അമ്മേ ഞാന്‍ പോകുന്നു! മരിക്കും മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് അപര്‍ണ; ജോലിയും രാജിവച്ചു!
സീരിയില്‍ താരം അപര്‍ണ നായരുടെ മരണ വാര്‍ത്ത പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്വന്തം വീട്ടില്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമകളിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള അപര്‍ണ താരമാകുന്നത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. വില്ലത്തി വേഷങ്ങളാണ് അപര്‍ണയ്ക്ക് കയ്യടി നേടിക്കൊടുക്കുന്നത്. എന്തിനാണ് താരം ഇങ്ങനെ ജീവനൊടുക്കിയത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വലയുകയാണ് സുഹൃത്തുക്കളും പ്രേക്ഷകരുമെല്ലാം.
ഇതിനിടെ മരണത്തിന് മണിക്കൂറുകള്‍ മുമ്പ് അപര്‍ണ താന്‍ പോകുന്നതായി അമ്മയോട് പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപര്‍ണയുടെ അവസാന സന്ദേശം അമ്മയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരം അമ്മയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. താന്‍ പോകുന്നതായി അപര്‍ണ അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ അത് മരണത്തിലേക്കുള്ള പോക്കായിരിക്കുമെന്ന് അമ്മ നിനച്ചതേയില്ല.

അമ്മയെ വീഡിയോ കോള്‍ ചെയ്ത അപര്‍ണ വീട്ടിലെ ചില പ്രശ്‌നങ്ങള്‍ പറഞ്ഞ് സങ്കടപ്പെടുകയും കരയുകയും ചെയ്തിരുന്നു. പിന്നാലെ താരം ഫോണ്‍ കട്ടാക്കി. ഇതിന് ശേഷം അമ്മയ്ക്ക് ലഭിക്കുന്ന കോള്‍ മകളുടെ മരണ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ളതായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപര്‍ണ അമ്മയെ ഫോണ്‍ വിളിക്കുന്നത്. വൈകിട്ട് ആറരോടെയായിരുന്നു അത്. അധികം സംസാരിക്കാതെ തന്നെ ആ കോള്‍ കട്ടാക്കുകയും ചെയ്തു.
കുറച്ച് കഴിഞ്ഞാണ് അപര്‍ണയെ സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. രാത്രി ഏഴരയോടെയാണ് അപര്‍ണയെ കര്‍മന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. ഭര്‍ത്താവും മകളും ചേര്‍ന്നാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് തന്നെ അപര്‍ണ മരണത്തിന് കീഴടങ്ങിയിരുന്നു. താരം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അസാധാരണ മരണത്തിന് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
33 കാരിയായ അപര്‍ണയ്ക്ക് രണ്ട് മക്കളാണുള്ളത്. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് അപര്‍ണ മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ പോസ്റ്റുകളിലും മറ്റും വിഷാദവും നിരാശയും കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു അപര്‍ണയ്ക്ക്. താരത്തിന്റെ പോസ്റ്റുകളില്‍ നിന്നുമത് വ്യക്തമാണ്. അങ്ങനെയുള്ള അപര്‍ണ മരണത്തെ സ്വീകരിക്കാനുള്ള കാരണം എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അഭിനേത്രിയാണെങ്കിലും ആശുപത്രി ജീവനക്കാരിയും കൂടിയായിരുന്നു അപര്‍ണ. തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസ്പഷ്‌നിസ്റ്റായിരുന്നു അപര്‍ണ. ഒരു വര്‍ഷത്തോളം അപര്‍ണ ഇവിടെ ജോലി ചെയ്തിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് ആ ജോലി രാജിവച്ചു. മക്കളെ നോക്കാന്‍ മറ്റാരുമില്ലെന്ന് പറഞ്ഞായിരുന്നു രാജി വച്ചത്. ഇതേ ആശുപത്രിയിലേക്കാണ് അപര്‍ണയെ ഇന്നലെ രാത്രി എത്തിക്കുന്നത്. ഇവിടെ വച്ച് തന്നെയാണ് താരം മരിച്ചതായി സ്ഥിരീകരിക്കുന്നതും.
ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളാണ് അപര്‍ണയെ താരമാക്കുന്നത്. പോലീസ് വേഷത്തിലും അപര്‍ണ കയ്യടി നേടിയിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, അച്ചായന്‍സ്, മുദ്ദുഗൗ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സഞ്ജിത്താണ് അപര്‍ണയുടെ ഭര്‍ത്താവ്. രണ്ട് മക്കളാണ് ദമ്പിതള്‍ക്കുള്ളത്. അപര്‍ണയുടെ മരണത്തില്‍ അനുശോചനവുമായി സീരിയില്‍ രംഗത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications











