അവളവിടെക്കിടന്ന് ചാവട്ട് എന്നവന്‍ പറഞ്ഞു! അപര്‍ണയുടെ കാലില്‍ വീണ് കരഞ്ഞ് ഭര്‍ത്താവ്; ഇത് കുറ്റബോധമോ?

സിനിമകളിലൂടേയും സീരിയലുകളിലൂടേയും പരിചിതയായി മാറിയ നടിയാണ് അപര്‍ണ നായര്‍. കഴിഞ്ഞ ദിവസമായിരുന്നു അപര്‍ണ ആത്മഹത്യ ചെയ്തത്. അപര്‍ണയുടെ മരണം സീരിയില്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ അപര്‍ണയെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപര്‍ണയുടെ മരണത്തിന് പിന്നാലെ എല്ലാവരും ചോദിച്ചത് എന്തിന് അപര്‍ണ ഇങ്ങനൊരു കടും കൈ ചെയ്തുവെന്നായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ അപര്‍ണ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ താരം കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത വിഷാദത്തിലൂടേയും നിരാശയിലൂടെയുമാണ് കടന്നു പോയിരുന്നത് എന്നാണ് പോസ്റ്റുകള്‍ വിലയിരുത്തി സോഷ്യല്‍ മീഡിയ പറയുന്നത്.

Aparna Nair

അപര്‍ണയുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കെ ഇപ്പോഴിതാ അപര്‍ണയുടെ ്അമ്മയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അപര്‍ണയുടെ ഭര്‍ത്താവ് സഞ്ജിത്തിനെയാണ് അമ്മ പഴിക്കുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മയുടെ പ്രതികരണം. മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്യുകയും താന്‍ പോവുകയാണെന്ന് പറയുയും ചെയ്തിരുന്നു.

മരിക്കുന്നതിന്റെ അന്ന് രാവിലെ അവള്‍ ഇവിടെ വന്ന് സന്തോഷമായി ഇറങ്ങിപ്പോയതാണ്. വൈകുന്നേരമായപ്പോള്‍ എന്നെ വിളിച്ചു പറയുകയാണ്.. 'അമ്മാ.. ഞാന്‍ പോവുന്ന്,എനിക്കിത് പറ്റത്തില്ലെ'ന്ന്. അവര് തമ്മില്‍ എന്തോ പ്രശ്‌നമുണ്ടായി'' എന്നാണ് അമ്മ മകളുടെ മരണത്തെക്കുറിച്ച് പറയുന്നത്. അപര്‍ണയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് അപര്‍ണ പറയുന്നത്.

മക്കളേ നീ സമാധാനപ്പെട്. നീ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്ന് താന്‍ മകളോട് അപ്പോഴൊക്കെ പറയാറുണ്ടായിരുന്നുവെന്നാണ് അമ്മ പറയുന്നത്. മകള്‍ ഒരുപാട് മാനസിക സംഘര്‍ഷം അനുഭവിച്ചിട്ടുണ്ടാകണം എന്നാണ് അമ്മ പറയുന്നത്. ഭര്‍ത്താവ് കാരണം ഒരുപാട് ദുഖവും വിഷമവും ഉണ്ടായിട്ടുണ്ട്. ഇത്രയും പറഞ്ഞിട്ട് ഞാന്‍ പോവുകയാണെന്ന് പറഞ്ഞുവെന്നാണ് അമ്മ പറയുന്നത്. അപര്‍ണ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ താന്‍ സഞ്ജിത്തിനെ വിളിച്ചിരുന്നുവെന്നും അപര്‍ണയുടെ അമ്മ പറയുന്നു.

'അവള്‍ അവിടെക്കിടന്ന് ചാവട്ട്, എനിക്ക് വയ്യ നോക്കാന്‍' എന്ന് പറഞ്ഞ് ഇളയ കുട്ടിയുമായി അവന്‍ പുറത്തേക്കിറങ്ങി നില്‍ക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവിന്റെ പ്രതികരണത്തെക്കുറിച്ച് അമ്മ പറയുന്നത്. സഞ്ജിത്തിനോട് നീ കതക് തല്ലിപ്പൊട്ടിച്ചെങ്കിലും നോക്കെന്ന് പറഞ്ഞു. അതും കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞാണ് അവന്‍ നോക്കിയതെന്നും അപ്പോഴേക്കും തന്റെ മകള്‍ പോയിരുന്നുവെന്നും അമ്മ പറയുന്നു.

Aparna Nair

തന്റെ കുടുംബത്തെ ഏറെ സ്‌നേഹിച്ചിരുന്നു അപര്‍ണ. മക്കളായിരുന്നു അപര്‍ണയുടെ ലോകം. അധികമാരോടും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു അപര്‍ണ. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭര്‍ത്താവിന്റെ അമിതമദ്യപാനമാണ് അപര്‍ണയുടെ ആത്മഹത്യയുടെ കാരണം. അപര്‍ണയുടെ മൃതദേഹം ദഹിപ്പിക്കാനായി എടുക്കുന്നതിന് മുമ്പായി കാലില്‍ വീണ് കരയുന്ന ഭര്‍ത്താവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം, അപര്‍ണയുടെ മരണത്തില്‍ ഭര്‍ത്താവ് സഞ്ജിത്തിനെതിരെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം തളിയല്‍ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയില്‍ അപര്‍ണയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ അതേ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു അപര്‍ണ. പതിനഞ്ച് ദിവസം മുമ്പാണ് അപര്‍ണ ഈ ജോലിയില്‍ നിന്നും രാജിവെക്കുന്നത്. മക്കളെ നോക്കാന്‍ ആരുമില്ലെന്ന് പറഞ്ഞായിരുന്നു രാജി. അങ്ങനെയുള്ള അപര്‍ണ മക്കളെ ഈ ലോകത്ത് തനിച്ചാക്കി പോയിരിക്കുകയാണ്.

More from Filmibeat

Read more about: aparna nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X