'ഞങ്ങൾ എപ്പോഴും ഉടക്കാണ്, മോളൊന്ന് കല്യാണം കഴിച്ച് കാണണം എന്നുണ്ട്; അത് മാത്രമാണ് പ്രയാസം!', അനുവിന്റെ അച്ഛൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുമോള്‍. ടെലിവിഷൻ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലേക്ക് എത്തിയ അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയിൽ എത്തിയപ്പോൾ മുതലാണ്. ഷോയിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരങ്ങളിൽ ഒരാൾ കൂടിയാണ് അനുമോൾ.
സ്റ്റാര്‍ മാജികിന്റെ സ്ഥിരം പ്രേക്ഷകരെസംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് അനുമോൾ. പ്രേക്ഷകർക്ക് അത്രയേറെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിട്ടുണ്ട് താരം ഇന്ന്. തന്റെ നിഷ്‌കളങ്കത നിറഞ്ഞ സംസാരവും ടാസ്കുകളിലും മറ്റും കാണിക്കുന്ന അസാധാരണ എനര്‍ജിയുമൊക്കെ കൊണ്ടാണ് അനു ആരാധകരെ സ്വന്തമാക്കിയത്.
കഴിഞ്ഞ എട്ട് വർഷത്തോളമായി ടെലിവിഷൻ രംഗത്ത് സജീവമാണെങ്കിലും അനുവിനെ ആളുകൾ കൂടുതൽ അറിയുന്നതും സ്നേഹിക്കാൻ തുടങ്ങിയതും സ്റ്റാർ മാജിക്ക് പ്രോഗ്രാം തുടങ്ങിയ ശേഷമാണ്. പരിപാടിയിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് അനുമോളാ. തിരുവനന്തപുരം സ്വദേശിനിയാണ് അനു.

വിവിധ പരമ്പരകളിൽ മുന്നേ അഭിനയിച്ചിട്ടുള്ള അനുമോൾ ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ തന്നെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ അഭിനയിച്ച് പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. പാവങ്ങളുടെ പ്രയാഗ മാർട്ടിൻ എന്നൊക്കെ ആരാധകർക്കിടയിൽ അനുവിന്റെ വിളി പേര്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി.
തന്റെ കരിയറിലും ജീവിതത്തിലും നിര്‍ണായകമായ മാറ്റങ്ങളാണ് സ്റ്റാര്‍ മാജിക്ക് ഷോ നൽകിയതെന്ന് അനുമോൾ പലപ്പോഴും പറയാറുണ്ട്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചൊക്കെ താരം ഷോയില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സ്റ്റാർ മാജിക്കിലെ ഹിറ്റ് ജോടി ആണ് തങ്കച്ചനും അനുവും. ഇടയ്ക്ക് ഇരുവരും പ്രണയത്തിലാണെന്നതടക്കം ഗോസിപ്പുകൾ ഉണ്ടായിരുന്നു.
എന്നാൽ അങ്ങനെയല്ല, ഞങ്ങള്‍ സഹോദരങ്ങളെ പപോലെ ആണെന്നായിരുന്നു ഇരുവരും പറഞ്ഞത്. കുടുംബത്തെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള അനുവിന്റെ തുറന്നുപറച്ചില്‍ മുൻപ് വൈറലായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അനുവിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കാൻ അച്ഛനും സ്റ്റാര്‍ മാജിക്ക് വേദിയിലേക്ക് എത്തിയിരിക്കുകയാണ്.
വരുന്ന എപ്പിസോഡിലാണ് അനുവിന്റെ അച്ഛനും ഷോയുടെ ഭാഗമാകുന്നത് .അനുവിനെപ്പോലെ തന്നെ ആടിപ്പാടുന്ന അച്ഛനെയാണ് പുതിയ പ്രമോയില്‍ കാണുന്നത്. അച്ഛനെ കുറിച്ച് അനു പറയുന്ന വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. സതീശന്‍ എന്നാണ് അച്ഛന്റെ പേര്. നാട്ടിലൊക്കെ കരിപ്പെട്ടി സതീശന്‍ എന്നാണ് അച്ഛന്‍ അറിയപ്പെടുന്നത്. കരിപ്പെട്ടി കച്ചവടമാണ് അച്ഛന്. ഞങ്ങളെപ്പോഴും ഉടക്കാണെന്നും അനു പറയുന്നതാണ് പ്രോമോ വീഡിയോയിൽ കാണുന്നത്.
നേരത്തെ അനുവിനെ എല്ലാവരും സതീശന്റെ മോളായാണ് കണ്ടിരുന്നത്. ഇപ്പോ ഞാന്‍ അറിയപ്പെടുന്നത് അനുവിന്റെ അച്ഛൻ ആയിട്ടാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇടയ്ക്ക് അതേക്കുറിച്ചൊന്നും പറയണ്ടെന്ന് അനു പറയുമ്പോൾ പറയണമെന്ന് അച്ഛൻ പറയുന്നതും വീഡിയോയിൽ കാണാം.
മകളുടെ കാര്യത്തില്‍ ആകെയുള്ള വിഷമം കല്യാണമാണെന്ന് അച്ഛൻ പറയുന്നത്. കല്യാണം കഴിഞ്ഞ് കാണാന്‍ ആഗ്രഹമുണ്ട്. മോള്‍ക്ക് ഇഷ്ടമുള്ള ആളെ അവള്‍ തന്നെ തിരഞ്ഞെടുക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അച്ഛന്‍ പറയുന്നുണ്ട്. ഷോയിലെത്തിയ അച്ഛന് കരിക്ക് കുടിക്കാന്‍ കൊടുത്തത് തങ്കച്ചനായിരുന്നു. ശരിക്ക് പറഞ്ഞാല്‍ ഞങ്ങള്‍ അക്കരെയും ഇക്കരെയുമാണെന്ന് തങ്കച്ചൻ പറയുന്നുണ്ട്.

നേരത്തെ, തനിക്ക് പ്രണയമൊക്കെ ഉണ്ടായിട്ടുണ്ടെന്നും പിന്നീട് ബ്രേക്കപ്പായി പോവുകയായിരുന്നുവെന്നും അനുമോള്‍ പറഞ്ഞിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ അനുവിന്റെ വിവാഹം വൈകുന്നതിലുള്ള സങ്കടം അച്ഛൻ പങ്കുവച്ചിരുന്നു. അനുവിന്റെ ചേച്ചിയുടെ വിവാഹം ഇരുപത്തിയൊന്നാം വയസിൽ കഴിഞ്ഞു.
ആ വിവാഹം കഴിഞ്ഞ് രണ്ട്, മൂന്ന് വർഷം കഴിഞ്ഞപ്പോൾ അനുവിന്റേതും നടത്താൻ തീരുമാനിച്ചതാണ്. പക്ഷെ അത് നീണ്ടു പോവുകയാണ്. പലരും അനു വിവാഹം കഴിക്കാത്തതിന്റെ പേരിൽ തന്നെ വഴക്ക് പറയാറുണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications