കോളേജില്‍ എല്ലാവരും പിന്നാലെ നടക്കുന്നതിന്റെ ജാഡ, ഇപ്പോള്‍ ആരും നോക്കുന്നില്ല; കല്യാണ ആലോചന വരുന്നില്ല!

പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. പരമ്പരകളിലൂടെയാണ് അനുവിനെ മലയാളികള്‍ അറിയുന്നത്. എന്നാല്‍ സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയാണ് അനുവിനെ പ്രേക്ഷകരുടെ അനുക്കുട്ടിയാക്കി മാറ്റുന്നത്. തന്റെ നിഷ്‌കളങ്കതകൊണ്ടും മണ്ടത്തരങ്ങള്‍ കൊണ്ടുമൊക്കെ അനു പ്രേക്ഷകരുടെ സ്വന്തം ആളായി മാറുകയായിരുന്നു. തന്റെ സംസാരം കൊണ്ട് ആരാധകരെ കയ്യിലെടുക്കാന്‍ അനുവിന് സാധിക്കും.

ഇപ്പോഴിതാ തന്റെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അനുമോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനു മനസ് തുറന്നത്. പത്ത് പതിനഞ്ച് തവണ തന്നെ സോഷ്യല്‍ മീഡിയ കല്യാണം കഴിപ്പിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. അനുവിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പതിനഞ്ച് തവണ എന്നെ കല്യാണം കഴിപ്പിച്ചു

''എന്റെ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒരുപാട് വന്നു. പത്ത് - പതിനഞ്ച് തവണ എന്നെ കല്യാണം കഴിപ്പിച്ചു. പക്ഷെ ഒറ്റ ചെറുക്കനെയും എനിക്ക് കാണാന്‍ പറ്റിയില്ല എന്ന വിഷമം മാത്രമേയുള്ളൂ. കല്യാണം നടത്തുക മാത്രമല്ല എനിക്ക് പുതിയ അച്ഛനെയും അമ്മയെയും വരെ തന്നു'' എന്നാണ് അനു പറയുന്നത്. അതേസമയം,
കല്യാണം കഴിഞ്ഞു എന്ന വാര്‍ത്തകള്‍ കാരണം തനിക്കിപ്പോള്‍ കല്യാണ ആലോചനകള്‍ തന്നെ വരുന്നില്ലെന്നും അനു പറയുന്നുണ്ട്.

പ്രേമവും ഇല്ല, സിംഗിളാണ്


എനിക്ക് ഇപ്പോള്‍ പ്രേമവും ഇല്ല. സിംഗിളാണ്. കാണുന്നവര്‍ എല്ലാം എന്ന അനിയത്തി കുട്ടിയായിട്ടാണ് കാണുന്നത്. ആരും ലവ് ചെയ്യുന്നില്ലെന്നും അനു തുറന്ന് പറയുന്നുണ്ട്, അനുവിന് മാത്രം സാധ്യമായ രീതിയില്‍. എന്നാല്‍ താന്‍ തീരെ പ്രേമിച്ചില്ല എന്നൊക്കെ പറഞ്ഞാല്‍ കള്ളമായിരിയ്ക്കമെന്നാണ് അനു പറയുന്നത്. പിന്നാലെ കോളേജ് കാല ഓര്‍മ്മകളും അനു പങ്കുവെക്കുന്നുണ്ട്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് ഞാന്‍ പഠിച്ചത്. ഡിഗ്രി ആദ്യ വര്‍ഷം ജോയിന്‍ ചെയ്തപ്പോള്‍ കുറേ ചെറുക്കന്മാരും ചേട്ടന്മാരും എല്ലാം നോക്കുമായിരുന്നു. ഇഷ്ടമാണ് എന്നൊക്കെ വന്ന് പറയും. അപ്പോള്‍ എനിക്ക് ഭയങ്കര ജാഡയായിരുന്നു. എന്നെ നോക്കുന്നുണ്ടല്ലോ, ഞാനെന്തോ സുന്ദരിയാണ് എന്ന അഹങ്കാരമായിരുന്നുവെന്നാണ് അനു പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ ആരും നോക്കുന്നില്ലെന്ന സങ്കടമാണെന്നാണ് അനു പറയുന്നത്.

ഇഷ്ടമാണ് എന്ന് പറയുന്നില്ല

നടിയായത് കൊണ്ടുള്ള പേടിയാണോ എന്തോ, ആരും നേരിട്ട് വന്ന് ഇഷ്ടമാണ് എന്ന് പറയുന്നില്ലെന്ന് അനു പറയുന്നു. അതേസമയം, തനിക്ക് കല്യാണം ആലോചനകള്‍ എല്ലാം ഇപ്പോള്‍ നടക്കുന്നുണ്ടെന്നും പക്ഷെ ഒന്നും ശരിയാവുന്നില്ലെന്നും അനു അറിയിക്കുന്നു. താരം ഇപ്പോള്‍ ഫ്‌ളവേഴ്‌സിലെ സുസു എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഹാസ്യത്തിന് പ്രധാന്യം ഒരുക്കിയൊരുക്കിയ പരമ്പരയില്‍ മല്ലിക സുകുമാരനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മല്ലികാമ്മയ്ക്കൊപ്പം ഉള്ള അഭിനയം തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. ആദ്യം തുല്യ വേഷം ചെയ്യണം എന്നൊക്കെ പറഞ്ഞപ്പോള്‍ ഭയങ്കര ടെന്‍ഷനായിരുന്നു. പക്ഷെ വിചാരിച്ചത് പോലെയേ അല്ല. ഭയങ്കര ഫ്രണ്ട്ലിയാണ് മല്ലികാമ്മയെന്നാണ് താരത്തെക്കുറിച്ച് അനു പറയുന്നത്. സെറ്റില്‍ പൃഥ്വിരാജ് വന്നതിന്റെ ഓര്‍മ്മയും അനു പങ്കുവെക്കുന്നുണ്ട്.

രാജുവേട്ടന്‍

ഷൂട്ടിങ് സെറ്റില്‍ ഒരു ദിവസം രാജുവേട്ടന്‍ വന്നിരുന്നു. പക്ഷെ അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അത് പറഞ്ഞപ്പോള്‍ ഒരിക്കല്‍ കൊണ്ടുവരാം എന്നും, ഫോട്ടോ ഒക്കെ എടുക്കാം എന്നും മല്ലികാമ്മ പറഞ്ഞിട്ടുണ്ടെന്നാണ് അനു പറയുന്നത്. സുസു സുരഭിയും സുഹാസിനിയും രാജുവേട്ടന്‍ കണ്ടിട്ട്, എന്റെ അഭിനയം നന്നായി എന്ന് പറഞ്ഞു മല്ലികാമ്മ ഇങ്ങോട്ട് വന്ന് പറഞ്ഞിട്ടുണ്ടെന്നും അനു പറയുന്നു.

More from Filmibeat

Read more about: anumol അനുമോള്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X