For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണുവുമായി ഇനി ഒന്നിക്കുമോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നിട്ട് കാര്യമില്ലെന്ന് അനുശ്രീ!

  |

  കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുശ്രീ. ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയിരുന്നു അനുശ്രീ. താരത്തിന്റെ വിവാഹവും വലിയ വാര്‍ത്തയായിരുന്നു. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇരുവരും വിവാഹം കഴിക്കുന്നതിന് അനുശ്രീയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതോടെ താരം വിഷ്ണുവിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനും ജനിച്ചിരുന്നു ഈയ്യടുത്ത്.

  Also Read: ഐശ്വര്യയ്ക്ക് എന്താണ് സംഭവിക്കുന്നത്? ആളെ മനസിലാകുന്നില്ല, മുഖം വൃത്തികേടാക്കി; ആശങ്കയോടെ ആരാധകര്‍

  എന്നാല്‍ ഇപ്പോള്‍ അനുശ്രീയും വിഷ്ണുവും അകന്നാണ് കഴിയുന്നത്. വിഷ്ണുവും താനും തമ്മില്‍ പിരിഞ്ഞതായി കഴിഞ്ഞ ദിവസം സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ വ്യ്ക്തമാക്കിയിരുന്നു. വിവാഹ മോചനത്തെക്കുറിച്ചും വീണ്ടും ഒരുമിക്കാനുള്ള സാധ്യതകളെക്കുറിച്ചുമൊക്കെ അനുശ്രീ സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  വിഷ്ണവുമായി ഇനി ഒന്നിക്കുമോയെന്നും അവതാരക അനുശ്രീയോട് ചോദിച്ചിരുന്നു. ഒന്നിക്കാന്‍ പറ്റും എന്ന സാഹചര്യമുള്ളിടത്തേ പ്രതീക്ഷ വെച്ചിട്ട് കാര്യമുള്ളൂ. അല്ലാത്ത ഇടത്ത് നമ്മള്‍ പ്രതീക്ഷ വെച്ചിട്ട് കാര്യമില്ല. അത് നടക്കൂലെന്നുള്ളത് ഇത്രയുള്ള ലൈഫില്‍ നമുക്ക് മനസിലായെന്നാണ് അനുശ്രീ പറയുന്നത്. അതേസമയം, സോഷ്യല്‍മീഡിയയെ പേടിച്ച് ഞാന്‍ ഇന്റര്‍വ്യൂ ഒന്നും കൊടുക്കാറില്ലായിരുന്നുവെന്നും അനുശ്രീ പറയുന്നുണ്ട്. ഇനി എന്തെങ്കിലും പറഞ്ഞാല്‍ ഇത് കുത്തിപ്പൊക്കിയായിരിക്കും അടുത്ത നെഗറ്റീവ് വരുന്നത്. ഭാവിയില്‍ ഞങ്ങള്‍ തമ്മിലുള്ള ഡിവോഴ്സിനായാലും അതൊരു പ്രശ്നമായി നില്‍ക്കാന്‍ പാടില്ലെന്നാണ് താരം പറയുന്നത്.

  Also Read: 99 ശതമാനം ചെയ്താലും ആ ഒരു ശതമാനത്തിൽ കുറ്റം പറയും; ബാലചന്ദ്ര മേനോനെക്കുറിച്ച് ഭാര്യ പറഞ്ഞത്

  എന്നെ മാത്രമല്ല ഇതെല്ലാം എന്റെ കുഞ്ഞിനേയും ബാധിക്കും. അവനേതെങ്കിലും ഒന്നില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യണം. ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അച്ഛന്‍. ഇപ്പോള്‍ പ്രായമായിട്ടില്ല. വളര്‍ന്നുവരുന്ന കാലത്തെ കാര്യമാണ് പറഞ്ഞതെന്നുമായിരുന്നു അനുശ്രീ പറഞ്ഞത്. നേരത്തെ തന്റെ യൂട്യൂബ് ചാനലിലൂടെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അനുശ്രീ തുറന്ന് പറഞ്ഞിരുന്നു. മകനായ ആരവിന്റെ നൂലുകെട്ട് വീഡിയോ പങ്കുവെച്ചായിരുന്നു അനുശ്രീ യൂട്യൂബ് ചാനലുമായെത്തിയത്. ചടങ്ങില്‍ വിഷ്ണു പങ്കെടുക്കാതിരുന്നതിനെക്കുറിച്ചായിരുന്നു വീഡിയോ കണ്ടവര്‍ ചോദിച്ചത്.

  എന്നാല്‍ വിഷ്ണുവിനെ വിളിച്ചിരുന്നുവെന്നും വന്നില്ലെന്നും പറഞ്ഞ അനുശ്രീ പിന്നീട് തങ്ങള്‍ക്കിടയിലെ പ്രശ്‌നത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു. തന്റെ വിവാഹം എടുത്ത് ചാട്ടമായിപ്പോയി എന്ന് പിന്നീട് തോന്നിയെന്നും താരം പറഞ്ഞിരുന്നു. നിന്റെ കൊച്ചിനെ കാണാനുള്ള അധികാരമില്ലെന്ന് ഞാനൊരിക്കലും വിഷ്ണുവിനോട് പറഞ്ഞിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കുന്നുണ്ട്. നീ വേണമെങ്കില്‍ വരികയും കുഞ്ഞിനെ കാണുകയും ചെയ്‌തോ, എനിക്ക് യാതൊരു പ്രശ്‌നമവുമില്ല. പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതില്ല. കാരണം വിഷ്ണുവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം വന്നാല്‍ മതിയെന്നാണ് പറഞ്ഞത് എന്നാണ് അനുശ്രീ വ്യക്തമാക്കുന്നത്.

  അഞ്ച് വര്‍ഷത്തെ പ്രണയവും ഒരു വര്‍ഷത്തെ ദാമ്പത്യ ജീവിതവുമായിരുന്നു തന്റേതെന്നും പക്ഷെ വിവാഹ ശേഷമുള്ള ജീവിതം വ്യത്യസ്തമായിരുന്നുവെന്നും അനുശ്രീ പറയുന്നുണ്ട്. പഴയ അനുശ്രീയെ താന്‍ മിസ് ചെയ്യുന്നുണ്ട്. പക്ഷെ ആ അനുശ്രീയെ പെട്ടെന്ന് തിരിച്ചു കിട്ടുക പ്രയാസമാണെന്നും എന്നാല്‍ താന്‍ തിരിച്ചുവരുമെന്നുമാണ് അനുശ്രീ പറയുന്നത്. തനിക്ക് കൂട്ടായി മകനുണ്ടെന്നും താരം പറയുന്നുണ്ട്.

  Read more about: anusree അനുശ്രീ
  English summary
  Anusree Says There Is No Hope To Reunite WIth Enstranged Husband Vishnu Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X