For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്‌സരയ്ക്ക് വിശേഷം? പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹമെന്ന് താരങ്ങൾ; ഒടുവിൽ ആരാധകരുടെ സംശയങ്ങൾക്ക് മറുപടി!

  |

  കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് അപ്‌സര രത്‌നാകരന്‍. സാന്ത്വനം, പൗര്‍ണ്ണമിതിങ്കള്‍ തുടങ്ങിയ പരമ്പരകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയുമാണ് അപ്‌സര പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. നിലവിൽ സാന്ത്വനം എന്ന പരമ്പരയിലാണ് അപ്‌സര അഭിനയിക്കുന്നത്. ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് അപ്‌സര എത്തുന്നതെങ്കിലും അപ്സരയ്ക്ക് ഒരുപാട് പ്രേക്ഷക പ്രശംസ ലഭിച്ച കഥാപാത്രമാണിത്.

  സോഷ്യൽ മീഡിയയിലും യൂട്യുബിലും ഒക്കെ സജീവമാണ് അപ്‌സര. അപ്‌സരയെ പോലെ തന്നെ ഭർത്താവ് ആൽബിയും പ്രേക്ഷകർക്ക് ഇന്ന് സുപരിചിതനാണ്. സംവിധായകനായ ആൽബിയും അപ്‌സരയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വീട്ടുകാരുടെ സമ്മതപ്രകാരം ആയിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷമാണ് നടി തന്റെ കൂടുതൽ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്.

  Also Read: ഗര്‍ഭിണിയായി അഞ്ചാം ദിവസം ഭര്‍ത്താവിനെ നഷ്ടപ്പെട്ടു; അവിനാഷുമായി ഉണ്ടായിരുന്ന ജീവിതത്തെ കുറിച്ച് നേഹ അയ്യര്‍

  ഇപ്പോഴിതാ, ഇവർ യൂട്യൂബ് ചാനലിൽ പങ്കുവച്ച ഏറ്റവും പുതിയ വീഡിയോ വൈറലാവുകയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരങ്ങൾ. കഴിഞ്ഞ ആഴ്ച ഇവർ പങ്കുവച്ച ഇതിന്റെ ആദ്യ ഭാഗം വൈറലായി മാറിയിരുന്നു. ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന് ഒരുപാട് ആളുകൾ ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരം വീഡിയോയുടെ അവസാനം പറയാം എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ വീഡിയോ ആണ് വൈറലായത്.

  എന്നാൽ അതേ കുറിച്ചൊന്നും ഇരുവരും സംസാരിച്ചിരുന്നില്ല. ഇത്രയും കാത്തിരുന്നിട്ടും അത് പറയാതെ പോയത് ശരി ആയില്ല എന്ന പരാതിയുമായി ആരാധകർ എത്തിയിരുന്നു. പുതിയ വീഡിയോയിൽ അതിനുള്ള മറുപടി ഉൾപ്പെടെ ഇരുവരും നൽകുന്നുണ്ട്.

  ജീവിതത്തിലെ മറക്കാനാവാത്ത സംഭവം എന്താണെന്ന ചോദ്യത്തിന് അത് അച്ഛന്റെ വേർപാട് ആണെന്നാണ് അപ്‌സര പറഞ്ഞത്. ആൽബിയിലെ ഇഷ്ടമുള്ള സ്വഭാവം ചോദിച്ചപ്പോൾ എവിടെ പോകാമെന്ന് പറഞ്ഞാലും മടി കാണിക്കാതെ കൂടെ വരുമെന്ന ക്വാളിറ്റിയാണ് അപ്‌സര പറഞ്ഞത്. എന്ത് കാര്യത്തിന് വിളിച്ചാലും ആൾ റെഡിയാണ് എന്നതാണ്.

