ദൈവം റബ്ബര്‍ തടിയുടെ രൂപത്തില്‍ വന്നു, നാട്ടുകാരൊക്കെ വന്നാണ് കാറില്‍ നിന്നും പുറത്തെടുത്തത്: അനു ജോസഫ്
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനു ജോസഫ്. ടെലിവിഷന്‍ പരമ്പരകളിലൂടേയും ഷോകളിലൂടേയും ശ്രദ്ധ നേടിയ താരമാണ് അനു ജോസഫ്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനു ജോസഫ്. ഇപ്പോഴിതാ തന്റെ പുതിയ വീടിനെക്കുറിച്ചും പണ്ടു നടന്ന അപകടത്തെക്കുറിച്ചുമൊക്കെ അനു ജോസഫ് മനസ് തുറക്കുകയാണ്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനു ജോസഫ്. വിശദമായി വായിക്കാം തുടര്‍ന്ന്.
പുതിയ വീടിനായി വാങ്ങിയത് കുറച്ച് ഉള്ളിലേക്കുള്ള സ്ഥലം ആണെന്നാണ് അനു പറയുന്നത്. തനിക്ക് ഭയങ്കര ബഹളം ഇഷ്ടമല്ലെന്നും സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്നയാളാണ് താനെന്നുമാണ് അനു പറയുന്നത്. പിന്നെ പണവും ഒരു മാനദണ്ഡമായിരുന്നുവെന്ന് അനു പറയുന്നത്. പുതിയ വീടിന്റെ സ്ഥലത്തേക്ക് ശാസ്തമംഗലത്തു നിന്നും ആറ് കിലോമീറ്ററേയുള്ളൂവെന്നും അനു പറയുന്നുണ്ട്.

പുതിയ വീട്ടിലേക്കുള്ള പോക്ക് വരവ് സുഖമാണെന്നാണ് അനു പറയുന്നത്. ഗ്ലാസ് ഹൗസാണെന്നും ഒറ്റ ബെഡ് റൂമേയുള്ളൂവെന്നും അനു പറയുന്നു. ഔട്ട് ഹൗസ് പോലെയാണ് ചെയ്യുന്നതെന്നും താരം പറയുന്നു. വീടെന്നത് താമസിക്കാന്‍ മാത്രമല്ലെന്നും ഷൂട്ടിംഗിനും കൂടി വേണ്ടിയാണെന്നും അനു പറയുന്നു. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് അനുവിന്. അനുവിന്റെ ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്.
ഒരു ഡ്രോണ്‍ ഇറക്കിയാല്‍ പോലും തട്ടാന്‍ പാടില്ലെന്നാണ് അനു പറയുന്നത്. വെസ്‌റ്റേണ്‍ ശൈലിയിലാണ് വീടൊരുക്കിയിരിക്കുന്നതെന്നും അനു പറയുന്നു. എപ്പോഴും തണുപ്പുള്ള പ്രദേശമാണെന്നും തിരുവനന്തപുരത്ത് ഇത്രയും തണുപ്പോ എന്ന് താന്‍ തന്നെ അന്തം വിട്ടു പോയിട്ടുണ്ടെന്നും അനു പറയുന്നുണ്ട്.
പിന്നാലെ തനിക്ക് പണ്ടുണ്ടായ അപകടത്തെക്കുറിച്ചും അനുമോള്‍ മനസ് തുറക്കുന്നുണ്ട്. ആദ്യമമായി വാങ്ങിയ വണ്ടി സ്വിഫ്റ്റായിരുന്നുവെന്നും എന്നാല്‍ വാങ്ങി ആറ് മാസത്തിനുള്ളില്‍ മറിച്ചിട്ടുവെന്നുമാണ് അനു പറയുന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും അനു സമ്മതിക്കുന്നുണ്ട്. ഒരു കല്യാണം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. വീട് എത്തുന്നതിന് കുറിച്ച് മുമ്പായിരുന്നു സംഭവം. സമയം രാവിലെ രണ്ടര. വണ്ടി ഒരു റബ്ബര്‍ തടിയില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നുവെന്നും അനു ഓര്‍ക്കുന്നു.
അതിന്റെ താഴെ ഒരു കുഴിയായിരുന്നുവെന്നും അതിനടുത്തായൊരു പുഴയുമുണ്ടായിരുന്നുവെന്നും അനു ഓര്‍ക്കുന്നു. പിന്നീട് നാട്ടുകാരൊക്കെ വന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ആ റബ്ബര്‍ തടി ദൈവത്തിന്റെ രൂപത്തില്‍ വരികയായിരുന്നുവെന്നാണ് അനു പറയുന്നത്. അപകടത്തില്‍ അച്ഛന്റേയും അമ്മയുടേയും കൈ ഒടിഞ്ഞുവെന്നും എന്നാല്‍ ഇതോടെ രാത്രിയില്‍ യാത്ര പാടില്ല എന്ന പാടം താന്‍ പഠിച്ചുവെന്നും അനു പറയുന്നു.
പാടം ഒന്ന് ഒരു വിലാപം, ആയിരത്തില്‍ ഒരുവന്‍, സപ്തമശ്രീ തസ്‌കര, വെള്ളിമൂങ്ങ, പത്തേമാരി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അനു. അതേസമയം സീരിയലുകളാണ് അനുവിനെ ജനപ്രീയയാക്കുന്നത്. മിന്നുകെട്ട് എന്ന പരമ്പരയിലൂടെയാണ് താരമായി മാറുന്നത്. പിന്നീട് നൊമ്പരപ്പൂവ്, വിക്രമാദിത്യന്‍, മകളുടെ അമ്മ, സ്വാമി അയ്യപ്പന്‍, വേളാങ്കണ്ണി മാതാവ്, ആലിലത്താലി, തുടങ്ങി നിരവധി പരമ്പരകളില്‍ അഭിനയിച്ചു. കാര്യം നിസാരം എന്ന ഹാസ്യ പരമ്പര വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ നന്ദനം എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ്.


Click it and Unblock the Notifications