സന്തോഷമില്ലാത്ത വിവാഹജീവിതം ദുരന്തമാണ്! വിവാഹ മോചനത്തെക്കുറിച്ച് അനുശ്രീ; ചര്‍ച്ചയായി പോസ്റ്റ്

കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ. ബാലതാരമായിട്ടായിരുന്നു അനുശ്രീയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. പിന്നീട് നായികയായി മാറുകയായിരുന്നു. അനുശ്രീയെന്ന പ്രകൃതിയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവര്‍ക്കും മകന്‍ ജനിച്ചത്.

Recommended Video

വിവാഹ മോചനത്തെക്കുറിച്ച് അനുശ്രീ പറയുന്നത് ഇങ്ങനെ

ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് അനുശ്രീയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ പറഞ്ഞിരുന്നത് വിവാഹ മോചനത്തെക്കുറിച്ചായിരുന്നുവെന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

വിവാഹമോചനം

വിവാഹമോചനം ദുരന്തമല്ല. സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമായിരുന്നു അനുശ്രീ പങ്കുവച്ചിരുന്ന പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഒരു ക്വാട്ടാണ് താരം പങ്കുവച്ചത്. ഇതിനൊപ്പം തന്നെ അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ കുറിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. അതേസമയം, പതിവില്‍ നിന്നും വ്യത്യസ്തമായി കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു അനുശ്രീ ഡിവോഴ്സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. ഇതും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പ്രൊഫൈലില്‍ ഈ പോസ്റ്റ് കാണാന്‍ സാധിക്കുന്നില്ല.

അതേസമയം, അടുത്തിടെയായിരുന്നു അമ്മയായ സന്തോഷം താരം പങ്കുവെച്ചത്്. മകന്റെ നൂലുകെട്ട് വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയായും അനുശ്രീ പങ്കിട്ടിരുന്നു. മകന്റെ നൂലുകെട്ട് വീഡിയോയില്‍ അച്ഛനോ അച്ഛന്റെ വീട്ടുകാരെയോ കാണാനില്ലായിരുന്നു. അച്ഛന്‍ വന്നില്ലേയെന്നായിരുന്നു പലരും ചോദിച്ചത്. ഇതോടെയാണ് വിവാഹ മോചന ചര്‍ച്ചകള്‍ തുടങ്ങിയത്.

വെല്ലുവിളികള്‍

ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് അനുശ്രീയും വിഷ്ണുവും വിവാഹം കഴിച്ചത്. വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. അമ്മയ്ക്കായിരുന്നു കൂടുതല്‍ എതിര്‍പ്പ്. ഫോണ്‍ പിടിച്ചുവച്ചുവെന്നും ഒരു വര്‍ഷത്തോളം കോണ്ടാക്ടില്ലായിരുന്നുവെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇതോടെയാണ് തനിക്ക് വീടു വിട്ടിറങ്ങേണ്ടി വന്നതെന്നും താരം പറഞ്ഞിരുന്നു.

അമ്മയുടെ ദേഷ്യം മാറി

എന്നാല്‍ പിന്നീട് അമ്മയുടെ ദേഷ്യം മാറിയതിനെക്കുറിച്ചും താരം മനസ് തുറന്നിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് തന്നെ അച്ഛന്‍ ഞങ്ങളെ അംഗീകരിച്ചിരുന്നു. അമ്മയ്ക്കായിരുന്നു ദേഷ്യം. പതിയെപ്പതിയെയായി അത് മാറിയെന്നും, ഇപ്പോള്‍ വീട്ടില്‍ പോവാറുണ്ടെന്നും അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ വിഷ്ണുവിനെ വൈകാതെ അംഗീകരിക്കുമെന്നും അമ്മ പറഞ്ഞിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X