ഒരു കുഞ്ഞൊക്കെ വേണ്ടേ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികളുമായി അപ്‌സരയും ആല്‍ബിയും

മലയാളികള്‍ക്ക് സുപരിചിതയാണ് അപ്‌സര. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അപ്‌സര മലയാളികളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയായി മാറുന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് സീരിയലുകളുടെ ഭാഗമായിട്ടുണ്ട് അപ്‌സര. പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് അപ്‌സര ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടാണ് താരം സാന്ത്വനം എന്ന ജനപ്രീയ പരമ്പരയിലേക്ക് എത്തുന്നത്.

സാന്ത്വനത്തില്‍ ജയന്തി എന്ന വില്ലത്തിയായി മിന്നും പ്രകടനമാണ് അപ്‌സര കാഴ്ചവെക്കുന്നത്. ജയന്തിയായി എത്തി കയ്യടി നേടിയതോടെ അപ്‌സര മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് അപ്‌സര. താരത്തിന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ക്യൂ ആന്റ് എ

ഇപ്പോഴിതാ അപ്‌സര തന്റെ യൂട്യൂബ് ചാനല്‍ പങ്കുവച്ച ക്യൂ ആന്റ് എ വീഡിയോ സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ജയന്തി എന്ന ക്യാരക്ടറിനെ കുറിച്ച് മോശം കമന്റുകള്‍ വന്നാല്‍ വിഷമം തോന്നാറില്ലെന്നാണ് അപ്‌സര പറയുന്നത്. പുറത്തൊക്കെ പോകുമ്പോള്‍ ജയന്തി അല്ലെ നിക്കുന്നത്, എന്ന രീതിയില്‍ ആളുകള്‍ തുറിച്ചു നോക്കാറുണ്ട്. എന്നാല്‍ ഞാന്‍ അവരെ നോക്കി ചിരിക്കുമ്പോള്‍ എന്റെ അടുത്ത് വന്നു ഓ ഇത്രയും പാവം ആണോ എന്നും ചോദിക്കാറുണ്ടെന്നാണ് അപ്‌സര പറയുന്നത്.

താന്‍ ഒരുപാട് യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. ആല്‍ബി ചേട്ടന്‍ ആണ് എന്റെ ആ ഇഷ്ടങ്ങള്‍ എല്ലാം സാധിച്ചു തന്നതെന്നും എന്നാല്‍ ഫുഡിങ്ങിന്റെ കാര്യത്തില്‍ ഞങ്ങള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ള ആളുകളാണെന്നും അപ്‌സര പറയുന്നു. ഈയ്യടുത്തായിരുന്നു അപ്‌സരയും ആല്‍ബിയും വിവാഹിതരായത്. വിവാഹം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.

ഉത്തരവാദിത്വം

പ്ലസ് റ്റു കഴിഞ്ഞ ശേഷം ഡിപ്ലോമ കോഴ്‌സ് ആണ് ചെയ്തത്. പക്ഷെ പഠിച്ച പ്രൊഫെഷനുമായി ബന്ധപ്പെട്ട വര്‍ക്ക് അല്ല ഞാന്‍ ചെയ്യുന്നത് എന്നാണ് തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ആല്‍ബി പറയുന്നത്. ഡിഗ്രി കംപ്ലീറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് അപ്‌സര പറഞ്ഞത്. ഞങ്ങള് രണ്ടുപേര്‍ക്കും കോമണ്‍ ആയി ഇഷ്ടമുള്ളത് സിനിമയാണ്. വീഡിയോ എടുക്കുമ്പോള്‍ മാത്രമാണ് കോമഡി. അല്ലാത്ത സമയം വളരെ സീരിയസ് ആണ്. കുടുംബജീവിതത്തില്‍ ഏറ്റവും അധികം ഉത്തരവാദിത്വം അപ്‌സരയ്ക്കാണെന്നും ദമ്പതികള്‍ പറയുന്നു.

എപ്പോ വരും എന്ന ചോദ്യം

ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കാന്‍ ആകുന്നത് സ്ത്രീയ്ക്കാണ്. എന്റെ വീട്ടില്‍ അമ്മയായിരുന്നു എല്ലാം നോക്കിയിരുന്നതെന്നും ആല്‍ബി പറയുന്നത്. പിന്നെ എന്റെ സ്വാതന്ത്ര്യത്തില്‍ ചില കൈ കടത്തലുകള്‍ കടത്താറുണ്ട് എന്ന് ആല്‍ബി പറയുമ്പോള്‍ അത് മറ്റൊന്നുമല്ല, കൂട്ടുകാരുടെ ഒപ്പം എവിടെ എങ്കിലും പോകുമ്പോള്‍ എപ്പോ വരും എപ്പോ വരും എന്ന ചോദ്യം മാത്രമാണ് ഞാന്‍ ചോദിക്കാറുള്ളതെന്ന് പറഞ്ഞു കൊണ്ട് അപ്‌സര വ്യക്തത വരുത്തുന്നുണ്ട്. എന്നാലിപ്പോഴത് ശീലമായെന്നും അതിനാല്‍ ചോദ്യം തന്നെ ഒഴിവാക്കിയെന്നും അപ്‌സര പറയുന്നുണ്ട്.

ഒരു കുഞ്ഞൊക്കെ വേണ്ടേ

ഒരു കുഞ്ഞൊക്കെ വേണ്ടേ എന്നാണ് ഒരുപാട് ആളുകള്‍ ചോദിക്കുന്നത്. അതിനുള്ള ഉത്തരം വീഡിയോയുടെ അവസാനം പറയാം എന്ന് ഇരുവരും വീഡിയോയുടെ തുടക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അവസാന ഭാഗത്തിലേക്ക് എത്തുമ്പോള്‍ അതേക്കുറിച്ച് ഇരുവരും സംസാരിക്കുന്നില്ല. ഇതോടെ ഇത്രയും കാത്തിരുന്നിട്ടും അത് പറയാതെ പോയത് ശരി ആയില്ല എന്ന് നിരാശപ്പെടുകയാണ് ആരാധകര്‍. അതേക്കുറിച്ച് ഇരുവരും അടുത്ത ഭാഗത്തില്‍ സംസാരിക്കുമെന്നാണ് കരുതപ്പെടുന്നത്. തുടരും എന്ന് പറഞ്ഞു കൊണ്ടാണ് ഈ വീഡിയോ അവസാനിക്കുന്നത്.

അതേസമയം സാന്ത്വനത്തില്‍ പുതിയ കുത്തിത്തിരിപ്പുമായി അപ്സരയുടെ ജയന്തി എത്തിയിട്ടുണ്ട്. പുതിയ ട്വിസ്റ്റോടെ പരമ്പര സംഭവബഹുലമായി മാറിയിരിക്കുകയാണ്.

Read more about: Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X