For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണുവിനെ മിസ് ചെയ്യുന്നുണ്ടോ? രണ്ടാം വിവാഹത്തിന് തയ്യാറാകുമോ? അനുശ്രീയോട് ചോദ്യങ്ങളുമായി ആരാധകര്‍!

  |

  കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ. പരമ്പരകൡലൂടെയാണ് അനുശ്രീയെ മലയാളികള്‍ അടുത്തറിയുന്നത്. ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ അനുശ്രീ പിന്നീട് നായികയായി മാറുകയായിരുന്നു. സിനിമയേയും സീരിയലിനേയുമൊക്കെ വെല്ലുന്ന ജീവിതമാണ് അനുശ്രീയുടേത്. താരത്തിന്റെ വിവാഹവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

  Also Read: 'വളരെ ചീപ്പായി ഭാവനയോട് സംസാരിച്ചു, പലതവണ നിർത്താൻ ആവശ്യപ്പെട്ടു, അവസാനം തല്ലി'; ആസിഫ് അലിയുടെ അനുഭവം!

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനുശ്രീ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഈയ്യടുത്താണ് താരം സ്വന്തമായൊരു ചാനല്‍ ആരംഭിക്കുന്നത്. തന്റെ ജീവിതത്തെക്കുറിച്ചാണ് അനുശ്രീ ചാനലിലൂടെ സംസാരിക്കുന്നത്. താരത്തിന്റെ ക്യൂ ആന്റ് എ വീഡിയോയും ചര്‍ച്ചയാവുകയാണ്.

  അനുശ്രീയുടെ വിവാഹവും തുടര്‍ന്ന് ഭര്‍ത്താവ് വിഷ്ണുവുമായി പിരിഞ്ഞതുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ച് തന്നെയായിരുന്നു പലര്‍ക്കും അറിയാനുണ്ടായിരുന്നത്. വിഷ്ണുവുമായി ഒന്നിച്ച് ജീവിക്കുന്നത് കാണാനാണ് ആഗ്രഹം. അത് നടക്കുമോ, മോന് വേണ്ടി നിങ്ങള്‍ ഒന്നിക്കുമോ, അമ്മയുടെ പാത പിന്‍തുടരാതെ ഭര്‍ത്താവിനൊപ്പം ജീവിച്ചുകൂടെ എന്നൊക്കെയാണ് മിക്കവരുടേയും ചോദ്യങ്ങള്‍. അതിനിടയില്‍ വിഷ്ണുവിനെ മിസ്സ് ചെയ്യാറുണ്ടോ എന്ന് ചിലര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടുണ്ട്.

  Also Read: മമ്മൂക്കയോട് ആരാടാ എന്ന് ചോദിച്ചു; യേശുവിന്റെ ലുക്കും കയ്യിലിരിപ്പ് വേറെയും എന്ന് പറഞ്ഞ് അദ്ദേഹം പോയി!

  സീരിയലില്‍ കാണാന്‍ ആഗ്രഹം ഉണ്ട് എന്നാണ് തിരികെ വരിക? ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍ കൂടെ നിന്ന് ആശ്വസിപ്പിച്ചവര്‍ ആരൊക്കെ? സ്വത്ത് മാത്രം അല്ല ജീവിതപ്രശ്‌നം എന്നാണ് എനിക്ക് തോന്നുന്നത്..ശെരിയാണോ ? വിഷ്ണു കുഞ്ഞിനെ വന്നു കാണാറില്ലേ? അനുശ്രീ ഇപ്പോളും വിഷ്ണുവിനെ ഇഷ്ടമാണോ? എന്നൊക്കെ ചോദിക്കുന്നവരുമുണ്ട്.

  അതേസമയം അനുവിന്റെ രണ്ടാം വിവാഹത്തിന് സാധ്യതയുണ്ടോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. താരത്തോട് വിഷ്ണുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കണമെന്നും മകന് വേണ്ടിയെങ്കിലും ഒരുമിക്കണമെന്ന് ഉപദേശിക്കുന്നവരും ഒരുപാടുണ്ട്. കൂടുതല്‍ പേര്‍ക്കും അറിയാനുള്ളത് അനുവിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും വിഷ്ണുവുമായുള്ള ബന്ധത്തിന്റെ നിലവിലെ അവസ്ഥയും ഭാവിയുമൊക്കെ തന്നെയാണ്.

