For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ഭ്രാന്തായത് കൊണ്ടാണ് സിനിമയില്‍ വിളിക്കാത്തത് എന്ന് പറഞ്ഞവരുണ്ട്; തുറന്ന് പറഞ്ഞ് അര്‍ച്ചന കവി

  |

  സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ട നായികയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അര്‍ച്ചന കവിയുടെ തുടക്കം. പിന്നീട് സാള്‍ട്ട് ആന്റ് പെപ്പറും മമ്മി ആന്റ് മീയും പോലെയുള്ള ഹിറ്റുകളുടെ ഭാഗമാകാന്‍ സാധിക്കുകയും ചെയ്തു അര്‍ച്ചനയ്ക്ക്. പിന്നീട് താരം പതിയെ സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അര്‍ച്ചന കവി അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

  Also Read: കുറച്ച് ഓവറായില്ലേ എന്ന് കമൽ, എനിക്കിതാണ് കംഫർട്ടബിൾ എന്ന് മോഹൻലാൽ; സിനിമയിൽ സംഭവിച്ചത്

  സീരിയലിലൂടെയാണ് അര്‍ച്ചനയുടെ തിരിച്ചുവരവ്.
  മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന കവി തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയില്‍ നിന്ന് സീരിയലിലേക്ക് എത്തിയതിനെക്കുറിച്ച് അര്‍ച്ചന കവി മനസ് തുറക്കുകയാണ്. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''സിനിമയില്‍ അവസരങ്ങള്‍ ഒന്നും കിട്ടാത്തത് കൊണ്ട് ആണ് സീരിയിലേക്ക് പോയത് എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇടയ്ക്ക് എന്റെ മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് പറഞ്ഞിരുന്നു, അതുകൊണ്ട് എനിക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞവരും ഉണ്ട്. പക്ഷെ അത്തരം നെഗറ്റീവ് കമന്റുകള്‍ക്ക് ഒന്നും ഞാന്‍ അധികം സീരിയസ്നസ്സ് കൊടുക്കാറില്ല'' എന്നാണ് അര്‍ച്ചന കവി പറയുന്നത്.

  Also Read: 'കളരിയിൽ‌ ട്രീറ്റ്മെന്റിന് വന്നതായിരുന്നു, അ‍ഞ്ച് മാസം കൊണ്ട് പ്രണയത്തിലായി'; അഭിയുടെ ഇംഗ്ലീഷുകാരൻ ഭർത്താവ്!

  എന്നാല്‍ താന്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അറിഞ്ഞപ്പോള്‍ ആശംസ അറിയിച്ചും നിരവധി പേര്‍ എത്തിയെന്നാണ് താരം പറയുന്നത്. അജു ആണ് എനിക്ക് ഏറ്റവും ആദ്യം അഭിനന്ദനം അറിയിച്ചതെന്നും താരം പറയുന്നു. ട്രെയിലര്‍ കണ്ടിരുന്നു, നന്നായിട്ടുണ്ട്. കൊച്ചിയില്‍ ഉണ്ടാവുമല്ലോ കാണണം എന്ന് അജു മെസേജ് അയച്ചതായി അര്‍ച്ചന പറയുന്നു. താനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും . വെല്‍ക്കം ബാക്ക് എന്ന് ധാരാളം പേര്‍ മെസേജ് അയച്ചിരുന്നുവെന്നും അര്‍ച്ചന കവി ചൂണ്ടിക്കാണിക്കുന്നു.


  നീലത്താമരയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് 19 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂവെന്നാണ് അര്‍ച്ചന പറയുന്നത്. തീര്‍ത്തും യാദൃശ്ചികമായിട്ടായിരുന്നു സിനിമയിലേക്കുള്ള എന്‍ട്രി. സിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ അറിയില്ലായിരന്നു. അത്രയെങ്കിലും വിവരമുണ്ടായിരുന്നുവെങ്കില്‍ ഇന്ന് എവിടെയോ എത്തിയേനെ എന്നും താരം തമാശരൂപേണ പറയുന്നുണ്ട്. ഇത് ചെയ്യണം എന്ന് പറയുമ്പോള്‍ ഇത് ചെയ്യും, അത് എന്ന് പറയുമ്പോള്‍ അത് ചെയ്യും. അത്ര തന്നെ എന്നാണ് തന്റെ അഭിനയത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത്.

  എന്നാല്‍ പിന്നീട് സിനിമയെ കൂടുതല്‍ മനസിലാക്കിയെന്നും അര്‍ച്ചന പറയുന്നുണ്ട്. സീരിയലില്‍ അഭിനയിക്കുന്നത് ഇപ്പോഴാണെങ്കിലും സീരിയലില്‍ നിന്നും തന്നെ തേടി നേരത്തേയും അവസരങ്ങള്‍ വന്നിട്ടുണ്ടെന്നാണ് അര്‍ച്ചന കവി പറയുന്നത്. എന്നാല്‍ സീരിയലോ ഞാനോ എന്ന ചിന്തയായിരുന്നു. പക്ഷെ ആ കാഴ്ചപ്പാട് മാറിയതോടെ തന്റെ തെറ്റിദ്ധാരണയും മാറിയെന്നും അതോടെയാണ് സീരിയലില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നാണ് അര്‍ച്ചന പറയുന്നത്.

  റാണി രാജ എന്ന സീരിയലില്‍ എന്നെ ആകര്‍ഷിച്ചത് ആ കഥാപാത്രവും കഥയും തന്നെയാണ്. ഇനി മുന്നോട്ട് എങ്ങിനെയാണ് എന്ന് പ്രവചിക്കാന്‍ പറ്റാത്ത സംഭവമാണ് സീരിയല്‍. പക്ഷെ എന്നോട് പറഞ്ഞ ഔട്ട്ലുക്ക് എനിക്ക് ഇഷ്ടമായെന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത്.

  സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സ്വയം തിരക്കഥയൊരുക്കി വെബ് സീരീസുകള്‍ ചെയ്തിരുന്നു അര്‍ച്ചന. താരത്തിന്റെ വെബ് സീരീസുകള്‍ ജനപ്രീതീ നേടുകയും ചെയ്തിരുന്നു.

  Read more about: archana kavi
  English summary
  Archana Kavi About Her Comeback Via Serial And Break From Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X