  അപ്‌സരയിൽ ഇഷ്ടപ്പെട്ട സ്വഭാവമായി ആൽബി പറയുന്നത് എല്ലാ കാര്യങ്ങൾക്കും നൽകുന്ന പ്രോത്സാഹനമാണ്. ഒരു കാലാകാരന് ഏറ്റവും അത്യാവശ്യം അതാണെന്നും അക്കാര്യത്തിൽ അപ്‌സര നൽകുന്ന പിന്തുണ വലുതാണെന്നും ആൽബി പറഞ്ഞു.

  പര്സപരം അടുത്ത് അറിഞ്ഞ് വിവാഹം കഴിച്ചവരാണ് ഞങ്ങൾ. അതുകൊണ്ടാണ് ഇപ്പോഴും നല്ല സ്നേഹത്തോടെ മുന്നോട്ട് പോകുന്നത്. ഞങ്ങൾ തമ്മിൽ നല്ല രീതിയിൽ വഴക്കുണ്ടാക്കാറുണ്ട്. ഞങ്ങളുടെ സഹൃദവലയത്തിൽ പോലും ഞങ്ങളെ പോലെ വഴക്കുണ്ടാക്കുന്നവർ ഇല്ല പക്ഷെ ഒരിക്കൽ പോലും ഞങ്ങൾ മാറിനിന്നിട്ടില്ലെന്നും ഇരുവരും പറയുന്നുണ്ട്.

  'അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ അഭിനയത്തിലേക്ക് വരില്ലായിരുന്നു. ആൽബി ചേട്ടനെ കാണില്ലായിരുന്നു. ഇത് വിധിയാണ് പക്ഷെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇത് സംഭവിക്കുമെന്ന് തോന്നുന്നില്ല. കാരണം അച്ഛന് ഇഷ്ടമല്ല. അമ്മ കെപിഎസിയിൽ നാടക ആർട്ടിസ്റ്റായിരുന്നു വിവാഹശേഷം ആണ് അത് നിർത്തിയത്. അച്ഛൻ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. കളിക്കാൻ പോലും വിടില്ലായിരുന്നു,' എന്ന് അപ്‌സര പറഞ്ഞു.

  Also Read: എന്റെ വണ്ടിയില്‍ കത്തിയും പെപ്പര്‍ സ്‌പ്രേയുമുണ്ട്! സിനിമയില്‍ സ്ത്രീ സുരക്ഷയാണോ? വീണ നായര്‍ പറയുന്നു

  അവസാനം കുഞ്ഞിനെ കുറിച്ചും അപ്‌സരയും ആൽബിയും സംസാരിക്കുന്നുണ്ട്. ഞങ്ങൾക്ക് ഒരു വർഷം കഴിഞ്ഞു കുഞ്ഞു മതി എന്നായിരുന്നു. ഇതൊക്കെ സംഭവിക്കുമ്പോൾ അങ്ങ് സംഭവിക്കുന്നതല്ലേ. ഇപ്പോൾ വിശേഷം ഒന്നും ആയിട്ടില്ല. ഉണ്ടാകുമ്പോൾ ഉറപ്പായും നിങ്ങളുമായി ഷെയർ ചെയ്യും എന്നാണ് ഇവർ പറഞ്ഞത്.

  ഞങ്ങൾക്ക് പെൺകുഞ്ഞു വേണം എന്നാണ്. ഒരുക്കി ഒക്കെ നടക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് എന്ന് അപ്സര പറയുമ്പോൾ ഞങ്ങളുടെ വീട്ടിൽ എല്ലാം ആൺപിള്ളേർ ആണ് അതുകൊണ്ടു ഒരു മോൾ വേണം എന്നാണ് ആഗ്രഹം എന്നാണ് ആൽബി പറയുന്നത്. അതേസമയം, രണ്ടുപേർക്കും ആൺ കുട്ടി ആയാലും പെൺകുട്ടി ആയാലും ഇഷ്ടമാണെന്നും പറയുന്നുണ്ട്.

  Read more about: serial actress
  English summary
  Apsara And Alby Opens Up About Their Baby Planning In Latest Q & A Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X