  അതേസമയം താരത്തോട് വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരുമോ എന്ന് ചോദിക്കുന്നവരും ഒരുപാടുണ്ട്. മകന്‍ വളര്‍ന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചുവരുമോ, സീരിയലില്‍ വീണ്ടും സജീവമാവുന്നത് എപ്പോഴാണ് എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അനു നല്ല നടിയാണെന്നും യൂട്യൂബ് വീഡിയോകള്‍ മാത്രം ചെയ്യാതെ ഉടനെ തന്നെ അഭിനയത്തിലേക്ക് തിരികെ വരണമെന്നും ആരാധകര്‍ പറയുന്നുണ്ട്. താരം ഇപ്പോള്‍ ദുബായിലാണുള്ളത്. അതിനാല്‍ അവിടെ തന്നെ സ്ഥിരതാമസമാകുമോ അതോ നാട്ടിലേക്ക് മടങ്ങി വരുമോ എന്നും ചോദിക്കുന്നവരുണ്ട്.

  അനുശ്രീയുടെ പ്രായത്തെ കുറിച്ചും പഠനത്തെ കുറിച്ചും ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. പോകാന്‍ ഇഷ്ടമുള്ള സ്ഥലത്തെ കുറിച്ചാണ് ഒരാളുടെ ചോദ്യം. ഇപ്പോള്‍ എത്രയാണ് ശരീര ഭാരം, ഗര്‍ഭിണിയായിരുന്നപ്പോള്‍ എത്രത്തോളം ഭാരം കൂടി, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിട്ടുണോ, അനുഭവം പറയാമോ എന്നിങ്ങനെയുള്ള വ്യക്തിപരമായ കാര്യങ്ങളും ചോദിക്കുന്നവരുണ്ട്. വിവാഹ ബന്ധം ട്രാജഡിയാവുമ്പോഴും വീട്ടുകാരെയും സമൂഹത്തെയും ഭയന്ന് വിവാഹ ബന്ധത്തില്‍ കഷ്ടപ്പെട്ട് നില്‍ക്കുന്ന പെണ്‍കുട്ടികളോട് എന്താണ് പറയാനുള്ളതെന്നായിരുന്നു മറ്റൊരു ചോദ്യം. എപ്പോഴെങ്കിലും അനു എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തോന്നിയിട്ടുണ്ടോ എന്നും ചോദിക്കുന്നവരുണ്ട്.

  താരത്തിന്റെ യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. എന്നാല്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടാനും വ്യൂവേഴ്‌സിനെ സ്വന്തമാക്കാനും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യൂട്യൂബില്‍ നിന്നുമുള്ള വരുമാനം എത്രയാണെന്ന് ചോദിക്കുന്നവരും എത്തിയിട്ടുണ്ട്. മകനെക്കുറിച്ചും ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. മോന്റെ സുഖവിവരങ്ങളാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

  അതേസമയം ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി അനു ഉടനെ തന്നെ എത്തുമെന്നാണ് അവര്‍ കരുതുന്നത്. വീഡിയോയിലൂടെയായിരിക്കും അനു മറുപടി നല്‍കുക. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ക്യാമറാമാനായ വിഷ്ണുവിനെയാണ് അനു വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറി കടന്നായിരുന്നു വിവാഹം. വീട്ടുകാര്‍ അറിയാതെ താരം ഇറങ്ങിപ്പോവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഈയ്യടുത്താണ് താരത്തിന് മകന്‍ പിറന്നത്. എന്നാല്‍ വിഷ്ണുവുമായി പിരിഞ്ഞിരിക്കുകയാണ് താന്‍ എന്നാണ് അനു പിന്നീട് അറിയിച്ചത്. വിഷ്ണുവുമായി പിരിഞ്ഞ അനു തന്റെ വീട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.

  Read more about: anusree
  English summary
  Anusree Is Having A Q And A With Fans And Everybody Wants To Know About Vishnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X