അപ്‌സരയെപ്പോലെ ഒരു മകള്‍ ജനിക്കണം എന്നാഗ്രഹിച്ചു; പ്രൊപ്പോസ് ചെയ്തത് കല്യാണാലോചന മുടങ്ങിയപ്പോള്‍

സാന്ത്വനത്തിലെ ജയന്തിയായി എത്തിയ ആരാധകരുടെ കയ്യടി നേടിയ അപ്‌സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. വര്‍ഷങ്ങളുടെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം അപ്‌സരയും ആല്‍ബിയും മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

8 വര്‍ഷം മുന്‍പൊരു ഷോയില്‍ വെച്ചായിരുന്നു തങ്ങള്‍ ആദ്യമായി കണ്ടതെന്നാണ് അപ്‌സരയും ആല്‍ബിയും പറയുന്നത്. ഉള്ളത് പറഞ്ഞാല്‍ സീരിയല്‍ ചെയ്യുമ്പോഴാണ് അപ്സരയുമായി അടുത്ത് പരിചയപ്പെടുന്നത്. അപ്സരയ്ക്ക് വയസൊക്കെ കൂടുന്നുണ്ടെങ്കിലും പക്വത കൂടുന്നുണ്ടായിരുന്നില്ലെന്നാണ് ആല്‍ബി തമാശയായി പറയുന്നത്. കൈരളി ചാനലിലെ ക്രൂ മെമ്പേഴ്സുമായി നല്ല കൂട്ടാണ്. ലൊക്കേഷനാണെന്ന് തോന്നാറില്ല, വീട് പോലെയാണ് ഫീല്‍ ചെയ്യാറുള്ളത്. 50 പേരോളമുള്ള ലൊക്കേഷനില്‍ ആകെയൊരു പെണ്‍കുട്ടിയേയുള്ളൂ. അപ്സരയെ പേടിച്ച് അവരാരും ഉച്ചയ്ക്ക് ഉറങ്ങാറില്ലെന്നുമായിരുന്നുവെന്നും ആല്‍ബി ചിരിച്ചു കൊണ്ട് പറയുന്നു.

Apsara

കുട്ടിയുണ്ടാവുകയാണെങ്കില്‍ അപ്സരയെപ്പോലൊരു കുട്ടിയുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു എന്നും ആല്‍ബി പറയുന്നു. പെണ്‍കുട്ടി ജനിക്കണമെന്നാണ് ആഗ്രഹം. എപ്പോഴും കിലുകിലാന്ന് പറഞ്ഞ് സംസാരിക്കണം. അതിന് ചേട്ടന്‍ എന്നെ കെട്ടണ്ടേയെന്നായിരുന്നു അപ്സര തിരിച്ച് ചോദിച്ചതെന്നും അവര്‍ പറയുന്നു. അതേസമയം നേരത്തെയും പ്രണയമൊക്കെയുണ്ടായിരുന്നു. പ്രണയകഥകളെക്കുറിച്ചൊക്കെ തനിക്ക് അറിയാമെന്നും അപ്സര പറഞ്ഞിരുന്നു. പൂനെയിലൊരു പെണ്‍കുട്ടിയെ കാണാനായി പോയിരുന്നു. ഷൂട്ട് നടന്നോണ്ടിരിക്കുന്നതിനിടയിലായിരുന്നു. അത് വേണ്ടെന്ന് വെച്ചതിന് ശേഷമായാണ് തന്നെ പ്രൊപ്പോസ് ചെയ്തതെന്നും അപ്സര പറയുന്നു

വിവാഹം നവംബറില്‍ നടത്തിയതിനെക്കുറിച്ചും താരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഡിംസംബറില്‍ നോയമ്പായതിനാല്‍ കല്യാണം പറ്റില്ല. ജനുവരി എന്റെ പിറന്നാളായതിനാല്‍ അതും പറ്റില്ല. ഫെബ്രുവരിയിലേക്ക് പോവുന്നതിനോട് ഇവരുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അങ്ങനെയാണ് തങ്ങള്‍ വിവാഹം നവംബറിലേക്ക് മാറ്റിയതെന്ന് അവര്‍ പറയുന്നു. നേരത്തെ തന്നെ കല്യാണത്തെക്കുറിച്ചും ഒന്നിച്ച് ജീവിക്കുന്നതിനെക്കുറിച്ചും തീരുമാനിച്ചിരുന്നുവെന്നും രണ്ടാള്‍ക്കും ഷൂട്ടാണ്, അത് കഴിഞ്ഞ് ഹണിമൂണിന് പോവുമെന്നും അപ്‌സര പറയുന്നുണ്ട്.

അതേസമയം, ചിപ്പി, ഗോപിക, ഗിരീഷ് നമ്പ്യാര്‍,യതി കുമാര്‍ എന്നിങ്ങനെ സാന്ത്വനത്തിലെ മിക്കതാരങ്ങളും വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരത്തിന് എത്തിയിരുന്നു. എന്നാല്‍ സജിനും ഷഫ്‌നയും മാത്രം എത്തിയിരുന്നില്ല. സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സജിന്‍. ശിവന്‍ എന്ന കഥാപാത്രത്തിന് കുടുംബപ്രേക്ഷകരുടെ ഇടയിലും യൂത്തിനിടയിലും ആരാധകരുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിനും അപ്‌സര അഭിമുഖത്തില്‍ മറുപടി നല്‍കുന്നുണ്ട്. 'ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്ന സാന്ത്വനം, സെലിബ്രിറ്റി കിച്ചണ്‍ മാജിക്, കഴിഞ്ഞ പൗര്‍ണ്ണമിത്തിങ്കള്‍ തുടങ്ങിയ സീരിയലിലെ താരങ്ങളെ മാത്രമേ കല്യാണത്തിന് ക്ഷണിച്ചിരുന്നുള്ളൂവെന്നാണ് അപ്‌സര പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്. പിന്നെ വരാന്‍ പറ്റാത്തത് അവരുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാവും. പിന്നെ എന്താണ് വരാത്തത് എന്ന് ഞാന്‍ ചോദിച്ചില്ല. പെട്ടെന്ന് അവര്‍ക്ക് എന്തെങ്കിലും ഒരു അത്യാവശ്യം ഉണ്ടായിരിക്കാമെന്നും അപ്‌സര പറയുന്നു. വരാത്തവരെ ഓര്‍ത്ത് തനിക്ക് വിഷമം ഇല്ലെന്നും അപ്‌സര പറയുന്നുണ്ട്. പിന്നീട് ആല്‍ബിയും സജിന്‍ വരാത്തതിനെ കുറിച്ച് പറഞ്ഞിരുന്നു. സജിന്‍ തങ്ങളുടെ നാട്ടുകാരനാണ്. വേറെ വഴിയ്ക്കും അദ്ദേഹത്തെ അറിയാം. നമുക്ക് ഏറെ ഇഷ്ടമാണ്. സജിന്‍ വരാത്തത് തിരക്ക് കൊണ്ടായിരിക്കും. വരാത്തവരെ കുറിച്ച് സംസാരിക്കുന്നതിനെക്കാളും വന്നവരെ കുറിച്ച് പറയുന്നതായിരിക്കും നല്ലത്. സജിനൊക്കെ വരുമെന്നും ആല്‍ബി അഭിമുഖത്തില്‍ പറയുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X