അലസാന്ദ്രയുമായി പ്രണയത്തിലാണോ? ജാസ്മിന്റെ മറുപടി; ദില്‍ഷയ്‌ക്കൊപ്പമുള്ള താമസത്തെക്കുറിച്ചും താരം

പുതിയ താരങ്ങളെ സൃഷ്ടിക്കുന്ന ഇടം കൂടിയാണ് ബിഗ് ബോസ്. അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ജന്മം നല്‍കിയ താരങ്ങളില്‍ ഒരാളാണ് ജാസ്മിന്‍ എം മൂസ. ബി്ഗ ബോസിന് മുമ്പ് തന്നെ ജാസ്മിന്റെ ജീവിത കഥ മിക്കവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ ജാസ്മിന്‍ എന്ന വ്യക്തിയെ മലയാളി അടുത്തറിയുന്നത് ബിഗ് ബോസിലൂടെയാണ്.

തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ മുഖത്ത് നോക്കി പറയുന്നതാണ് ജാസ്മിന്റെ ശീലം. സ്വന്തം കാഴ്ചപ്പാടുകളിലും നിലപാടുകളിലും ഉറച്ചു നില്‍ക്കുന്ന ജാസ്മിന്‍ ഷോയിലൂടെ കുറേ ആരാധകരെ നേടിയെടുത്തു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഷോയില്‍ നിന്നും വാക്കൗട്ട് ചെയ്ത താരം കൂടിയാണ് ജാസ്മിന്‍.

Jasmine

ജാസ്മിനെ പോലൊരു മത്സരാര്‍ത്ഥി ഇനി ബിഗ് ബോസ് വീട്ടിലേക്ക് എത്തില്ലെന്നുറപ്പാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ജാസ്മിന്‍. ഈയ്യടുത്താണ് താരം ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറിയത്. കൊച്ചിയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിന്നറും അടുത്ത സുഹൃത്തുമായ ദില്‍ഷയ്‌ക്കൊപ്പമാണ് ജാസ്മിന്‍ താമസിക്കുന്നത്.
ഇതിനിടെ ഇപ്പോഴിതാ ജാസ്മിന്‍ ആരാധകരുമായി നടത്തിയ രസകരമായ ക്യു ആന്റ് എ സെഷന്‍ ശ്രദ്ധ നേടുകയാണ്.

നിങ്ങളോട് ക്രഷ് ആണ് എന്ന് പറഞ്ഞയാള്‍ക്ക് ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. എനിക്കും ക്രഷ് ഉണ്ടാകാറുണ്ട്. താങ്ക്‌സ് വേറെ എന്താണ് പറയേണ്ടത് എന്നറിയില്ല. ഇതൊരു ധീരമായ കാര്യമാണ്. എനിക്ക് ഈ ധൈര്യമുണ്ടായിരുന്നുവെങ്കില്‍ എന്ന് ആശിച്ച് പോകുന്നു. എനിക്കും ക്രഷ് തോന്നാറുണ്ട്. പക്ഷെ അവരോട് അത് പറയാനുള്ള ധൈര്യം ഉണ്ടാകാറില്ലെന്നായിരുന്നു ജാസ്മിന്‍രെ മറുപടി.

കാറും ബൈക്കുമൊക്കെയുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. എനിക്ക് പോര്‍ഷെ പനമേരയുണ്ട്. മെര്‍സിഡീസ് ബെന്‍സ് ഉണ്ട്. സി ക്ലാസ് തന്നെ കെടക്കട്ടെ, ഹാര്‍ലി ഡേവിഡ്‌സണ്‍ ഇതൊന്നും എനിക്കില്ല. പക്ഷെ എനിക്ക് ബാക്ക് പെയ്‌നും ഷോള്‍ഡര്‍ പെയ്‌നും ടൈറ്റ് ഹിപ്പും ശരീര വേദനയുമുണ്ട് എന്നാണ് ജാസ്മിന്റെ മറുപടി. ജാസ്മിന്‍ പോര്‍ഷെ പനോരമയെക്കുറിച്ച് പറഞ്ഞത് റോബിനുള്ള കൊട്ടാണെന്നോ എന്നൊരു സംശയം ആരാധകര്‍ക്കുണ്ട്.

