ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറി നില്‍ക്കുന്നതില്‍ തെറ്റില്ല; ബ്രേക്കപ്പ് റിപ്പോര്‍ട്ടുകള്‍ക്കിടെ ആരതി

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് ആരതി പൊടി. അഭിനേത്രിയും മോഡലും സംരംഭകയുമൊക്കെയാണ് ആരതി പൊടി. എന്നാല്‍ ആരതി പൊടിയെ സാധാരണ മലയാളി അറിയുന്നത് റോബിനിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍. നാളിതുവരെ മലയാളം ബിഗ് ബോസ് സൃഷ്ടിിച്ചിട്ടുള്ള ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായിരുന്നു റോബിന്‍.

റോബിന്റേയും ആരതിയുടേയും പ്രണയവും വിവാഹ നിശ്ചയവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വിശേഷങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇരുവരുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ആരതിയും റോബിനും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹത്തില്‍ നിന്നും ആരതി പിന്മാറിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Robin Radhakrishnan

വാര്‍ത്തകളോട് ആരതിയോ റോബിനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ആരതി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ആരതി പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ നിന്നും മാറിയിരിക്കുന്നതിനെക്കുറിച്ചാണ് ആരതി പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. താരത്തിന്റെ സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

മഴ പെയ്യുമ്പോള്‍ പൂമ്പാറ്റ പറക്കാറില്ല. കാരണം മഴത്തുള്ളികള്‍ അതിന്റെ ചിറകുകളെ തകര്‍ക്കും. അതിനാല്‍ അവ കാത്തിരിക്കും. സ്വയം സംരക്ഷിക്കുന്നതാണ്. ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം എന്ന വാക്കുകളാണ് ആരതി പങ്കുവച്ചിരിക്കുന്നത്. പിന്നാലെ ഇതും പുറത്തു വരുന്ന ബ്രേക്കപ്പ് വാര്‍ത്തകളും ചേര്‍ത്തുവെക്കാന്‍ ആരംഭിച്ചിരിക്കുകയാണ് സോഷ്ല്‍ മീഡിയ.

റോബിനുമായുള്ള വിവാഹത്തില്‍ നിന്നും ആരതി പിന്മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോബിന് മറ്റ് പലരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് അറിഞ്ഞതോടെയാണ് ആരതി ബ്രേക്കപ്പ് തീരുമാനത്തിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ ആരതി റോബിനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതും ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി ഈ വാര്‍ത്തകള്‍.

എന്നാല്‍ ഇതിനിടെ ആരതി റോബിനെ വീണ്ടും ഫോളോ ചെയ്യാന്‍ ആരംഭിച്ചതോടെ ബ്രേക്കപ്പ് വാര്‍ത്തകള്‍ തെല്ലൊന്ന് തണുക്കുകയായിരുന്നു. ആരതിയുടെ പോസ്റ്റുകളില്‍ റോബിന്‍ കമന്റ് ചെയ്യുന്നുണ്ട്. ആരതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ പിരിഞ്ഞുവെന്ന വാര്‍ത്തകളോട് ആരതിയോ റോബിനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ ബ്രേക്കപ്പിനെ തുടര്‍ന്ന് ആരതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ താരങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതായതോടെ ആരാധകരും ആശങ്കയിലാണ്.

Robin Radhakrishnan

ബിഗ് ബോസിലൂടെയാണ് റോബിന്‍ താരമാകുന്നത്. ഷോയില്‍ നിന്നും സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താകപ്പെട്ട താരമാണ് റോബിന്‍. ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ എത്തിയതായിരുന്നു ആരതി. ആ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നിരവധി വിവാദങ്ങളിലൂടെ ഒരുമിച്ച് കടന്നു പോയവരാണ് റോബിനും ആരതിയും. അതുകൊണ്ട് തന്നെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.

വിവാദങ്ങള്‍ക്കിടെ ഇരുവരും വീണ്ടും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യാനും കമന്റുകള്‍ പങ്കുവെക്കാനും തുടങ്ങിയതോടെ ബ്രേക്കപ്പ് വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമമായിരിക്കുകയാണ്. അതേസമയം ഇരുവരില്‍ നിന്നു തന്നെ എന്താണ് സംഭവിച്ചതെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X