ടിക്കറ്റിന് പൈസ തികഞ്ഞില്ല, രാത്രി ഒന്നരയ്ക്ക് അമ്മയേയും എന്നേയും ഇറക്കിവിട്ടു; ഉള്ളുനീറി അനു
ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. ടമാര്‍ പടാര്‍ എന്ന പേരില്‍ തുടങ്ങിയ പരിപാടി പിന്നീട് സ്റ്റാര്‍ മാജിക്കായി മാറുകയായിരുന്നു. മലയാളികള്‍ക്ക് സുപരിചിതരായ ടെലിവിഷന്‍ പരമ്പരകളിലെ താരങ്ങളും കോമഡി താരങ്ങളുമാണ് സ്റ്റാര്‍ മാജിക്കിലെ താരങ്ങള്‍. സ്‌ക്രീനില്‍ മാത്രം കണ്ട് പരിചയിച്ച മിക്ക താരങ്ങളേയും മലയാളികള്‍ അടുത്തറിയുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്.
സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ പുതിയ കരിയര്‍ നേടിയെടുത്തവരും കൂടുതല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയവരും നഷ്ടപ്പെട്ട കരിയര്‍ തിരിച്ചു പിടിച്ചവരുമെല്ലാമുണ്ട്. ഇന്ന് മലയാളികളെ സംബന്ധിച്ച് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെ പ്രിയപ്പെട്ടവരാണ് സ്റ്റാര്‍ മാജിക് താരങ്ങള്‍. ഓരോ എപ്പിസോഡിനായും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഷോയിലെ തമാശകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും അതൊന്നും സ്റ്റാര്‍ മാജിക്കിന്റെ ജനപ്രീതി കുറച്ചിട്ടില്ലെന്നതാണ് വാസ്തവം. സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറിയവരില്‍ ഒരാളാണ് അനുമോള്‍ ആര്‍എസ് എന്ന അനു. തന്റെ നിഷ്‌കളങ്കത കൊണ്ടും എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന, എനര്‍ജെറ്റിക് ആയ വ്യക്തിത്വം കൊണ്ടുമൊക്കെയാണ് അനു മലയാളികളുടെ പ്രിയങ്കരിയാകുന്നത്.
അതേസമയം എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള അനുവിന് ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്കും അമ്മയ്ക്കും നേരിടേണ്ടി വന്നൊരു മോശം അനുഭവം പങ്കുവെക്കുകയാണ് അനുമോള്‍. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ, ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ ഇന്ന് അതിഥിയായി എത്തുന്നത് അനുവാണ്. ഇതിന്റെ പ്രൊമോ വീഡിയോയാണ് വൈറലാകുന്നത്.

രാത്രിയുള്ള ഷൂട്ടിന് ശേഷം വീട്ടില്‍ പോകാന്‍ നേരം അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കവെയാണ് അനുമോള്‍ ബസില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഒമ്പത് മണിയോ പത്ത് മണിയോ ആകുമ്പോഴായിരിക്കും ഷൂട്ട് കഴിയുക. ഞാനും എന്റെ അമ്മയും മാത്രമായിരിക്കും ഉണ്ടാവുക. ഇവരെങ്ങനെയാകും പോവുക എന്നൊന്നും അവര്‍ക്കറിയണ്ട. അതൊന്നും അന്വേഷിക്കില്ലെന്നാണ് അനുമോള്‍ തുറന്നു പറയുന്നത്. പിന്നാലെയാണ് അനു ബസിലുണ്ടായ സംഭവം പറയുന്നത്.

ഒരു മണി കഴിഞ്ഞൊരു ബസുണ്ട്. ഒരു സ്ലീപ്പര്‍ സീറ്റാണുള്ളത് രണ്ട് പേര്‍ക്കൂടെ കിടക്കാന്‍ പറ്റുമെന്ന് പറഞ്ഞു. ആയിരത്തി അഞ്ഞൂറ് രൂപയാണ് ടിക്കറ്റെന്നും പറഞ്ഞു. പക്ഷെ ഞങ്ങളുടെ കയ്യില്‍ ആയിരം രൂപയേയുള്ളൂ. ബാക്കി തിരുവനന്തപുരത്ത് എത്തിയിട്ട് വാങ്ങി തരാമെന്ന് അമ്മ പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞു. ഇപ്പോള്‍ തന്നെ ഇറങ്ങണമെന്ന് പറഞ്ഞു. ഒന്നര മണിയ്ക്ക് ഞങ്ങളെ ഇറക്കി വിട്ടു എന്നാണ് അനു പറയുന്നത്.
തന്നെ ശല്യം ചെയ്യുന്ന ആരാധകനെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട്. ദിവസവും എനിക്കൊരാള്‍ ഐ ലവ് യു അനു, ഐ മിസ് യു അനു എന്നൊക്കെ എഴുതി മെസേജ് അയക്കുമെന്നാണ് അനു പറയുന്നത്. അനു ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. എനിക്ക് അനുവിനെ വേണം. അച്ഛനും അമ്മയുമായി വീട്ടിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും അനു പറയുന്നു.

ഇതോടെ ഞാനയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ അയാള്‍ വേറൊരു അക്കൗണ്ടുണ്ടാക്കി അതിലൂടെ മെസേജ് അയക്കാന്‍ തുടങ്ങിയെന്നാണ് അനു പറയുന്നത്. ഇയാള്‍ തന്നെ പേടിപ്പെടുത്തുകയാണെന്നും അനു പറയുന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമായ അനുമോള്‍ ഇപ്പോള്‍ മറ്റൊരു പരമ്പരയിലൂടെയും കയ്യടി നേടുന്നുണ്ട്. ഫ്‌ളവേഴ്‌സിലെ തന്നെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലെ ടൈറ്റില്‍ വേഷങ്ങളിലൊന്നാണ് അനു അവതരപ്പിക്കുന്നത്. മല്ലിക സുകുമാരനും പരമ്പരയിലൊരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഈ പരമ്പരയുടെ സെറ്റില്‍ വച്ചായിരുന്നു അനുവിന് അപകടമുണ്ടാകുന്നതും പരുക്കേല്‍ക്കുന്നതും.


Click it and Unblock the Notifications