എന്റെ കണ്ണീര്‍ വീണ ചോറാണ് അന്ന് കഴിച്ചത്; ഡയറക്ടര്‍ വിളിച്ച വലിയ തെറി; സീരിയല്‍ നിര്‍ത്തിയതിനെപ്പറ്റി അനു
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ കരിയര്‍ ആരംഭിച്ച അനുമോള്‍ സ്റ്റാര്‍ മാജിക്കിലൂടെ താരമായി മാറുകയായിരുന്നു. മലയാളികളെ സംബന്ധിച്ച് ഇന്ന് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതയാണ് അനുമോള്‍. ഒരിക്കല്‍ ഓടി നടന്ന് സീരിയലുകള്‍ ചെയ്തിരുന്ന അനു പക്ഷെ ഒരിക്കല്‍ സീരിയല്‍ നിര്‍ത്തിയിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അനുമോള്‍.
മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഒരു സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവമാണ് താരം പിന്മാറാനുണ്ടായ കാരണം. അനുവിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഞാന്‍ സീരിയല്‍ മൊത്തത്തില്‍ നിര്‍ത്തി വച്ചതാണ്. സിറ്റ് കോം ചെയ്യാനാണ് ഇഷ്ടം. ഒരിടയ്ക്ക് നാലഞ്ച് സീരിയലുകളൊക്കെ ഒരേ സമയം ചെയ്തിരുന്നു. സ്റ്റാര്‍ മാജിക് അടക്കം. ഓടി നടന്നാണ് ചെയ്തിരുന്നത്. രാവിലെ മുതല്‍ രാത്രി വരെ സീനുണ്ടാകും. വിശ്രമിക്കാനൊന്നും സമയമുണ്ടാകില്ല. ഒരു ദിവസം ഡയറക്ടര്‍ ബ്രേക്ക് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഭക്ഷണം കഴിച്ചോട്ടെ എന്ന് അസോസിയേറ്റിനോട് ചോദിച്ചു. കഴിച്ചോളാന്‍ പറഞ്ഞു'' അനു പറയുന്നു.
ഞാന്‍ ഫുഡ് എടുത്ത് കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സംവിധായകന്‍ അനു എവിടെ എന്ന് ചോദിച്ചു കൊണ്ട് വന്നു. അനു ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ വന്ന് എന്നെ ഒരു ഭയങ്കര തെറി വാക്ക് വിളിച്ചു. ഫുഡ് കഴിക്കാനാണോ വന്നതെന്ന് ചോദിച്ചു. ഞാന്‍ കരഞ്ഞു പോയി. കഴിച്ചു കൊണ്ടിരുന്ന പാത്രത്തിലും ഭക്ഷണത്തിലുമെല്ലാം മൊത്തം കണ്ണീരായി എന്നും അനു പറയുന്നു.
അതിന് ശേഷം അയാള്‍ എന്റെയടുത്ത് വന്ന് സോറി പറയുകയും ചെയ്തു. മോളെ സോറി, അപ്പോഴത്തെ ദേഷ്യത്തില്‍ പറഞ്ഞതാണെന്ന് പറഞ്ഞു. സോറി പറഞ്ഞിട്ടെന്താ കാര്യം? ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ചാണ് പറയുന്നത്. മാത്രമല്ല, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ അങ്ങനെ പറയാന്‍ പാടില്ല. അദ്ദേഹത്തിന്റെ ഭാര്യയും ആ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും പക്ഷെ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നാണ് താരം പറയുന്നത്.

അതോടെ ഞാന്‍ ആ സീരിയല്‍ നിര്‍ത്തി. എനിക്ക് കിട്ടിയിരുന്ന പ്രതിഫലവും കുറവായിരുന്നു. നായകന്റെ അനിയത്തിയുടെ വേഷമായിരുന്നു ആ സീരിയലില്‍. പ്രേക്ഷകര്‍ക്കും എന്നെ ഇഷ്്ടമായിരുന്നു. അതിനാല്‍ നിര്‍ത്തിയപ്പോള്‍ സംവിധായകന്‍ വീണ്ടം വീണ്ടും വിളിച്ചു. പക്ഷെ ഞാന്‍ പോയില്ല. അതോടെ സീരിയല്‍ മൊത്തത്തില്‍ നിര്‍ത്തി. പറ്റാതായി. തെറി കേള്‍ക്കണം, സമയത്ത് കൊണ്ടാക്കില്ല. പിന്നെ തിരുവനന്തപുരത്ത് വീട് വെക്കണം എന്ന് വാശിയായി. അങ്ങനെയാണ് വീട് വെച്ചതും കാര്‍ വാങ്ങുന്നതുമെല്ലാം എന്നും അനു പറയുന്നു.
ഓടി നടന്നാണ് സീരിയലുകള്‍ ചെയ്തിരുന്നത്. ഭക്ഷണം കഴിക്കാതെ ഉറക്കമില്ലാതെയും. ഒരിക്കല്‍ ട്രെയ്‌നില്‍ ബോധം കെട്ട് വീഴുകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെയാണ് സീരിയലുകള്‍ കുറയ്ക്കുന്നത്. പിന്നീടാണ് സുരഭിയും സുഹാസിനിയും വരുന്നതൊക്കെ. സ്റ്റാര്‍ മാജിക്കുമുണ്ടെന്നും അനു പറയുന്നു.


Click it and Unblock the Notifications