അലസാന്ദ്രയെ ഡേറ്റ് ചെയ്യുകയാണോ എന്നായിരുന്നു മറ്റൊരു ചോദ്യം. അത് സാറമ്മയോട് തന്നെ ചോദിക്കാം ഓ ഗോഡ്... എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. എന്നാല്‍ എന്റെ മാര്‍ക്കറ്റ് ഇപ്പോഴും ഇടിഞ്ഞിട്ടില്ല, സ്‌ട്രെയിറ്റ് റോഡ് ഓണ്‍ലി എന്നാണ് ഇതിന് അലസാന്ദ്ര നല്‍കുന്ന മറുപടി. ബിഗ് ബോസ് സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയായിരുന്നു അലസാന്ദ്ര.

സുഹൃത്തുക്കളുടെ കൂടെ, പ്രത്യേകിച്ചും ദില്‍ഷയുടെ കൂടെയുള്ള താമസം എങ്ങനെയുണ്ടെന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. ഐ ഹേറ്റ് ദിസം പീപ്പിള്‍, ഞാന്‍ വന്നിട്ട് ഇത്രയും ദിവസമായി. ഇതുവരേയും ഇവിടെയൊന്ന് അടിച്ചു വാരിയിട്ടില്ല. എനിക്ക് അണ്‍ഡയഗ്നോസ്ഡ് ഒസിഡിയുണ്ട്. കഷ്ടപ്പാട് തന്നെയാണ്. ബിഗ് ബോസില്‍ ദില്‍ഷയുടെ കൂടെ ജീവിക്കുമ്പോള്‍ അവര്‍ കാശ് തരുമായിരുന്നു. ഇത് ഞാന്‍ തന്നെ കാശ് കൊടുക്കണം എന്നാണ് ജാസ്മിന്‍ പറയുന്നത്. കഷ്ടപ്പാടാണ് ഉണ്ണി കഷ്ടപ്പാടാണ്. ദില്‍ഷ മര്യാദയ്ക്ക് തിരിച്ചു വന്ന് ഹാളും കിച്ചണും അടിച്ചു വാരടേയ് എന്നും ജാസ്മിന്‍ പറയുന്നു.

Jasmine

ഡേറ്റിന് വരുമോ എന്ന് ചോദിച്ചെത്തിയാള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് റിയാസ് സലീമിനേയും ഞാന്‍ കൊണ്ടു വരുന്നത് ഓക്കെയാണെങ്കില്‍ ആകാം. റിയാസ് നീ ആ ബ്രസീലിയന്‍ പെണ്‍കുട്ടിയെ കൈകാര്യം ചെയ്തത് ഓര്‍മ്മയുണ്ടോ ? എന്നായിരുന്നു ജാസ്മിന്റെ മറുപടി. ഇതിനിടെ ജാസ്മിന്‍ പങ്കുവെച്ച അലസാന്ദ്രയ്‌ക്കൊപ്പമുള്ള ചിത്രവും ശ്രദ്ധ നേടുന്നുണ്ട്.

ഇനി പെണ്‍വീട്ടുകാരുടെ മ്യൂസിക് വിത്ത് ബോഡി ഷോ എന്ന് പറഞ്ഞാണ് ജാസ്മിന്‍ ചിത്രം പങ്കുവച്ചത്. പിന്നാലെ ലവേഴ്‌സ് എന്ന കമന്റുമായി അലീന പടിക്കലെത്തി. ആവശ്യത്തിലധികം ചീത്തപ്പേര് തമ്പുരാന്‍ സഹായിച്ചിട്ട് ഉണ്ട്. ഇനി ഇതിനേം കൂടി തലേല്‍ കെട്ടി വച്ചു തരരുതേ എന്നാണ് അലീനയ്ക്ക് ജാസ്മിന്‍ നല്‍കിയ മറുപടി. നിനക്ക് ചിക്കന്‍ ബിരിയാണിയും ചക്കയും മാങ്ങയും തേങ്ങയുമൊക്കെ കൊണ്ടുവന്നു തരാട്ടോ എന്ന് അലസാന്ദ്ര ജാസ്മിനോട് പറയുന്നു. ഇതെന്താ താത്താ ഒരു കയ്യില്‍ മാത്രം മസില്‍ എന്ന് ചോദിച്ചയാള്‍ക്ക് മറ്റേ കൈ കുറച്ച് റസ്റ്റ് എടുക്കാം എന്ന് വച്ചു എന്ന മറുപടിയും ജാസ്മിന്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X