നടിയായാല്‍ അച്ഛനേയും അമ്മയേയും തള്ളിപ്പറയും എന്ന് പറഞ്ഞു; നാട്ടുകാര്‍ക്ക് അനു നല്‍കിയ മറുപടി
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ കരിയര്‍ ആരംഭിച്ച അനുവിനെ സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇന്ന് മലയാളി കുടുംബങ്ങളിലെ ഒരംഗമാണ് അനുമോള്‍. നിഷ്‌കളങ്കമായ അനുവിന്റെ സംസാരവും കോമഡിയുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. നിരവധി പരമ്പരകളില്‍ അഭിനയിച്ചതിന് പുറമെ, സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് അനുമോള്‍. ഇപ്പോഴിതി ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് അനുമോള്‍.
അഭിനയിക്കാനുള്ള കൊതിയുമായി നടന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍. മധ്യവര്‍ഗ കുടുംബമാണ് എന്റേത്. തിരുവനന്തപുരം ആര്യനാടാണ് സ്വദേശം. അച്ഛനും അമ്മയ്ക്കും ഞാന്‍ നന്നായി പഠിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. അന്നേ ഞാനൊരു തൊട്ടാവാടിയാണെന്നാണ് അനുമോള്‍ പറയുന്നത്. അനുമോളുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശങ്കര്‍ലാല്‍. സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ ആരെങ്കിലും ഉണ്ടോ എന്ന അദ്ദേഹം ചേട്ടനോട് ചോദിച്ചു. അങ്ങനെയാണ് അനുമോളിലേക്ക് സീരിയല്‍ വേഷം എത്തുന്നത്.

എന്നാല്‍ കുടുംബത്തിന് ആദ്യം എതിര്‍പ്പായിരുന്നുവെന്നാണ് അനുമോള്‍ പറയുന്നത്. കൈയില്‍ കാശ് വന്നാല്‍ പെണ്‍കുട്ടികള്‍ അപ്പനേയും അമ്മയേയും തള്ളിപ്പറയും എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. പക്ഷെ അമ്മയ്ക്കും അച്ഛനും അനുമോള്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നു. അനുവിന്റെ അച്ഛന്‍ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ അനിയത്തി എന്ന സിരിയലിലൂടെ അനുമോള്‍ സീരിയില്‍ ജീവിതം ആരംഭിക്കുകയായിരുന്നു.
പിന്നീട് സൂര്യ ടിവിയിലെ സംഗമം എന്ന സീരിയലിലെത്തി. ബോബന്‍ ആലുമ്മൂടന്റെ സഹോദരിയുടെ വേഷമായിരുന്നു അനുവിന് ലഭിച്ചത്. ചില സീനൊക്കെ ശരിയാകാന്‍ 26 ടേക്ക് വരെ പോയെന്നാണ് അനുമോള്‍ ഓര്‍ക്കുന്നത്. ഒടുവില്‍ അവര്‍ അനുവിന്റെ കഥാപാത്രത്തെ കൊന്നുകളഞ്ഞു. ഇതോടെ അനുവിന് നിരാശയായി. കരച്ചിലായിരുന്നു താനെന്നാണ് അനു പറയുന്നത്. പിന്നീട് മൂന്നുമണി, അമ്മുവിന്റെ അ്മമ, പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ച് എല്ലാം പഠിച്ചെടുക്കുകയായിരുന്നു അനു.

പ്ലസ് ടു കഴിഞ്ഞയുടനെയാണ് ഞാന്‍ അഭിനയ മേഖലയിലേക്ക് വരുന്നത്. ആദ്യം കിട്ടിയത് ആയിരം രൂപയാണ്. അത് എല്ലാവര്‍ക്കും വീതിച്ചു കൊടുത്തു. രണ്ടാമത്തെ വര്‍ക്കില്‍ 1500 രൂപ കിട്ടി. പിന്നെ മൂവായിരം. നാലായിരം. അങ്ങനെ കൂടി വന്നു. പണം അമ്മയ്ക്ക് കൊടുക്കാന്‍ തുടങ്ങി. അമ്മ അത് ബാങ്ക് അക്കൗണ്ടിലിടും. അമ്മയാണ് എന്റെ കരുത്തെന്നും അനു പറയുന്നു. തുടക്കകാലത്തെ തന്റെ കഷ്ടപ്പാടുകളെക്കുറിച്ചും അനു സംസാരിക്കുന്നുണ്ട്.
''സീരിയലില്‍ കളര്‍ഫുള്‍ ഡ്രസ് വേണമെന്നൊക്കെ പലരും പറഞ്ഞു. പക്ഷെ അതൊന്നും വാങ്ങാനുള്ള കാശൊന്നും എന്റെ കൈയിലില്ല. യൂട്യൂബ് നോക്കി സ്റ്റിച്ചിങ് പഠിച്ചു. തുണി വാങ്ങി വീട്ടിലിരുന്ന് തുന്നി. അത് സീരിയലിലും സ്റ്റാര്‍ മാജിക്കിലും അണിഞ്ഞു. പിന്നെ മേക്കപ്പും സ്വന്തമായി ചെയ്തു പഠിച്ചു. കരിയറില്‍ നില്‍ക്കുന്ന സമയത്ത് തന്നെ പണം സമ്പാദിക്കണം. അതായിരുന്നു ലക്ഷ്യം. ഇപ്പോള്‍ വീടുണ്ട്. സ്ഥലവും കാറും വാങ്ങി. കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്'' എന്നാണ് അനുമോള്‍ പറയുന്നത്.


Click it and Unblock the Notifications