കുറെയധികം സ്വപ്നങ്ങളുമായി തുടങ്ങിയ ദാമ്പത്യ ജീവിതം, അപർണയെ അലട്ടിയത് അതെല്ലാം; ഓർമകളിൽ പ്രിയപ്പെട്ടവർ!
സീരിയലുകളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് അപർണ നായർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ആത്മഹത്യ ചെയ്യുകയായിരുന്നു താരം. സീരിയൽ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് അപർണയുടെ മരണം. നടിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബവും പ്രിയപ്പെട്ടവരുമെല്ലാം. അപർണ എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് എല്ലാവരും ചോദിക്കുന്നത്.
മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു അപർണ. മകളുടെ ചിത്രമടക്കം നടി പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നടിയെ പിന്തുടരുന്നവരൊന്നും മരണവാർത്ത വിശ്വസിച്ചിരുന്നില്ല. എന്നാല്‍ താരം കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത വിഷാദത്തിലൂടേയും നിരാശയിലൂടെയുമാണ് കടന്നു പോയിരുന്നത് എന്നാണ് പോസ്റ്റുകള്‍ വിലയിരുത്തി സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം അപർണയെ കുറിച്ച് പ്രിയപ്പെട്ടവർ പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.

അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയാണ് അപർണ എന്നാണ് അടുത്തറിയുന്നവർ എല്ലാം പറയുന്നത്. എന്നാൽ എല്ലാവരോടും സ്നേഹമുള്ള വ്യക്തിയായിരുന്നു നടി. പ്രിയപ്പെട്ടവർ അപ്പുക്കുട്ടൻ എന്നാണ് അപർണയെ വിളിച്ചിരുന്നത്. ജീവിതത്തിൽ ഏറെ സ്വപ്നങ്ങളുമായി ജീവിച്ച അപർണ, ഇന്നല്ലെങ്കിൽ നാളെ തന്റെ ജീവിത പ്രശ്നങ്ങൾ തീരും എന്നാണ് വിശ്വസിച്ചിരുന്നതെന്ന് പ്രിയപ്പെട്ടവർ പറയുന്നു.
സഞ്ജിത്തുമായി അപർണയുടെ രണ്ടാം വിവാഹമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിവാഹബന്ധം പരാജയമായതിനെ തുടർന്നാണ് അപർണ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. സഞ്ജിത്തും മറ്റൊരു ബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു. കുറെയധികം സ്വപ്നങ്ങളുമായിട്ടാണ് അപർണ ജീവിതം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ഉണ്ടായ ചില കുടുംബ പ്രശ്നങ്ങൾ അപർണയെ അലട്ടി.
സഞ്ജിതിന്റെ മദ്യപാനവും, കുടുംബത്തിന് അകത്തുണ്ടായ മറ്റുചില വിഷയങ്ങളുമാണ് അപർണയെ കൂടുതൽ തളർത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വീട്ടുകാർ ഇടപെട്ട് അത് ശരിയാക്കാൻ ശ്രമിക്കുകയും വീണ്ടും അവർ ഒരുമിച്ചു ജീവിച്ചു തുടങ്ങുകയും ചെയ്തു. എന്നാൽ ഇളയ മകൾ ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തു എന്നാണ് പറയപ്പെടുന്നത്.
സെറ്റിൽ എത്തിയാൽ അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരി ആയിരുന്നു അപർണ എന്നാണ് സഹപ്രവർത്തകർ പറയുന്നത്. സെൽഫിയോ വീഡിയോയോ എടുക്കാൻ വിളിച്ചാൽ വരും അതെടുക്കും വീണ്ടും എവിടെ എങ്കിലും ഒഴിഞ്ഞകോണിൽ പോയിരിക്കും. പിന്നീട് അപർണയുടെ ടൈം ആകുമ്പോൾ ഏറെ പ്രസരിപ്പോടെ വരും അഭിനയിക്കും അതായിരുന്നു താരത്തിന്റെ രീതിയെന്ന് പറയുന്നു.

അപർണ അഭിനയം തുടരുന്നതിൽ സഞ്ജിത്തിന് എതിർപ്പുണ്ടായിരുന്നുവെന്നും അപർണയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ അപർണ ഒരു ആശുപത്രിയിൽ റിസപ്ഷനിസ്റ്റായും ഇതേസമയം ജോലി ചെയ്തിരുന്നു. മക്കളെ നോക്കാൻ ആളില്ലാത്തയതോടെയാണ് അടുത്തിടെ താരം ആ ജോലി രാജിവച്ചത്.
അതേസമയം അപര്‍ണയുടെ അവസാന സന്ദേശം അമ്മയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരം അമ്മയെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. താന്‍ പോകുന്നതായി അപര്‍ണ അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ അത് മരണത്തിലേക്കുള്ള പോക്കാണെന്ന് അമ്മ കരുതിയില്ല. അമ്മയെ വീഡിയോ കോള്‍ ചെയ്ത അപര്‍ണ വീട്ടിലെ ചില പ്രശ്‌നങ്ങള്‍ പറഞ്ഞ് സങ്കടപ്പെടുകയും കരയുകയും ചെയ്തിരുന്നു. പിന്നാലെ താരം ഫോണ്‍ കട്ടാക്കി. ഇതിന് ശേഷം അമ്മയ്ക്ക് ലഭിക്കുന്ന കോള്‍ മകളുടെ മരണ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ളതായിരുന്നു.


Click it and Unblock the Notifications











