എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ തന്ന കഥാപാത്രം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അപ്‌സര, കുറിപ്പ് വൈറൽ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അപ്‌സര രത്‌നാകരന്‍. സാന്ത്വനം, പൗര്‍ണ്ണമിത്തിങ്കള്‍ തുടങ്ങിയ പരമ്പരകളിലൂടെയാണ് അപ്‌സര പ്രേക്ഷക ശ്രദ്ധനേടുന്നത്. നിലവിൽ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടി. അപ്‌സരയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷമാണിത്.
നെഗറ്റീവ് കഥാപാത്രമാണെങ്കിലും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ ജയന്തി എന്ന കഥാപാത്രത്തിലൂടെ അപ്‌സരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ സാന്ത്വനത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിനായി പോകുന്ന വിശേഷങ്ങൾ അപ്‌സര പങ്കുവച്ചിരുന്നു. ഷൂട്ടിങ്ങിനായി ആവശ്യമായ വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതും ഒരുങ്ങുന്നതും ഒക്കെയായിരുന്നു വീഡിയോ.

ഭർത്താവ് ആൽബിയും അപ്‌സരയ്ക്കൊപ്പം ഉണ്ടായിരിന്നു. അപ്‌സരയെ പോലെ ഭർത്താവ് ആൽബിയും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതനാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷമാണ് തന്റെ കൂടുതൽ വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാൻ തുടങ്ങിയത്. അടുത്തിടെ ഇവർ തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു.

ഇപ്പോഴിതാ, സാന്ത്വനത്തിന്റെ 2022 ലെ അവസാന ഷെഡ്യൂൾ പൂർത്തിയായ സന്തോഷം പങ്കുവച്ച് അപ്‌സര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന കഥാപാത്രമാണ് ജയന്തിയെന്നും കഥാപാത്രത്തെ സ്വീകരിച്ച അംഗീകരിച്ച പ്രേക്ഷകർക്ക് എല്ലാം നന്ദി പറഞ്ഞും കൊണ്ടാണ് അപ്‌സരയുടെ പോസ്റ്റ്.
സാന്ത്വനം 2022 അവസാന ഷെഡ്യൂൾ, ഇനി അടുത്ത വർഷം കാണമെന്നു പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ തന്ന കഥപത്രമാണ് ജയന്തി. അതിനുളള അവാർഡ് കൂടി കിട്ടിയ വർഷം ആയിരുന്നു ഇത്. സാന്ത്വനം സീരിയലിനേയും, അതിലെ ഓരോ കഥാപാത്രങ്ങളെയും സ്നേഹിച്ച അംഗീകരിച്ച ഓരോ പ്രേക്ഷകനും നന്ദി.

ഇനി വരും വർഷവും ഒരുപാട് വിജയങ്ങളിൽ ഉണ്ടകട്ടെ, ജയന്തി എന്ന കഥാപത്രം എനിക്ക് തന്ന എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി,' എന്നാണ് അപ്‌സര കുറിച്ചത്. ചിപ്പി, ഗിരീഷ്, രക്ഷ, ഗോപിക തുടങ്ങിയ താരങ്ങളെയെല്ലാം മെൻഷൻ ചെയ്തു കൊണ്ടായിരുന്നു അപ്‌സരയുടെ പോസ്റ്റ്. സെറ്റിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളിൽ ആൽബിയും അപ്‌സരയ്ക്ക് ഒപ്പമുണ്ട്.

അതേസമയം, അപ്‌സര പങ്കുവച്ച ചിത്രത്തിന് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. നടിയുടെ സന്തോഷത്തിൽ പങ്കുചേർന്ന ചിലർ ചിത്രം കണ്ട് പൊലീസ് സ്റ്റേഷൻ സീനൊക്കെ വരികയാണല്ലോ എന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ അപ്സരയുടെ ജയന്തി ആയുള്ള മേക്കോവർ വീഡിയോ പങ്കുവച്ചിരുന്നു. മേക്കപ്പിട്ട് ജയന്തി ആയി ഒരുങ്ങുന്നതാണ് താരം കാണിച്ചത്. ഒപ്പം തന്നെ ജയന്തിയായി ആരാധകർ തിരിച്ചറിയുന്നതിലെ സന്തോഷവും പങ്കുവച്ചിരുന്നു.

സീരിയലിൽ വർഷങ്ങളായി ഉള്ള താൻ ഇരുപത്തി മൂന്നോളം സീരിയലുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ആളുകൾ തിരിച്ചറിയുന്നത് എന്നാണ് അപ്‌സര പറഞ്ഞത്. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സ്‌ക്രീനിൽ വരുന്ന കഥാപാത്രമാണ് ജയന്തി. ചില മാസങ്ങളില്‍ ഉണ്ടാവാറില്ല. എങ്കിലും മറ്റു കഥാപാത്രങ്ങളെ പോലും പ്രേക്ഷകരുടെ മനസ്സിൽ ജയന്തിയും പതിഞ്ഞിട്ടുണ്ട്. അത് വലിയ ഭാഗ്യമായി കാണുന്നു എന്നാണ് അപസര പറഞ്ഞത്.


Click it and Unblock the Notifications