കിയ പരമ്പരയാണെന്നും അനൂപ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications











