For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ നടിയാകുന്നത് എനിക്കൊന്ന് കാണണം, നിന്നെ ഞാന്‍ കേറ്റില്ല; നടിയായ കാരണം പറഞ്ഞ് അര്‍ച്ചന

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന മേനോന്‍. നിരവധി സിനിമകളിലും സീരിയലുകൡും അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അര്‍ച്ചന താരമായി മാറുന്നത്. ഇപ്പോഴിതാ താന്‍ അഭിനയത്തിലേക്ക് എത്തിയതിന് പിന്നിലെ കഥ പറയുകയാണ് അര്‍ച്ചന. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു അര്‍ച്ചന. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: 'എനിക്ക് വെളുത്ത് തന്നെ ഇരിക്കണം'; അമരത്തിലെ നായിക വേഷം നിരസിച്ചതിനെ കുറിച്ച് നടി ചാർമിള പറഞ്ഞത്

  അഭിനയിക്കാന്‍ പോകാന്‍ അമ്മയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഒരാളോടുള്ള വാശിപ്പുറത്താണ് നടിയാകുന്നത്. ഞാന്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ മികച്ച നടിയായിരുന്നു. നാടകം ഭയങ്കര ഇഷ്ടമായിരുന്നു. സീരിയലൊന്നും മനസിലുണ്ടായിരുന്നു. സ്റ്റേജില്‍ കയറിയാല്‍ നമ്മള്‍ ആ കഥാപാത്രമാണ്. ഇറങ്ങിയാലാണ് നമ്മളായി മാറുക. അന്നൊക്കെ എംജി യൂണിവേഴ്‌സിറ്റി മികച്ച നടിയാവുക എന്ന് പറഞ്ഞാല്‍ പത്രത്തില്‍ വരും. ഇന്നത്തെ പോലെയൊന്നുമല്ല.

  അങ്ങനെയിരിക്കെ പരീക്ഷ സമയമായി. ഞാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ എനിക്കൊരു കോള്‍ വന്നു. അര്‍ച്ചനയെ നമ്മളുടെ സീരിയലില്‍ എടുത്തു. നാളെ രാവിലെ പത്ത് മണിയ്ക്ക് കവിത ഇന്റര്‍നാഷണലിന്റെ മുന്നില്‍ വരണം എന്ന് പറഞ്ഞു. ഏത് സീരിയല്‍ എന്നോ താല്‍പര്യമുണ്ടോ എന്ന ചോദ്യമൊന്നുമില്ല. ഇനി വിളിക്കേണ്ടല്ലോ എന്ന് ചോദിച്ചു. വേണ്ട കവിത ഇന്റര്‍നാഷണലല്ലേ, ഞാന്‍ എത്തിക്കോളാം എന്നു പറഞ്ഞു.

  Also Read: ഞാന്‍ പലഹാരത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തുന്ന ദുര്‍മന്ത്രവാദി; ആരോപണത്തെക്കുറിച്ച് കങ്കണ

  പിറ്റേന്ന് സുഹൃത്തുക്കളൊക്കെ വന്നു. എല്ലാവരും കാത്തു നില്‍ക്കുകയാണ്. ഇങ്ങനെയൊരു സംഭവമുണ്ടായെന്ന് പറഞ്ഞു. പത്തരയായപ്പോള്‍ അയാള്‍ വിളിച്ചു. നീ ഇതുവരെ ഇറങ്ങിയില്ലേ എന്ന് ചോദിച്ചു. ആരാ എന്ന് ചോദിച്ചപ്പോള്‍ ഇന്നലെ വിളിച്ചയാളാണെന്ന് പറഞ്ഞു. ചേട്ടന്‍ ആരെയാ വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ അര്‍ച്ചനയെ തന്നെയാണെന്ന് പറഞ്ഞു. ആരോട് ചോദിച്ചിട്ടാണ് നിങ്ങളെന്നെ സെലക്ട് ചെയ്തതെന്ന് ചോദിച്ചു. ഞാന്‍ നിങ്ങളുടെ പുറകെ വന്നോ? ഞാന്‍ വായില്‍ തോന്നിയതൊക്കെ പറഞ്ഞു.

  ഡീ നീ ഇനി ഫീല്‍ഡില്‍ നില്‍ക്കുന്നത് എനിക്കൊന്ന് കാണണം. ഇനി നീ വരണം എന്ന് വിചാരിച്ചാല്‍ പോലും നിന്നെ ഞാന്‍ കേറ്റില്ല. അതൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. ശരി ചേട്ടാ എന്ന് ഞാന്‍ പറഞ്ഞു. ഇതിനിടെയ അച്ഛന്റെ സുഹൃത്തായ രാജസേനന്‍ അങ്കിള്‍ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചിരുന്നു. പൃഥ്വിയുടെ സഹോദരിയുടെ വേഷത്തില്‍. പക്ഷെ വരുന്നില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയതായിരുന്നു. വേണ്ട എന്ന് ഞാനും പറഞ്ഞു.

  ഈ സംഭവത്തിന് ശേഷം ഞാന്‍ നേരെ രാജസേനന്‍ അങ്കിളിനെ വിളിച്ചു. അങ്കിളെ എനിക്ക് അഭിനയിക്കണം എന്നു പറഞ്ഞു. കാസ്റ്റിംഗ് ഒക്കെ കഴിഞ്ഞു, ഇനി പറ്റില്ലെന്ന് പറഞ്ഞു. അതൊന്നും പറഞ്ഞാല്‍ പറ്റില്ല എനിക്ക് അഭിനയിച്ചേ പറ്റൂവെന്നും ഇല്ലെങ്കില്‍ ഞാന്‍ അവിടെ വന്ന് കുത്തിയിരിക്കുമെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടൊന്നും ചോദിക്കാതെയാണ് വിളിക്കുന്നത്. എന്തോ ദൈവാനുഗ്രഹം പോലെ പൃഥ്വിയുടെ അനിയത്തിയായി അഭിനയിക്കാനിരുന്ന കുട്ടിയ്ക്ക് അഭിനയിക്കാന്‍ പറ്റാതെയായി. അങ്ങനെ എന്നെ വിളിച്ചു.


  അങ്ങനെ ആ സിനിമയില്‍ അഭിനയിച്ചു. അത് റിലീസാകുന്ന അന്ന് എന്നെ ഒരു സീരിയലിലേക്ക് വിളിച്ചു. അനൂപ് മേനോന്റെ അനിയത്തിയായിട്ടായിരുന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നണ് അർച്ചന പറയുന്നത്.

  Read more about: serial
  English summary
  Archana Manoj Reveals The Story Behind Her Becoming An Actress And It Includes A Challenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X