നീ എന്റെ നല്ലപാതി, എല്ലാ പ്രതിസന്ധികളേയും നമ്മള്‍ ഒരുമിച്ച് നേരിടും; റോബിനോട് ആരതി പൊടി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. മോട്ടിവേഷന്‍ സ്പീക്കറും ഡോക്ടറുമൊക്കെയായ റോബിനെ മലയാളികള്‍ക്ക് ബിഗ് ബോസിന് മുമ്പ് അത്ര പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ തുടങ്ങി അധികം വൈകാതെ തന്നെ ബിഗ് ബോസ് വീടിന് അകത്തും പുറത്തും റോബിനായി ചര്‍ച്ച. തന്റെ കലിപ്പന്‍ ഇമേജിന്റെ പേരില്‍ അകത്തും പുറത്തും നിരന്തരം വിമര്‍ശിക്കപ്പെടുമ്പോഴും റോബിന്റെ ആരാധകപിന്തുണ വര്‍ധിച്ചു വരികയായിരുന്നു. എങ്കിലും ഷോ പൂര്‍ത്തിയാക്കാന്‍ റോബിന് സാധിച്ചിരുന്നില്ല.
റോബിനെ അറിയുന്നവര്‍ക്കെല്ലാം ആരതി പൊടിയേയും ഇന്നറിയാം. റോബിന്റെ കാമുകിയാണ് ആരതി. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. റോബിന്റേയും ആരതിയുടേയും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ജനുവരില്‍ തങ്ങളുടെ വിവാഹ നിശ്ചയം ഉണ്ടായിരിക്കുമെന്ന് റോബിന്‍ തന്നെ അറിയിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ റോബിനെക്കുറിച്ച് ആരതി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

തന്റേയും ആരിതയുടേയും മനോഹരമായൊരു ചിത്രം കഴിഞ്ഞ ദിവസം റോബിന്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഈ ചിത്രത്തിന് ആരതി നല്‍കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. എല്ലാ നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും ഒരുമിച്ച് നേരിടാന്‍ ഞാന്‍ തയ്യാറായിരിക്കും. ഞാനത് മനസറിഞ്ഞ് പറയുന്നതാണ്. നീയെന്റെ നല്ലപാതിയാണ്. നമുക്ക് കരങ്ങള്‍ കൂട്ടിപ്പിടിക്കാം. നീയെന്റെ അരികിലുണ്ടെങ്കില്‍ എത്ര വലിയ വെല്ലുവിളികളേയും ഞാന്‍ നേരിടുമെന്നായിരുന്നു ആരതി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്.

എന്നും ഇങ്ങനെ പരസ്പരം സപ്പോര്‍ട്ട് ചെയ്യ്തു കളിയാക്കുന്നവരുടെ മുന്നില്‍ ജീവിച്ചു കാണിക്കണം. ഡോക്ടര്‍ ഇന്ന് ഇന്റര്‍വ്യൂ യില്‍ പറഞ്ഞത് പോലെ നിങ്ങളെ ഡീഗ്രേഡ് ചെയ്യുന്നവര്‍ നിങ്ങളെ പ്രൊമോട്ട് ചെയ്യുന്നു. നെഗറ്റീവ് പോലും പോസിറ്റീവ് ആയിട്ട് കാണുന്ന ഡോക്ടറുടെ മനസ്, ആരുടെയും അന്നത്തില്‍ വൈസ്റ്റ് ഇടാന്‍ പോകാത്തൊണ്ടും നാട് നീളെ രണ്ടു ഫക്ക് പറയാന്‍ പറ്റാത്തതു കൊണ്ടും വളരെ ചെറുപ്പത്തില്‍ തന്നെ കേരളത്തില്‍ അറിയപ്പെടുന്ന പൊടിബ്രാന്റിന്റെ ഒന്റര്‍പ്രിന്വവറിനെ കപട ഫെമിനിസ്റ്റ്കള്‍ക്ക് അറിയാന്‍ പറ്റണം എന്നില്ല അത്രമാത്രം എന്നായിരുന്നു ചിലരുടെ കമന്റ്.

ഡോക്ടറെ ഒരുപാട് വേദനിപ്പിച്ചവരുടെ പോസ്സിറ്റിവ് മാത്രം ആണ് ഡോക്ടർ ഇന്റര്‍വ്യൂ യില്‍ പറഞ്ഞത്... ഒരു കുറ്റവും ആരെയും പറഞ്ഞിട്ടില്ല. അതാണ് ക്യാരക്ടര്‍,. അത് നിലനിര്‍ത്തി പോകുക ദൈവം കൂടെ ഉണ്ട്.. പറയുന്നവര്‍ അവിടെ കിടന്നു എന്തെങ്കിലും പറയട്ടെ അവര്‍ നിര്‍ത്തില്ല. ഒരാള്‍ മാറുമ്പോള്‍ അടുത്ത ആള്‍ വന്നിരിക്കും. കണ്ണ് കിട്ടാതിരിക്കാന്‍ ഇങ്ങനെ നെഗറ്റീവ് പറയുന്നവരും വേണം എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനിടെ ആരതിയെക്കുറിച്ച് ബിഗ് ബോസ് താരം റിയാസ് സലീം നടത്തിയ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'ഹു ദ ഹെല്‍ ഈസ് ആരതി പൊടി?' എന്നാണ് റിയാസ് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റിയാസ്. ആരതി പൊടിയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് നിരവധി പേര്‍ ചോദിച്ചിരുന്നു. ഹു ദ ഹെല്‍ ഈസ് ആരതി പൊടി, അവള്‍ പോപ്പുലറാണോ?, അരിപ്പൊടി... ?ഗോതമ്പ് പൊടി എന്നൊക്കെ ഞാന്‍ കുറെ കേട്ടിട്ടുണ്ട്. പക്ഷെ ഈ പൊടി ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.' എന്നായിരുന്നു റായിസിന്റെ പ്രതികരണം.
'ആരതി പൊടി ഫെയ്മസ് ആണോ?. നടി, മോഡല്‍, ടാലന്റഡ് അങ്ങനെ എന്തെങ്കിലുമാണ്. സ്വന്തം കഴിവുകൊണ്ട് വളര്‍ന്ന ആരെങ്കിലുമാണെങ്കില്‍ എനിക്ക് അറിയാന്‍ ചാന്‍സുണ്ട്. ഇനി അതല്ല പോപ്പുലറായ ഒരാളെ ബോയ്ഫ്രണ്ട് ആക്കിയതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണ് ആരതി പൊടിയെങ്കില്‍ എനിക്ക് അറിയാന്‍ ചാന്‍സില്ല. അത്തരം ആളുകള്‍ക്ക് വേണ്ടി എന്റെ സമയം ഞാന്‍ ചിലവഴിക്കാറുമില്ലെന്നും റിയാസ് പറഞ്ഞിരുന്നു. റോഡിലൂടെ നടക്കുന്നവര്‍ക്ക് പോലും കേരളത്തില്‍ പോപ്പുലറാകാന്‍ പറ്റുമെന്നും റിയാസ് പറയുന്നുണ്ട്.


Click it and Unblock the Notifications