കൈക്കുഞ്ഞിനേയും കൊണ്ടുള്ള ഡാന്‍സ്; കോമാളിത്തരം, വിഡ്ഢിത്തം! മറുപടി നല്‍കി അര്‍ജുന്‍

മലയാളികള്‍ക്ക് സുപരിചിതരായ താരജോഡിയാണ് സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും. പരമ്പരകളിലൂടേയും ടിക് ടോക്ക് വീഡിയോകളിലൂടേയും മറ്റും താരങ്ങളായി മാറിയ ഇരുവരും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഈയ്യടുത്താണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. നവംബര്‍ 29 നായിരുന്നു കുട്ടിയുടെ ജനനം. ഗര്‍ഭകാലം മുതല്‍ പ്രസവം വരെയുള്ള എല്ലാ വിശേഷങ്ങളം താരദമ്പതിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ലേബര്‍ റൂമില്‍ നിന്നുവരെ ഇരുവരും ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകാണ് അര്‍ജുന്‍. മകളെ കൈകളില്‍ എടുത്തു കൊണ്ട് ഡാന്‍സ് ചെയ്യുന്ന തന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ദ ആപ്പിള്‍ ഓഫ് മൈ ഐ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് അര്‍ജുന്‍ കുറിച്ചിരിക്കന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണ്‍ വീഡിയോയെ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ചക്കപ്പഴം എന്ന പരമ്പരയില്‍ അര്‍ജുനൊപ്പം അഭിനയിച്ച ശ്രുതി രജനീകാന്തും കമന്റ് ചെയ്തിട്ടുണ്ട്.

ഇതിന്റെ ആവശ്യകത

നിരവധി പേരാണ് വീഡിയോയ്ക്ക് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം ചിലര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ജനിച്ചിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രം ആയ കുഞ്ഞിനെ കയ്യിലെടുത്തുള്ള ഡാന്‍സിനെയാണ് ഇവര്‍ വിമര്‍ശിക്കന്നത്. ഇതിന്റെ ആവശ്യകത എന്താണ് എന്നായിരുന്നു ഒരാളുടെ ചോദ്യം. തലച്ചോറും സെര്‍വിക്കല്‍ സ്‌പൈനു ഉറയ്ക്കാത്ത ഈ പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളായി കോമാളിത്തരം കാണിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്ന ഒരാളുടെ കമന്റ്. ഈ പ്രതികരണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അര്‍ജുന്‍. എന്റെ കുഞ്ഞ്, എന്റെ പേജ്, നിങ്ങള്‍ ആരാണ്? ഇഷ്ടമായില്ലെങ്കില്‍ സ്‌കോള്‍ ചെയ്ത് പോകൂ, ഇറങ്ങി പോകൂ എന്നായിരുന്നു അര്‍ജുന്റെ മറുപടി. അര്‍ജുന് പിന്തുണയുമായും നിരവധി പേര്‍ എത്തിയിട്ടണ്ട്.

കോമാളിത്തരം

കുഞ്ഞിന്റെ തലക്കും back നും perfect support കൊടുത്തിട്ടു തന്നെ ആണല്ലോ ഡാന്‍സ് ചെയുന്നത്.. കുഞ്ഞുങ്ങളെ കരുതലോടെ തങ്ങളുടെ ഇഷ്ടത്തിന് കൊഞ്ചിക്കുന്നത് കോമാളിത്തരം എന്നു പറയുന്നതാണ് വിഡ്ഢിത്തം, വിട്ടേക്ക് ചേട്ടായി ആള്‍ക്കാര്‍ പലതും പറയും നിങ്ങളത് കാര്യമാക്കണ്ട, എന്തിനാണ് മറ്റുള്ളവരടെ പാരന്റിംഗ് രീതിയില്‍ ആളുകള്‍ ആശങ്കപ്പെടുന്നത് എന്ന് മനസിലാകുന്നില്ല. ഒരു അച്ഛന്‍ എന്ന നിലയില്‍ തന്റെ കുട്ടി കംഫര്‍ട്ടബിള്‍ ആണോ അല്ലയോ എന്ന് അദ്ദേഹത്തിന് അറിയാം. അവരെ സന്തോഷത്തോടെ ജീവിക്കാന്‍ വിടൂ, എന്നിങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകള്‍.

Recommended Video

സിസേറിയൻ അനുഭവം പങ്കുവച്ച് സൗഭാ​ഗ്യ | Filmibeat Malayalam
സ്വീകരണത്തിന്റെ വീഡിയോ

ബാല്യകാല സുഹൃത്ത് അര്‍ജുനുമായുള്ള നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ക്കൊപ്പം ആഘോഷമാക്കിയ താരദമ്പതികള്‍ ആദ്യത്തെ കുഞ്ഞ് വന്നതിന്റെ സന്തോഷത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. സീസേറിയനിലൂടെയാണ് സൗഭാ?ഗ്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയന്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നിഷ്പ്രയാസം നൃത്തം ചെയ്യുന്ന ഒരു വീഡിയോയും സൗഭാ?ഗ്യ പങ്കുവെച്ചിരുന്നു. മകള്‍ സുദര്‍ശനയോടൊപ്പം ആദ്യമായി വീട്ടിലേക്ക് എത്തിയപ്പോള്‍ തനിക്കായി അര്‍ജുനും കുടുംബവും നല്‍കിയ സ്വീകരണത്തിന്റെ വീഡിയോയും സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X